Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം ഇനി ആ വഴി വരില്ല; പൂട്ടിട്ട് കേന്ദ്ര സർക്കാർ: യുഎഇയുമായുള്ള കരാറിലെ പഴുത് ഇനിയില്ല

യു എ ഇയുമായുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിലെ പഴുതുകള്‍ ഉപയോഗിച്ച് രാജ്യത്തേക്ക് വലിയ തോതില്‍ സ്വർണം അനധികൃതമായ കടത്തുന്നത് തടഞ്ഞ് കേന്ദ്രം. കേന്ദ്ര മന്ത്രി നിർമ്മല സീതാരാമന്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റിലാണ് ഏറെനാളുകളായി ഉയർന്ന ആരോപണത്തിന് കേന്ദ്രം പരിഹാരം കണ്ടത്.

കരാറിന്റെ ഭാഗമായി പ്ലാറ്റിനം അയിരുകള്‍ ഇറക്കുമതി ചെയ്യുന്നതില്‍ അടക്കം ഗുരുതരമായ അഴിമതികളുണ്ടെന്ന് ആരോപിച്ചുകൊണ്ട് മുതിർന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് ഉള്‍പ്പെടേയുള്ളവർ രംഗത്ത് വന്നിരുന്നു. 2022 മെയ് മാസത്തിൽ കരാർ ഒപ്പിട്ടതിനുശേഷം ഇന്ത്യ 24,000 കോടി രൂപയുടെ പ്ലാറ്റിനം അയിരുകള്‍ ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇതിൽ 90 ശതമാനത്തിലധികം യഥാർത്ഥത്തിൽ സ്വർണമായിരുന്നു. നികുതി രേഖകള്‍ ഇത് വ്യക്തമാക്കുന്നുവെന്നും ജയറാം രമേശ് പറഞ്ഞു.

dubai-gold-

2024 ലെ ബജറ്റ് വരെ പ്ലാറ്റിനം അയിരുകളുടെ ഇറക്കുമതി തീരുവ 8.15% ആയിരുന്നു. സ്വർണത്തിന്റെ തീരുവ ഇതിനേക്കാള്‍ ഏറെ ഉയർന്നതായിരുന്നു. ഈ സാഹചര്യത്തില്‍ പ്ലാറ്റിനം ലോഹക്കൂട്ട് ആയി സ്വർണം വലിയ തോതില്‍ രാജ്യത്തേക്ക് എത്തി. നിയമപ്രകാരമുള്ള പ്ലാറ്റിനം ചേര്‍ത്താണ് കൊണ്ടുവരുന്നത് എന്നതിനാല്‍ ഇത് നിയമവിരുദ്ധവും അല്ല.

കരാറിന്റെ അടിസ്ഥാനത്തില്‍ രണ്ട് ശതമാനത്തിലധികം പ്ലാറ്റിനം ഉള്‍പ്പെടുന്ന ലോഹക്കൂട്ട് ആണെങ്കില്‍ വലിയ ഇളവുകളോടെ രാജ്യത്തേക്ക് ഇറക്കുമതി നടത്താന്‍ സാധിക്കും. അതായത് കരാർ പ്രകാരം പ്ലാറ്റിനം ലോഹക്കൂട്ടിന് 1 ശതമാനമാണ് ഇറക്കുമതി തീരുവ. സ്വർണത്തിനാകട്ടെ 5 ശതമാനവും. ഈ സാഹചര്യത്തില്‍ കുറഞ്ഞത് 1700 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടായതായും കണക്കാക്കുന്നു.

ആരോപണത്തില്‍ കഴമ്പുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് കഴിഞ്ഞ ദിവസത്തെ ബജറ്റില്‍ പുതിയ നിർദേശം ധനമന്ത്രാലയം വെച്ചിരിക്കുന്നത്. പലേഡിയം, റുഥീനിയം, റോഡിയം, ഇറിഡിയം തുടങ്ങിയ ഒരേ കുടുംബത്തിൽപ്പെട്ട ലോഹങ്ങൾ ഒഴികെ മറ്റ് ലോഹങ്ങളൊന്നും പ്ലാറ്റിനവുമായി കലർത്താൻ കഴിയാത്തവിധം പ്ലാറ്റിനം അലോയ്ക്കായി പ്രത്യേക എച്ച് എസ് (ഹാർമോണൈസ്ഡ് സിസ്റ്റം) കോഡ് അവതരിപ്പിക്കുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം.

വ്യാപാരം ചെയ്യപ്പെടുന്ന ഉൽപ്പന്നങ്ങളെ തരംതിരിക്കുന്നതിനുള്ള ഒരു സ്റ്റാൻഡേർഡ് സംഖ്യാ രീതിയാണ് ഹാർമണൈസ്ഡ് സിസ്റ്റം. ലോകമെമ്പാടുമുള്ള 200-ലധികം രാജ്യങ്ങള്‍ കസ്റ്റംസ് താരിഫുകളിൽ അവയുടെ പരിഗണന നിർണ്ണയിക്കുമ്പോൾ ഉൽപ്പന്നങ്ങൾ തിരിച്ചറിയാനാണ് ഹാർമണൈസ്ഡ് സിസ്റ്റം ഉപയോഗിക്കുന്നത്.

അതേസമയം, കഴിഞ്ഞ ബജറ്റില്‍ താഴ്ത്തിയ സ്വർണത്തിന്റെ തീരുവ ഇത്തവണ 10 ശതമാനമായെങ്കിലും ഉയർത്തുമെന്നായിരുന്നു വിദഗ്ധർ ഉള്‍പ്പെടെ ഭൂരിപക്ഷം പേരുടേയും വിലയിരുത്തല്‍. എന്നാല്‍ സ്വർണത്തിന്റെ ഇറക്കുമതി തീരുവ സംബന്ധിച്ച് ഇത്തവണത്തെ ബജറ്റില്‍ യാതൊരു പ്രഖ്യാപനവും ഉണ്ടായില്ല.

2024 ലെ ബജറ്റിലാണ് സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി കുറച്ചുകൊണ്ടുള്ള പ്രഖ്യാപനമുണ്ടാകുന്നത്. തീരുവ കുറച്ചതോടെ സ്വർണ്ണത്തിന്റെ ഇറക്കുമതി വലിയ തോതില്‍ കൂടുകയും രാജ്യത്തിന്റെ വ്യാപാര കമ്മി ഉയരുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ബജറ്റില്‍ സ്വര്‍ണത്തിന്‍റെ ഇറക്കുമതി തീരുവ കൂട്ടുന്ന കാര്യം കേന്ദ്രം പരിഗണിക്കുന്നുവെന്ന നിരവധി റിപ്പോർട്ടുകള്‍ വന്നിരുന്നു.

സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചില്ലെങ്കിലും ഇറക്കുമതി ചെയ്യുന്ന ആഭരണങ്ങള്‍ക്കുള്ള തീരുവ കുറച്ചിട്ടുണ്ട്. 25 ശതമാനം ആയിരുന്ന നികുതി 20 ശതമാനമായാണ് കുറച്ചിരിക്കുന്നത്. ആഭരണങ്ങളില്‍ ഉപയോഗിക്കുന്ന പ്ലാറ്റിനത്തിന്റെ കസ്റ്റംസ് തീരുവ 25ല്‍ നിന്ന് 5 ശതമാനമാക്കിയും കുറച്ചു. ഇതോടെ ഇറക്കുമതി ചെയ്യുന്ന ആഭരണങ്ങളില്‍ വിലയിടിവുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+