Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില ഇനി ഒരിക്കലും കുറയില്ലേ..? പ്രതീക്ഷകള്‍ മായുന്നോ? വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ

അന്താരാഷ്ട്ര വിപണിയിലും ആഭ്യന്തര വിപണിയിലും പിടിവിട്ട് കുതിച്ച് കൊണ്ടിരിക്കുകയാണ് സ്വര്‍ണവില. ഓരോ ദിവസവും റെക്കോഡ് നിരക്കിലാണ് സ്വര്‍ണം വ്യാപാരം നടത്തുന്നത്. 2024 ല്‍ തന്നെ ഈ വര്‍ഷം സ്വര്‍ണവിലയില്‍ ക്രമാതീതമായ വര്‍ധനവ് ഉണ്ടാകും എന്ന് പ്രവചിച്ചിരുന്നു. ഇത് ശരിവെക്കും വിധത്തിലാണ് സ്വര്‍ണവില വര്‍ധിക്കുന്നത്. വരും ദിവസങ്ങളില്‍ എങ്കിലും സ്വര്‍ണവില താഴേക്ക് പോകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

24 കാരറ്റ് സ്വര്‍ണത്തിന് പത്ത് ഗ്രാമിന് 85000 എന്ന സര്‍വകാല റെക്കോഡിലേക്ക് കഴിഞ്ഞ ദിവസം എത്തിയിരുന്നു. നിക്ഷേപകരും വ്യാപാരികളും വിപണി പ്രവണതകള്‍, നാണയപ്പെരുപ്പ ഡാറ്റ, ഭാവിയിലെ വിലയിലെ മാറ്റങ്ങള്‍ എന്നിവ വിലയിരുത്താന്‍ ആഗോള സാമ്പത്തിക ചലനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇനിയുള്ള ദിവസങ്ങളിലും സ്വര്‍ണവില ഉയരുമോ അതോ താഴേക്ക് പതിക്കുമോ എന്ന കാര്യത്തില്‍ വിശകലന വിദഗ്ധര്‍ പറയുന്നത് എന്താണെന്ന് നോക്കാം.

Gold Price

സ്ഥിരമായ പണപ്പെരുപ്പം, ഭൗമരാഷ്ട്രീയ പിരിമുറുക്കം, സെന്‍ട്രല്‍ ബാങ്ക് വാങ്ങലുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഘടകങ്ങളുടെ സംയോജനമാണ് സ്വര്‍ണ വിലയിലെ കുതിച്ചുചാട്ടത്തിന് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. ആഗോള സമ്പദ്വ്യവസ്ഥകള്‍ അനിശ്ചിതത്വങ്ങളും പലിശ നിരക്ക് തീരുമാനങ്ങളും അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍, നിക്ഷേപകര്‍ സുരക്ഷിതമായ സ്വത്തായി സ്വര്‍ണ്ണത്തിലേക്ക് തിരിയുന്നു.

കൂടാതെ രൂപയുടെ മൂല്യത്തകര്‍ച്ചയും ഉയര്‍ന്ന ആഭ്യന്തര ഡിമാന്‍ഡും വില ഉയരാന്‍ ഇടയാക്കുന്നു. നിലവിലുള്ള യുഎസ്-ചൈന വ്യാപാര യുദ്ധവും കനേഡിയന്‍, മെക്‌സിക്കന്‍, ചൈനീസ് ഇറക്കുമതി ഇന്ധനങ്ങള്‍ക്ക് മേലുള്ള ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ചുമത്തിയ സമീപകാല താരിഫുകളും കാരണം സ്വര്‍ണ വില അഭൂതപൂര്‍വമായ ഉയരത്തിലെത്തിയത് എന്നാണ് എംകെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ കമ്മോഡിറ്റീസ് ആന്‍ഡ് കറന്‍സി അനലിസ്റ്റ് റിയ സിംഗ് പറയുന്നത്.

അതേസമയം ചൈന, ഇന്ത്യ, റഷ്യ എന്നിവിടങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകളുടെ കരുതല്‍ ശേഖരം വര്‍ധിച്ചിരുന്നു. ഇതോടെ, സ്വര്‍ണ ശേഖരം 17.547 ദശലക്ഷത്തില്‍ നിന്ന് 33.247 ദശലക്ഷം ട്രോയ് ഔണ്‍സായി ഉയര്‍ന്നു. അതിനാല്‍ തന്നെ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില 2910 ഡോളര്‍, 2925 ഡോളര്‍ എന്നിവയില്‍ നിലനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് റിയ സിംഗ് പറഞ്ഞു.

അമേരിക്കന്‍ എണ്ണ, കാര്‍ഷിക ഉപകരണങ്ങള്‍ക്ക് ബെയ്ജിംഗ് 10% നികുതിയും കല്‍ക്കരി, എല്‍എന്‍ജി എന്നിവയുള്‍പ്പെടെ 5 ബില്യണ്‍ ഡോളറില്‍ താഴെ മൂല്യമുള്ള യുഎസ് ഊര്‍ജ്ജ ഇറക്കുമതിക്ക് 15% തീരുവയും ചുമത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സ്വര്‍ണം 3000 ഡോളര്‍ എന്ന മാന്ത്രികസംഖ്യ പിന്നിട്ടാലും അതിശയിക്കാനില്ല എന്നാണ് റിദ്ദിസിദ്ധി ബുള്ളിയന്‍സ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ പൃഥ്വിരാജ് കോത്താരി പറയുന്നത്.

എന്നിരുന്നാലും സെന്‍ട്രല്‍ ബാങ്കുകള്‍ നിരക്ക് വര്‍ധനകള്‍ സൂചിപ്പിക്കുകയോ സാമ്പത്തിക സ്ഥിതി സുസ്ഥിരമാകുകയോ ചെയ്താല്‍ ഒരു ഹ്രസ്വകാല ഇടിവിനും സാധ്യതയുണ്ട്. ഇതൊക്കെയാണെങ്കിലും സ്വര്‍ണം പണപ്പെരുപ്പത്തിനും സാമ്പത്തിക ചാഞ്ചാട്ടത്തിനും എതിരെ ശക്തമായ സംരക്ഷണമായി തുടരുന്നതിനാല്‍ അതിന്റെ ആകര്‍ഷണം നിലനിര്‍ത്തുന്നു എന്നാണ് , ദീര്‍ഘകാല പ്രവണതകള്‍ സൂചിപ്പിക്കുന്നത്.

സാമ്പത്തിക ചാഞ്ചാട്ടവും അനിശ്ചിതത്വവും സ്വര്‍ണത്തെ സഹായിക്കുമെന്ന് ബാങ്ക്ബസാര്‍ ഡോട്ട് കോം സിഇഒ ആദില്‍ ഷെട്ടി പറഞ്ഞു. നിലനില്‍ക്കുന്ന പണപ്പെരുപ്പം, ഓഹരി വിപണിയിലെ അസ്ഥിരത, ട്രംപിന്റെ വ്യാപാരയുദ്ധങ്ങള്‍ എന്നിവ വരും ആഴ്ചകളില്‍ സ്വര്‍ണത്തെ ആകര്‍ഷണമുള്ളതാക്കും. ഏറ്റവും പുതിയ ബജറ്റില്‍ പ്രഖ്യാപിച്ച കസ്റ്റംസ് തീരുവ വെട്ടിക്കുറച്ചതും സഹായിക്കും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+