സ്വര്‍ണം വില കൂടാന്‍ കാരണം ഇതാണ്; ഗോള്‍ഡിഫിക്കേഷന്‍, അഖിലേഷ് യാദവ് പറയുന്നതിന് പിന്നില്‍
സ്വര്‍ണവില എല്ലാ പരിധിയും വിട്ട് പറക്കുകയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് 87000 കടന്നു കുതിച്ചിരിക്കുന്നു. ഇനിയും ഉയര്‍ന്ന് ഒരു ലക്ഷം കവിയുമെന്നാണ് പ്രവചനങ്ങള്‍. സാധാരണക്കാര്‍ക്ക് വിവാഹ സമ്മാനം പോലും കൊടുക്കാന്‍ പറ്റാത്ത അവസ്ഥയായി. എന്താണ് ഇങ്ങനെ സ്വര്‍ണവില കുതിക്കാന്‍ കാരണം എന്ന് എല്ലാവരും ചോദിക്കുന്നുണ്ട്. പല കാരണങ്ങളാണ് വിപണി നിരീക്ഷകര്‍ പറയുന്നത്.
അമേരിക്കയുടെ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറച്ചത്, ഓരോ രാജ്യങ്ങളും സ്വര്‍ണ ശേഖരം വര്‍ധിപ്പിച്ചത്, രാഷ്ട്രീയ പ്രതിസന്ധി, ഓഹരി വിപണിയിലെ ഇടിവ്, രൂപയുടെയും ഡോളറിന്റെയും മൂല്യം നഷ്ടപ്പെടുന്നത്, ഓണ്‍ലൈന്‍ സ്വര്‍ണവില്‍പ്പന... എന്നിവയെല്ലാം കാരണമായി വിപണി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറയുന്നത് മറ്റൊന്നാണ്...

സ്വര്‍ണവില കൂടാന്‍ കാരണം ഗോള്‍ഡിഫിക്കേഷന്‍ ആണ് എന്നാണ് അഖിലേഷ് യാദവ് പറയുന്നത്. കേന്ദ്രവും ഉത്തര്‍ പ്രദേശും ഭരിക്കുന്ന ബിജെപിയാണ് ഇതിന് പിന്നില്‍ എന്നും അദ്ദേഹം ആരോപിക്കുന്നു. സ്വര്‍ണത്തിന്റെ പൂഴ്ത്തിവയ്പ്പ് നടക്കുന്നുണ്ടെന്നും അഖിലേഷ് പറയുന്നു. ഗോള്‍ഡിഫിക്കേഷന് പിന്നില്‍ ബിജെപി നേതാക്കളാണത്രെ.
സ്വര്‍ണത്തിന്റെ ഡബിള്‍ എഞ്ചിന്‍
കള്ളപ്പണം ഉപയോഗിച്ച് ബിജെപി നേതാക്കള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുകയാണെന്നും അവര്‍ അത് ഒൡപ്പിച്ചുവയ്ക്കുകയാണെന്നും അഖിലേഷ് യാദവ് പറയുന്നു. സ്വര്‍ണത്തിനുള്ള ആവശ്യം കൂടിയത് കൊണ്ടല്ല വില ഉയരുന്നത്. ബിജെപി നേതാക്കള്‍ വലിയ തോതില്‍ സ്വര്‍ണം പൂഴ്ത്തിവയ്ക്കുകയാണ്. സാധാരണക്കാര്‍ ആഭരണങ്ങള്‍ വാങ്ങിയത് കാരണമല്ല വില കൂടുന്നതെന്നും അഖിലേഷ് പറഞ്ഞു.
ബിജെപി നേതാക്കളും അവരെ പിന്തുണയ്ക്കുന്നവരും വലിയ അളവില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നുണ്ട്. എല്ലാ സ്വര്‍ണവും പൂഴ്ത്തിവയ്ക്കുകയാണ്. കള്ളപ്പണം ഉപയോഗിച്ചാണ് അവര്‍ സ്വര്‍ണം വാങ്ങുന്നത്. കള്ളപ്പണം ഒളിപ്പിക്കാനുള്ള മാര്‍ഗമായിട്ടാണ് ബിജെപി നേതാക്കള്‍ ഗോള്‍ഡിഫിക്കേഷനെ കാണുന്നതെന്നും അഖിലേഷ് യാദവ് പറയുന്നു.
ബിജെപിയുടെ ഇരുമ്പിന്റെ ഡബിള്‍ എഞ്ചിന്‍ ഇപ്പോള്‍ സ്വര്‍ണത്തിന്റേതായി മാറി. എന്താണ് സ്വര്‍ണവില കൂടാന്‍ കാരണം എന്ന് സര്‍ക്കാര്‍ വിശദീകരിക്കണം. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം ഉണ്ടാകുമ്പോഴും ഇന്ത്യയില്‍ വില കൂടുകയാണ്. രാഷ്ട്രീയ എതിരാളികളെ നിരീക്ഷിക്കാനും തകര്‍ക്കാനും ഡ്രോണുകളും ബുള്‍ഡോസറും ഉപയോഗിക്കുന്ന ബിജെപി സ്വര്‍ണം പൂഴ്ത്തിവയ്ക്കുന്നവര്‍ക്ക് നേരെ അവ ഉപയോഗിക്കുന്നില്ലെന്നും അഖിലേഷ് കുറ്റപ്പെടുത്തി.
സ്വര്‍ണം മാത്രമല്ല, വെള്ളിയും സാധാരണക്കാര്‍ക്ക് വാങ്ങാന്‍ പറ്റാത്ത അവസ്ഥയായി. വിവാഹ വേളയില്‍ സമ്മാനം കൊടുക്കാന്‍ പോലും പറ്റുന്നില്ല. സാധാരണക്കാര്‍ ഇക്കാര്യത്തില്‍ വലിയ വിഷമത്തിലാണെന്നും അഖിലേഷ് യാദവ് പറഞ്ഞു. ആഘോഷ വേളയില്‍ സ്വര്‍ണാഭരണങ്ങളുടെ വില്‍പ്പന കുറയുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, സ്വര്‍ണം ബാറുകളും കോയിനുകളുമായി വാങ്ങുന്നവര്‍ കൂടിയിരിക്കുകയാണ്. ഡിജിറ്റല്‍ സ്വര്‍ണ ഇടപാടും വര്‍ധിച്ചിട്ടുണ്ട്.












Click it and Unblock the Notifications