സ്വർണ വില വർധനവ് ഇന്ത്യക്ക് ഒരു വിഷയമല്ല; വാങ്ങിക്കൂട്ടിയ കണക്ക് കണ്ടാല്‍ ഞെട്ടും: റെക്കോർഡിന് അടുത്ത്
സ്വർണ വിലയുടെ കുത്തനേയുള്ള വർധനവിന് പിന്നിലെ പ്രധാന കാരണം ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വവും സെന്‍ട്രല്‍ ബാങ്കുകളുടെ ഉയർന്ന തോതിലുള്ള വാങ്ങിക്കൂട്ടലുമാണ്. സാമ്പത്തിക അനിശ്ചിതത്വങ്ങളുടെ സമയങ്ങളില്‍ നിക്ഷേപകർ സ്വാഭാവികമായും കൂടുതലായി സ്വർണത്തിലേക്ക് എത്തുന്നു. ഇത് സ്വർണ്ണത്തിന്റെ ഡിമാന്‍ഡും അതുവഴി വിലയും വർധിപ്പിക്കുന്നു. സെന്‍ട്രല്‍ ബാങ്കുകളുടെ പർച്ചേഴ്സും സമാനമായ രീതിയിലുള്ള ഡിമാന്‍ഡ്, വില വർധനവുകള്‍ക്ക് ഇടയാക്കുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ സ്വർണ്ണം വാങ്ങിക്കുട്ടുന്ന സെന്‍ട്രല്‍ ബാങ്കുകളുടെ പട്ടിക എടുത്താല്‍ അതില്‍ ഇന്ത്യയുടെ റിസർവ്വ് ബാങ്കും മുന്‍ നിരയില്‍ തന്നെ വരും. 2025 സാമ്പത്തിക വർഷത്തിൽ (ഏപ്രിൽ 2024 - മാർച്ച് 2025) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 57.5 ടൺ സ്വർണം വാങ്ങിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. 2017 ന് ശേഷം ഒരു സാമ്പത്തിക വർഷത്തിൽ ആർ ബി ഐ നടത്തിയ രണ്ടാമത്തെ ഏറ്റവും വലിയ വാങ്ങലാണിത്.

2021-22ൽ കാലയളവില്‍ വാങ്ങിയ 66 ടൺ ആണ്‍ ആർ ബി ഐയുടെ ഏറ്റവും ഉയർന്ന തോതിലുള്ള സ്വർണ്ണം വാങ്ങല്‍. ഈ വാങ്ങലുകളിലൂടെ 2025 മാർച്ച് അവസാനത്തോടെ ആർ ബി ഐയുടെ മൊത്തം സ്വർണ ശേഖരം 879.6 ടണ്ണായി ഉയർന്നു, മുൻ വർഷം ഇത് 822.1 ടൺ ആയിരുന്നു. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും യുഎസ് ഡോളറിന്റെ അസ്ഥിരതയും കാരണം സ്വർണത്തിന്റെ വില 30 ശതമാനത്തിലധികം ഉയർന്ന സാഹചര്യത്തിലാണ് ആർ ബി ഐയുടെ ഈ വൻ വാങ്ങൽ എന്നതുമാണ് ശ്രദ്ധേയം.
യുഎസ് ട്രഷറികളുടെ ആകർഷണം കുറയുകയും ഡോളർ അസ്ഥിരമാവുകയും ചെയ്തതോടെ, പല ബാങ്കുകളും സ്വർണ ശേഖരം വർധിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ആർ ബി ഐയും വന്‍ തോതില്‍ സ്വർണം വാങ്ങിക്കൂട്ടുന്നത്. 'അന്താരാഷ്ട്ര തലത്തില്‍ തന്നെ കേന്ദ്ര ബാങ്കുകൾ യു എസ് ട്രഷറികളെ ആശ്രയിക്കുന്നത് കുറച്ച് സ്വർണ ശേഖരം ശക്തിപ്പെടുത്തുകയാണ്' ഈ പ്രവണതയുടെ കാരണം വ്യക്തമാക്കിക്കൊണ്ട് നുവാമയിലെ സജൽ ഗുപ്ത പറയുന്നു. 2024-ൽ ആർ ബി ഐ 72.6 ടൺ സ്വർണമാണ് വാങ്ങിയത്. 2023-നെ അപേക്ഷിച്ച് നാലിരട്ടി വർധനവാണ് തൊട്ടടുത്ത വർഷമുണ്ടായത്.
2024 ജനുവരി മുതൽ നവംബർ വരെ മാസം ശരാശരി 6.6 ടൺ വാങ്ങിയെങ്കിലും, ഡിസംബറിലും ഫെബ്രുവരിയിലും വാങ്ങൽ നിർത്തിവച്ചിരുന്നു. 2025 ജനുവരി, മാർച്ച് മാസങ്ങളിൽ വാങ്ങൽ ശരാശരിയിൽ താഴെയായിരുന്നു. 'ഇത് ആർ ബി ഐയുടെ കൂടുതൽ ജാഗ്രതാപൂർണമായ സമീപനത്തെ സൂചിപ്പിക്കുന്നു, എങ്കിലും ഇന്ത്യയുടെ റിസർവ് മാനേജ്മെന്റിൽ സ്വർണത്തിന്റെ തന്ത്രപരമായ പ്രാധാന്യം വർധിക്കുന്നു' എന്ന് വേൾഡ് ഗോൾഡ് കൗൺസിൽ റിപ്പോർട്ടും ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ആർ ബി ഐയുടെ വിദേശനാണ്യ ശേഖരത്തിൽ സ്വർണത്തിന്റെ പങ്ക് 2024 മാർച്ചിലെ 8.15% ൽ നിന്ന് 2025 ഏപ്രിൽ 11-ന് 11.8% ആയി വർധിച്ചു. സ്വർണ വിലയിലെ 30% വർധന ആർ ബി ഐയുടെ ശേഖര മൂല്യം ഉയർത്തി, 2024 സെപ്റ്റംബറിൽ 65.74 ബില്യൺ ഡോളറായി. ഇന്ന് ആർ ബി ഐ ലോകത്തെ ഏറ്റവും കൂടുതൽ സ്വർണ ശേഖരമുള്ള 10 കേന്ദ്ര ബാങ്കുകളിൽ ഒന്നുമാണ്. അതേസമയം, നടപ്പ് സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തില്‍ പുറത്തുവിട്ട വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട് പ്രകാരം അമേരിക്കയില്‍ 8133.46 ടൺ സ്വർണ്ണ ശേഖരമുള്ള അമേരിക്കന്‍ സെന്‍ട്രല്‍ ബാങ്കാണ് പട്ടികയില്‍ ഒന്നാമതുള്ളത്.
-
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
ഇതുവരെ കൂടിയതൊന്നുമല്ല... സ്വര്‍ണത്തിന്റെ കുതിപ്പ് വരാനിരിക്കുന്നതേയുള്ളൂ... വെള്ളിക്കും വില കൂടും -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ദുബായിൽ മാർച്ച് മാസത്തിൽ സ്വർണവില ഇടിഞ്ഞത് 100 ദിർഹത്തോളം; ഏപ്രിലിലും ട്രെൻഡ് തുടരുമോ? സാധ്യതകൾ -
ഗള്‍ഫില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ലേ..!? സ്വര്‍ണവില്‍പ്പന ഇടിയുന്നു... 70% കുറവ് -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില












Click it and Unblock the Notifications