Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണവില പവന് 70,000 രൂപയിലേക്ക് ഇടിയുമോ? തിരക്കിട്ട് വാങ്ങി പണം കളയേണ്ട..! ഇതാണ് അതിന്റെ കാരണം

ന്യൂഡൽഹി: ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം സ്വർണം അവരുടെ ജീവിതത്തോട് അത്രത്തോളം ചേർന്ന് നിൽക്കുന്ന ഒന്നാണ്. അമൂല്യ ലോഹം എന്നതിലുപരി അവരുടെ പവിത്രമായ ആഘോഷ വേളകളിൽ പോലും സ്വർണം ഏറെ പ്രാധാന്യമേറിയ ഒന്നായി മാറുന്നു. അങ്ങനെയുള്ള സ്വർണത്തിന്റെ അടുത്തകാലത്തുണ്ടായ വില വർധന ലോകത്തിൽ നിക്ഷേപകർ ഒഴികെ ഏതെങ്കിലും സാധാരണക്കാരെ ബാധിച്ചിട്ടുണ്ടെങ്കിൽ അത് ഇന്ത്യക്കാരെ മാത്രമായിരിക്കും.

അങ്ങനെയുള്ള സാഹചര്യത്തിൽ സ്വർണവില അടുത്തെങ്ങാനും കുറയുമോ എന്നാണ് ഉയരുന്ന സുപ്രധാന ചോദ്യം. അതിൽ തന്നെ വില ഒരു പവന് 80,000 രൂപയിൽ താഴെ വീണ്ടും എത്താൻ സാധ്യതയുണ്ടെന്നാണ് പുതിയ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. അടുത്ത സ്വർണവില ക്രമാതീതമായി ഉയർന്നത് സാധാരണക്കാർക്ക് താങ്ങാനാവാത്ത അവസ്ഥയിൽ എത്തിച്ചിരുന്നെങ്കിൽ പുതിയ റിപ്പോർട്ടുകൾ അവർക്ക് നൽകുന്ന പ്രതീക്ഷയുടെ വെളിച്ചമാണ്.

gold rate

വില ഇരട്ടിയാവുമെന്ന് ചില പ്രവചനങ്ങൾ

ചില കണക്കുകൾ പ്രകാരം, നിലവിലെ വില അതിന്റെ പാരമ്യത്തിലെത്തിയിട്ടില്ലെന്നും ഭാവിയിൽ സ്വർണവില ഇരട്ടിയാകാമെന്നും പ്രവചനൾ പറയുന്നുണ്ട്. ആഗോള സാമ്പത്തിക അസ്ഥിരതയും ലോകമെമ്പാടുമുള്ള സർക്കാരുകൾ സ്വർണം വൻതോതിൽ സംഭരിക്കുന്നതുമാണ് ഈ കുതിപ്പിന് കാരണമെന്ന് വിശകലന വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ സെപ്റ്റംബർ മുതൽ കുത്തനെ ഉയർന്നു കൊണ്ടിരുന്ന സ്വർണവില, ജനുവരി 29-ന് ഒരു ഗ്രാം 16,800 രൂപയും ഒരു പവൻ 1,34,400 രൂപയുമായി ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം, ജനുവരി 30-ന്, വില 10 ശതമാനത്തിലധികം ഇടിഞ്ഞു. ശ്രദ്ധേയമായ ഒരു കാര്യം എന്തെന്നാൽ കഴിഞ്ഞ 15 ദിവസത്തിനിടെ സ്വർണവിലയിൽ വലിയ ഏറ്റക്കുറച്ചിലുകളും രേഖപ്പെടുത്തി.

സ്വർണവില 70000ത്തിൽ എത്തുമെന്ന് പ്രവചനം..!

ഈ അനിശ്ചിതത്വങ്ങൾക്കിടയിലും, സ്വർണം വാങ്ങാൻ പദ്ധതിയിടുന്നവർക്ക് ഒരു സന്തോഷവാർത്തയാണ് ഇപ്പോൾ വരുന്നത്. ഒരു പവന് 70,000 രൂപയിൽ സ്വർണവില എത്തി നിൽക്കാൻ സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ. 22 കാരറ്റ് സ്വർണത്തിന്റെ വിലയാണ് ഇങ്ങനെ എത്തുക. അതിന്റെ കാരണമായി ചില പ്രധാന ഘടകങ്ങളെയും ഈ പ്രവചനം നടത്തുന്നവർ ഉദ്ധരിക്കുന്നുണ്ട്. അത് തികച്ചും ആഗോള സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട സംഗതികളുമാണ്.

കഴിഞ്ഞ ആറ് മാസമായി സ്വർണവില ഉയർത്താൻ സഹായിച്ച സാഹചര്യങ്ങൾ മാറിയെന്നും, അതുകൊണ്ടുതന്നെ വിലയിൽ തിരുത്തൽ വരുത്താനുള്ള സാധ്യതയുണ്ടെന്നുമാണ് വിലയിരുത്തൽ. അമേരിക്കയുമായുള്ള ഭിന്നത കാരണം റഷ്യ അന്താരാഷ്ട്ര വ്യാപാരങ്ങളിൽ യുഎസ് ഡോളറിന്റെ ഉപയോഗം പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ, ഡോളറിന്റെ പൂർണമായ ഉപയോഗം പുനരാരംഭിക്കാൻ റഷ്യ തയ്യാറായേക്കാമെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വിവിധ നടപടികളിലൂടെ റഷ്യയുടെ സമ്പദ്‌വ്യവസ്ഥയെ സമ്മർദ്ദത്തിലാക്കാൻ അമേരിക്ക ശ്രമിക്കുന്ന സാഹചര്യത്തിൽ, റഷ്യ അതിന്റെ തന്ത്രങ്ങൾ പുനഃപരിശോധിക്കുകയാണെന്നാണ് സൂചന. നിലവിലെ സാഹചര്യത്തിൽ റഷ്യ അതിന്റെ സ്വർണ ശേഖരം ഡോളർ നേടുന്നതിനായി വിൽക്കാൻ തുടങ്ങിയാൽ ആഗോള സ്വർണ്ണവില കുത്തനെ ഇടിയാൻ സാധ്യതയുണ്ടെന്ന് വിശകലന വിദഗ്‌ധർ പറയുന്നു. റഷ്യ-യുക്രൈൻ സംഘർഷം അവസാനിക്കുകയാണെങ്കിൽ വില ഇനിയും കുറയാമെന്നും വിദഗ്ദ്ധർ വിശ്വസിക്കുന്നു.

സ്ഥിരത കണ്ടെത്തുക 80,000 എന്ന നിലവാരത്തിൽ

റഷ്യ സ്വർണത്തിന്റെ ആവശ്യകത കുറയ്ക്കുകയാണെങ്കിൽ വില കുറയാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ, ഇന്ത്യയിൽ ഒരു പവൻ സ്വർണത്തിന്റെ വില 70,000 രൂപയ്ക്കും 80,000 രൂപയ്ക്കും ഇടയിൽ എത്തുമെന്നാണ് ബ്ലൂംബെർഗ് പ്രവചനം. എന്നാൽ ഈ വിലയിടിവ് പെട്ടെന്നുള്ള ഒന്നായിരിക്കില്ലെന്നും ക്രമാനുഗതമായിട്ടായിരിക്കും സംഭവിക്കുകയെന്നും അവർ പറയുന്നു. 2027 അവസാനത്തോടെ ഒരു പവൻ സ്വർണത്തിന് 80,000 എന്ന വിലയിൽ ഇത് സ്ഥിരമായേക്കാമെന്നും അവർ അഭിപ്രായപ്പെടുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+