Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസും ചൈനയും ഇന്ത്യയുമല്ല... കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങിയത് ഈ രാജ്യം!

ഓരോ ദിവസവും സ്വര്‍ണ വില പുതിയ റെക്കോഡുകള്‍ സൃഷ്ടിക്കുകയാണ്. ഈ വര്‍ഷം മാത്രം 41 തവണയാണ് സ്വര്‍ണ വില എക്കാലത്തേയും ഉയര്‍ന്ന നിരക്കിലെത്തിയത്. സ്വര്‍ണ വില കുതിച്ചുയരുന്നതിന് പിന്നിലെ ഒരു പ്രധാന കാരണം വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ തുടര്‍ച്ചയായി വാങ്ങുന്നതാണ്. കഴിഞ്ഞ 28 മാസത്തിനിടെ, കേന്ദ്ര ബാങ്കുകള്‍ 27 തവണ സ്വര്‍ണം വാങ്ങി.

ആഗസ്റ്റില്‍ ലോകത്തിലുള്ള കേന്ദ്ര ബാങ്കുകള്‍ എല്ലാം കൂടി 15 ടണ്‍ സ്വര്‍ണമാണ് വാങ്ങിയത്. എന്നാല്‍ ഇതില്‍ പകുതിയും വാങ്ങിയത് ഒരു രാജ്യമാണ് എന്നതാണ് ശ്രദ്ധേയം. കസാക്കിസ്ഥാന്‍ മാത്രം 8 ടണ്‍ സ്വര്‍ണമാണ് കഴിഞ്ഞ മാസം വാങ്ങിയത്. ഇതോടെ ഈ രാജ്യത്തിന്റെ മൊത്തം സ്വര്‍ണ ശേഖരം 308 ടണ്ണായി. ബള്‍ഗേറിയ, തുര്‍ക്കി, ചൈന എന്നീ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളും കഴിഞ്ഞ മാസം 2 ടണ്‍ വീതം വാങ്ങി.

Gold

ചൈനയുടെ കേന്ദ്ര ബാങ്ക് തുടര്‍ച്ചയായ പത്താം മാസവും സ്വര്‍ണം വാങ്ങി. ചൈനയുടെ ഔദ്യോഗിക സ്വര്‍ണ നിക്ഷേപം ആദ്യമായി 2,300 ടണ്‍ കവിഞ്ഞു. എന്നിരുന്നാലും, അമേരിക്ക ഇപ്പോഴും ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ശേഖരം കൈവശമുള്ള രാജ്യമായി തുടരുന്നു. കഴിഞ്ഞ 25 വര്‍ഷമായി ഇത് വലിയ മാറ്റമൊന്നുമില്ല. അവരുടെ കേന്ദ്ര ബാങ്കിന്റെ കൈവശം 8,133 ടണ്‍ സ്വര്‍ണം ഉണ്ട്.

രണ്ടാം സ്ഥാനത്തുള്ള ജര്‍മ്മനി 3,350 ടണ്‍ സ്വര്‍ണ ശേഖരം കൈവശം വച്ചിട്ടുണ്ട്, ഇറ്റലി (2,452 ടണ്‍), ഫ്രാന്‍സ് (2,437 ടണ്‍), റഷ്യ (2,330 ടണ്‍) എന്നിവയാണ് മറ്റ് സ്ഥാനങ്ങളില്‍. 2,301 ടണ്‍ സ്വര്‍ണവുമായി ചൈന ആറാം സ്ഥാനത്തും സ്വിറ്റ്‌സര്‍ലന്‍ഡ് (1,040 ടണ്‍) തൊട്ടുപിന്നിലുമുണ്ട്. ഇന്ത്യ 840 ടണ്‍, ജപ്പാന്‍ 846 ടണ്‍, തുര്‍ക്കി 837 ടണ്‍ എന്നിങ്ങനെയാണ് സ്വര്‍ണ ശേഖരം കൈവശം വച്ചിരിക്കുന്നത്.

ഉക്രെയ്ന്‍ യുദ്ധത്തിന് ശേഷം, പല രാജ്യങ്ങളും തങ്ങളുടെ സ്വര്‍ണ ശേഖരം വര്‍ധിപ്പിച്ച് കൊണ്ട് യുഎസ് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ശ്രമിച്ചു. സ്വര്‍ണ്ണത്തിന്റെ വില ശക്തി പ്രാപിക്കുന്നതിന് പിന്നിലെ ഒരു പ്രധാന ഘടകം ഇതാണ്. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന്റെ വില 3970 ഡോളറാണ്. ഇന്ത്യയില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 89480 രൂപയാണ് ഇന്നത്തെ വില

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+