• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സൗദിയില്‍ നിന്ന് കൊടുത്തുവിട്ട 57 ലക്ഷത്തിന്റെ സ്വര്‍ണമെത്തിയില്ല; ജലീലിനെ കൊല്ലാനുള്ള കാരണങ്ങള്‍

Google Oneindia Malayalam News

പെരിന്തല്‍മണ്ണ: കേരളത്തിലേക്ക് കടത്താന്‍ സൗദിയില്‍ നിന്ന് അബ്ദുള്‍ജലീലിന് നല്‍കിയ സ്വര്‍ണം കേരളത്തി എത്താത്തതാണ് ജലീലിനെ മര്‍ദ്ദിച്ച് കൊല്ലാന്‍ കാരമമായത്. ജലീല്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലില്‍ മുഖ്യപ്രതി യഹിയയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇക്കാര്യം പറഞ്ഞത്. സൗദിയില്‍ നിന്ന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വിവാം ഇറങ്ങിയ ജലീസിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സൗദിയില്‍ നിന്ന് കൊടുത്തുവിട്ട 57 ലക്ഷം രൂപയുടെ സ്വര്‍ണം കണ്ടെത്തുന്നതിനുവേണ്ടിയായിരുന്നു ക്രൂരത. കേസില്‍ മുഖ്യപ്രതി കീഴാറ്റൂര്‍ ആക്കപ്പറമ്പ് കാര്യമാട് സ്വദേശി മാറുകരവീട്ടില്‍ യഹിയ മുഹമ്മദിനെ (35) റിമാന്‍ഡ്ചെയ്തു.

വിദേശത്തുനിന്ന് അബ്ദുള്‍ജലീല്‍ കടത്തിയെന്നു കരുതുന്ന 1.200 കിലോഗ്രാം സ്വര്‍ണം കണ്ടെടുക്കുന്നതിനാണ് തട്ടിക്കൊണ്ടുപോയത്. കേസില്‍ നേരിട്ടു ബന്ധമുള്ള രണ്ടുപേര്‍ വിദേശത്തേക്കു കടന്നതായും പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. എം. സന്തോഷ്‌കുമാര്‍ അറിയിച്ചു.

'ഡ്രസ് പച്ചയെങ്കിൽ പുറത്ത് പിന്തുണ,ചുവപ്പെങ്കിൽ നെഗറ്റീവ്..ബിഗ് ബോസ് ഷോ അട്ടിമറിക്കപ്പെടുന്നോ?'കുറിപ്പ്'ഡ്രസ് പച്ചയെങ്കിൽ പുറത്ത് പിന്തുണ,ചുവപ്പെങ്കിൽ നെഗറ്റീവ്..ബിഗ് ബോസ് ഷോ അട്ടിമറിക്കപ്പെടുന്നോ?'കുറിപ്പ്

യഹിയയുടെ പങ്കാളികള്‍ ഏജന്റുമാര്‍ മുഖേന ജലീലിന് സ്വര്‍ണം നല്‍കിയിരുന്നു. സാധാരണ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ അവരുടെ രഹസ്യകേന്ദ്രങ്ങളിലെത്തിച്ച് കടത്തുന്നയാളുടെ ശരീരത്തില്‍ സ്വര്‍ണം വെച്ചുകെട്ടിയോ മറ്റോ നല്‍കാറാണ് പതിവ്. എന്നാല്‍ ഹൗസ് ഡ്രൈവറായി ജോലിചെയ്യുന്ന ജലീലിനെ പുറപ്പെടും മുന്‍പേ രഹസ്യകേന്ദ്രത്തിലേക്കെത്തിച്ചാല്‍ വീട്ടുടമ അറിയുമെന്നതിനാല്‍ ജലീലിന്റെ മുറിയിലേക്ക് സംഘമെത്തി. സ്വര്‍ണം ജലീല്‍തന്നെ ശരീരത്തില്‍ ഒളിപ്പിച്ചതായി പറയുകയും തുടര്‍ന്ന് സംഘം ഇയാളെ വിമാനത്താവളത്തിലെത്തിക്കുകയും ചെയ്തു. വിമാനത്താവളത്തിലെ ലോഞ്ചിലെത്തുംവരെ ഇയാള്‍ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് നെടുമ്പാശേരിയിലെത്തിയതോടെ യഹിയയും സംഘവും ജലീലിനെ കൂട്ടിക്കൊണ്ടുവന്നു. എന്നാല്‍ ജലീലിന്റെ ൈകയിലോ ശരീരത്തിലോ സ്വര്‍ണമുണ്ടായിരുന്നില്ല. ഇതോടെയാണ് സംഘം മര്‍ദനവും പീഡനവും തുടങ്ങിയതെന്നാണ് കരുതുന്നത്. സ്വര്‍ണം ജലീല്‍ അവിടെത്തന്നെ മറ്റാര്‍ക്കോ കൈമാറുകയോ മറ്റെന്തെങ്കിലും രീതിയില്‍ മാറ്റുകയോ ചെയ്തുവെന്നാണ് സംശയിക്കുന്നത്.

സ്വര്‍ണം ഇവിടെ എത്തിയോ എന്നതടക്കമുള്ള കാര്യങ്ങള്‍ കൂടുതല്‍ അന്വേഷണത്തിലേ വ്യക്തമാകൂവെന്ന് ഡിവൈ.എസ്.പി. എം. സന്തോഷ്‌കുമാര്‍ പറഞ്ഞു. സ്വര്‍ണം ജലീലിന്റെ അവിടുത്തെ മുറിയില്‍ തന്നെയുണ്ടോയെന്നത് അടക്കമുള്ള കാര്യങ്ങള്‍ക്കായി അവിടുത്തെ പോലീസും അന്വേഷണ ഏജന്‍സികളുമായും ബന്ധപ്പെടുന്നതിന് നടപടി സ്വീകരിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞു.

യഹിയയ്ക്ക് ആദ്യംമുതലേ എല്ലാകാര്യങ്ങളിലും പങ്കുണ്ടായിരുന്നതായും പറയുന്നു. അബ്ദുള്‍ ജലീലിന് മുന്‍പ് സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നുവോ എന്നതടക്കമുള്ള കാര്യങ്ങള്‍ ഇയാളുടെ യാത്രാരേഖകള്‍ പരിശോധിച്ചശേഷമേ പറയാനാകൂവെന്നും പോലീസ് പറഞ്ഞു.

'ദിലീപിന്റെ അറസ്റ്റുണ്ടായത് ഇടതുപക്ഷമായത് കൊണ്ട്; ആലുവയില്‍ അന്വേഷിച്ചാല്‍ കോണ്‍ഗ്രസ് ബന്ധമറിയാം''ദിലീപിന്റെ അറസ്റ്റുണ്ടായത് ഇടതുപക്ഷമായത് കൊണ്ട്; ആലുവയില്‍ അന്വേഷിച്ചാല്‍ കോണ്‍ഗ്രസ് ബന്ധമറിയാം'

ജലീലിന്റെ കൈവശം കൊടുത്തുവിട്ട സ്വര്‍ണം കണ്ടെത്തുന്നതിനുവേണ്ടിയാണ് ഇയാളെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. കൊടുത്തുവിട്ട സ്വര്‍ണം ജിദ്ദയില്‍തന്നെ ആര്‍ക്കെങ്കിലും കൈമാറുകയോ ഒളിപ്പിക്കുകയോ ചെയ്തിട്ടുണ്ടാകാമെന്നാണ് യഹിയയുടെ ഭാഷ്യമെന്ന് പോലീസ് പറഞ്ഞു.

19-ന് രാവിലെ അബ്ദുള്‍ജലീലിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചശേഷം മൊബൈലും സിംകാര്‍ഡും ഒഴിവാക്കി മുങ്ങിയ യഹിയ ഉണ്യാല്‍, പാണ്ടിക്കാട്, ആക്കപ്പറമ്പ് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു. ഇയാള്‍ക്കെതിരേ മുന്‍പ് അടിപിടിക്കേസുകള്‍ ഉണ്ടായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് ജലീലിനെ കൂട്ടിക്കൊണ്ടുവന്ന് ആദ്യം പെരിന്തല്‍മണ്ണ ജൂബിലിയിലെ ആള്‍ത്താമസമില്ലാത്ത വീട്ടിലെത്തിച്ച് മര്‍ദിച്ചു. തുടര്‍ന്ന് ആക്കപ്പറമ്പ് ഗ്രൗണ്ടിലും റബ്ബര്‍തോട്ടത്തിലും പിന്നീട് മാനത്തുമംഗലത്ത് രഹസ്യകേന്ദ്രത്തിലും കൊണ്ടുവന്നു പീഡിപ്പിച്ചു. കൂടുതല്‍ പരിക്കേല്‍പ്പിച്ച സമയത്ത് ബോധം നഷ്ടപ്പെടാതിരിക്കാന്‍ ഗ്ലൂക്കോസും മറ്റും കൊടുത്തു. കേസില്‍ നേരത്തേ അറസ്റ്റിലായ മണികണ്ഠന്‍, റഫീഖ് മുഹമ്മദ് മുസ്തഫ, അനസ് ബാബു, മുഹമ്മദ് അബ്ദുള്‍ അലി, അല്‍ത്താഫ് എന്നിവര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്നും പോലീസ് പറഞ്ഞു. കൊണ്ടോട്ടി സ്വദേശികളായ രണ്ടുപേരാണ് വിദേശത്തേക്കു കടന്നത്.

cmsvideo
  സ്വർണ്ണരധവുമായി ദേ അസാനി ചുഴലിക്കാറ്റ് വന്നു | Oneindia Malayalam

  ഇവരടക്കം നാലുപേര്‍കൂടി കേസില്‍ പ്രതികളാണ്. ഇവരെ പിടികൂടുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. യഹിയയുടെ പങ്കാളികളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. അതിനാല്‍ കൂടുതല്‍ അറസ്റ്റുകളുണ്ടാകാന്‍ സാധ്യതയുണ്ട്. കേസില്‍ ആകെ ഒന്‍പത് പ്രതികള്‍ അറസ്റ്റിലായി. ഇതില്‍ ആദ്യം അറസ്റ്റിലായ അഞ്ചുപേരെ ചൊവ്വാഴ്ച പോലീസ് അഞ്ചുദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി.

  English summary
  gold smuggling: 57 lakh gold from Saudi Arabia not received, this was the reasons to kill abdul jaleel
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X