കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സ്‌റ്റൈല്‍; ഗാന്ധിജയന്തി സര്‍ക്കാര്‍ ഓഫീസ് അവധിയില്ല!

Google Oneindia Malayalam News

ദില്ലി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ട് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി ദിവസമാണ്, അല്ലെങ്കില്‍ അങ്ങനെയായിരുന്നു. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ എന്നാല്‍ സംഗതി അങ്ങനെയല്ല. ഒക്ടോബര്‍ രണ്ടിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഓഫീസിലെത്തിയിരിക്കണം എന്നാണ് നിര്‍ദേശം. ഫയലുകള്‍ നോക്കാനല്ല, സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായി പരിസര ശുചീകരണമാണ് ഗാന്ധിജയന്തിക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടത്.

സര്‍ക്കാര്‍ ഓഫീസുകളിലും പൊതുപരിപാടികളിലുമായി ഉദ്യോഗസ്ഥര്‍ സ്വച്ഛ് ശപഥ് എടുക്കണം. ഓരോ മന്ത്രാലയവും ഗാന്ധിജയന്തി ദിനത്തിലെ സേവനപരിപാടികള്‍ നിരീക്ഷിക്കുന്നുണ്ട്. കാബിനറ്റ് സെക്രട്ടറി അജിത് സേത്താണ് സര്‍ക്കാര്‍ ഉദ്യാഗസ്ഥര്‍ക്ക് നിര്‍ദേശം അയച്ചത്. സീനിയര്‍ ഓഫീസര്‍മാര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനാണ് നിര്‍ദേശം.

modi

ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ലീന്‍ ഇന്ത്യ ക്യാംപെയ്ന്‍ ഉദ്ഘാടനം ചെയ്യും. അഞ്ച് വര്‍ഷം കൊണ്ട് രാജ്യം മാലിന്യമുക്തമാക്കാനാണ് പദ്ധതി. ഇതിനായി ദിവസം രണ്ട് മണിക്കൂര്‍ വീതം നീക്കിവെക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചു. ഒക്ടോബര്‍ രണ്ടിന് താനും ചൂലെടുക്കുമെന്നും മോദി പ്രഖ്യാപിച്ചിരുന്നു.

സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ലീന്‍ ഇന്ത്യ ക്യാംപെയ്ന്‍ പ്രഖ്യാപിച്ചത്. 62009 കോടിയാണ് സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ജോലിസ്ഥലം ശുചിയാക്കി വെക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്ന് കാബിനറ്റ് സെക്രട്ടറി എല്ലാ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

English summary
No holiday on October 2 for government employees. Government employees asked to take cleanliness pledge on October 2.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X