ഗവര്‍ണര്‍മാരെ 'തടയാന്‍' ഈ മുഖ്യമന്ത്രിമാര്‍ക്കാകുമോ? ബിജെപി ഇതര സംസ്ഥാനങ്ങളില്‍ നടക്കുന്നതെന്ത്?
തിരുവനന്തപുരം: മാസങ്ങള്‍ക്ക് മുന്‍പ് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധങ്കറും മുഖ്യമന്ത്രി മമത ബാനര്‍ജിയും തമ്മിലുള്ള പോരാട്ടമായിരുന്നു ദേശീയ രാഷ്ട്രീയത്തിലെ പ്രധാന സംഭവം. ഗവര്‍ണറെ ഉപയോഗിച്ച് ബി ജെ പി സംസ്ഥാനത്ത് സ്വാധീനമുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു അതിലെ പ്രധാന ആരോപണം. ഇന്ന് ഈ ആരോപണം മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഉയരുകയാണ്.
കേരള, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന്. മൂന്ന് സംസ്ഥാനങ്ങളും ബി ജെ പിയോട് അകല്‍ച്ച പാലിക്കുന്നവ. ഗവര്‍ണറെ മാറ്റണം എന്നും ഗവര്‍ണറുടെ രാഷ്ട്രീയ ഇടപെടല്‍ അവസാനിപ്പിക്കണം എന്നുമുള്ള ആവശ്യം മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നും ഉയരുന്നുണ്ട്. ഗവര്‍ണര്‍മാരുടെ നിലപാട് വിനാശകരമായ രാഷ്ട്രീയമായി മാറുകയാണെന്നാണ് മുന്‍ കേരള സര്‍വകലാശാല പി വി സി ഡോ.ജെ. പ്രഭാഷ് പറയുന്നത്.

ഗവര്‍ണര്‍മാര്‍ രാഷ്ട്രീയമായി ഇടപെടുകയാണ് ബി ജെ പി ഇതര കക്ഷികള്‍ ഭരിക്കുന്ന ഈ സംസ്ഥാനങ്ങളില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ബി ജെ പിക്ക് ചെയ്യാന്‍ കഴിയാത്തത് അവരുടെ ഗവര്‍ണര്‍മാര്‍ അവര്‍ക്കായി ചെയ്യണമെന്ന് അവര്‍ ആഗ്രഹിക്കുന്നു എന്നും ഡോ. ജെ. പ്രഭാഷ് ആരോപിക്കുന്നു.

സര്‍വ്വകലാശാലകളിലേക്കുള്ള വൈസ് ചാന്‍സലര്‍മാരുടെ നിയമനങ്ങള്‍, രാജ്ഭവനുകളില്‍ കെട്ടിക്കിടക്കുന്ന ബില്ലുകള്‍, ഗവര്‍ണറുടെ ഭരണഘടനാ പദവിയോട് കാണിക്കുന്ന ബഹുമാനക്കുറവ് എന്നിവയില്‍ മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും സര്‍ക്കാരും ഗവര്‍ണര്‍മാരും കൊമ്പുകോര്‍ക്കുകയാണ്. എന്നാല്‍ ഗവര്‍ണര്‍മാര്‍ ഉയര്‍ത്തിക്കാട്ടുന്ന അഴിമതിയും അധികാരദുരുപയോഗവും പോലെയുള്ള യഥാര്ത്ഥ്യങ്ങളമുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

സര്‍വകലാശാല നിയമനങ്ങളും, പൗരത്വ പ്രതിഷേധവുമാണ് കേരളത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ചൊടിപ്പച്ചത്. കേരളത്തിലെ സര്‍വ്വകലാശാലകളിലെ ക്രമക്കേടുകള്‍ ഇടതുമുന്നണി സര്‍ക്കാരിന് ആദ്യമെ പരിഹരിച്ച് ഗവര്‍ണറെ നേരിടാമായിരുന്നു എന്നും അങ്ങനെ എങ്കില്‍ അവര്‍ ധാര്‍മ്മികമായി ഉയര്‍ന്ന നിലയിലാകുമായിരുന്നു എന്നും അദ്ദേഹം പറയുന്നു.

ഗവര്‍ണര്‍ തന്റെ ഓഫീസ് ദുരുപയോഗം ചെയ്യുന്നു എന്നും ആര് എസ് എസിന്റെ ഉപകരണമായി പ്രവര്‍ത്തിക്കുന്നു എന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന് വിശേഷിപ്പിച്ചത്. അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍, ഭരണകക്ഷിയായ ഡി എ ംകെയും സഖ്യകക്ഷികളും ഗവര്‍ണര്‍ ആര് എന്‍ രവിയെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തെഴുതിയിരിക്കുകയാണ്.

ഭരണഘടനാ പദവി വഹിക്കാന്‍ അദ്ദേഹം യോഗ്യനല്ല എന്നാണ് രാഷ്ട്രപതി ഭവനിലേക്ക് അയച്ച മെമ്മോറാണ്ടത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ പറയുന്നത്. ഗവര്‍ണറുടെ അനുമതിക്കായി കാത്തിരിക്കുന്ന 20 ബില്ലുകളും മെമ്മോറാണ്ടത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം നീറ്റ് ഒഴിവാക്കല്‍ ബില്‍ സംസ്ഥാന നിയമസഭയില്‍ രണ്ട് തവണ പാസാക്കിയിട്ടും ഗവര്‍ണര്‍, രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചിരുന്നില്ല.

അതേസമയം സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താന്‍ ഗവര്‍ണറെ ഉപയോഗിച്ച കോണ്‍ഗ്രസ് തന്ത്രമാണിത് എന്ന് രാഷ്ട്രീയ നിരീക്ഷകന് സുമന്ത് സി രാമന് പറയുന്നു. ധന്‍ഖര്‍ അല്ലെങ്കില്‍ ഭഗത് സിംഗ് കോഷിയാരി, ആരിഫ് മുഹമ്മദ് ഖാന് അല്ലെങ്കില്‍ ആര്‍എന്‍ രവി എന്നിവരുടെ കാര്യത്തില്‍ നാം ഇതാണ് കാണുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെലങ്കാനയില്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന് ടി ആര് എസ് സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. തന്റെ ഫോണ്‍ ചോര്‍ത്താന്‍ സാധ്യതയുണ്ടെന്ന് വരെ ഗവര്‍ണര്‍ ഇവിടെ സംശയിക്കുന്നു. തെലങ്കാന യൂണിവേഴ്സിറ്റി കോമണ്‍ റിക്രൂട്ട്മെന്റ് ബോര്‍ഡ് ബില്‍ ഉള്‍പ്പെടെ എട്ട് ബില്ലുകള്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് വിട്ടില്ല എന്നാണ് തെലങ്കാന ഗവര്‍ണര്‍ക്കെതിരായ ആരോപണം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications