അധികാരം പിടിക്കാൻ അങ്കത്തിനൊരുങ്ങി ബിജെപി: ഹൈദരാബാദിൽ ഇറക്കുന്നത് അമിത് ഷായെയും നഡ്ഡയെയും
ഹൈദരാബാദ്: ജിഎച്ച്സി തിരഞ്ഞെടുപ്പിൽ അധികാരം ഉറപ്പിക്കാനൊരുങ്ങി ബിജെപി. തിരഞ്ഞെടുപ്പിൽ പാർട്ടിയിലെ പ്രമുഖ നേതാക്കളെ അണിനിരത്താനാണ് നീക്കം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ പ്രസിഡന്റ് ജെപി നഡ്ഡ എന്നിവരുൾപ്പെടെ ദേശീയ തലത്തിലെ പ്രമുഖ നേതാക്കളാണ് വരും ദിവസങ്ങളിൽ ഹൈദരാബാദിലെത്തുക. ഗ്രേറ്റർ ഹൈദരാബാദ് തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനായാണ് പ്രമുഖർ അണിനിരക്കുക.
13 രാജ്യങ്ങൾക്ക് പുതിയ വിസകൾ അനുവദിക്കുന്നത് നിർത്തലാക്കി യുഎഇ: നവംബർ 18 മുതൽ പ്രാബല്യത്തിൽ!!

റോഡ് ഷോ
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ഡിസബംർ ഒന്നിന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനെത്തും. ആദിത്യനാഥ് നവംബർ 28 ന് ഹൈദരാബാദിൽ റോഡ്ഷോ നടത്തും, ഷാ അടുത്ത ദിവസം നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും നഗരത്തിലുണ്ടാകും, തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കല്ലെങ്കിലും - നവംബർ 29 ന് അദ്ദേഹം ഭാരത് ബയോടെക് സന്ദർശിക്കും. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിനും ബിജെപി യുവമോർച്ചാ മേധാവി തേജസ്വി സൂര്യയ്ക്കും ശേഷം മറ്റൊരു കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും പ്രചാരണത്തിന്റെ ഭാഗമായി ബുധനാഴ്ച ഹൈദരാബാദിൽ എത്തിയിരുന്നു.

പ്രചാരണം തുടരുന്നു
പ്രചാരണത്തിനായി ലഭ്യമായ ചുരുങ്ങിയ സമയത്തിനുള്ളിൽ വിവിധ വിഭാഗങ്ങളിലെ വോട്ടർമാരുമായി സംവദിക്കുന്നതിനായി ദേശീയ നേതാക്കളുടെ സാന്നിധ്യം ഉപയോഗിക്കുന്നുണ്ടെന്ന് ബിജെപി ഒബിസി മോർച്ച പ്രസിഡന്റ് കെ ലക്ഷ്മൺ പറഞ്ഞു. ബിജെപിയുടെ വനിതാ വിഭാഗം പ്രസിഡന്റ് വാനതി ശ്രീനിവാസനും പ്രചാരണത്തിൽ ഏർപ്പെട്ടിട്ടുണ്ട്.

കേന്ദ്രമന്ത്രിമാർ പ്രചാരണത്തിന്
സെക്കന്തരാബാദിൽ നിന്നുള്ള ലോക്സഭാ അംഗമായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി ഇതിനകം ബിജെപിക്കുവേണ്ടി സജീവമായി പ്രചാരണവുമായി രംഗത്തുണ്ട്. അടുത്തിടെ ഡബ്ബാക്ക് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ നേടിയ വിജയത്തിന് പിന്നാലെ ജ ജിഎച്ച്എംസിയും തെലങ്കാന രാഷ്ട്രസമതിയിൽ നിന്ന് പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ്. "ഇന്നലെ ഡബ്ബാക്ക്, ഇന്ന് ജിഎച്ച്എംസി, നാളെ നിയമസഭാ തെരഞ്ഞെടുപ്പ്," എന്നാണ കിഷൻ റെഡ്ഡിയുടെ പ്രതികരണം.

സെമി ഫൈനൽ മാത്രം
2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള സെമിഫൈനലായിട്ടാണ് ബിജെപി നേതാക്കൾ ജിഎച്ച്എംസി തിരഞ്ഞെടുപ്പിനെ കാണുന്നത്. ദക്ഷിണേന്ത്യയിൽ സാന്നിധ്യമുറപ്പിക്കാനുള്ള ബിജെപിയുടെ നീക്കത്തിന് കരുത്ത് വർധിപ്പിക്കുന്നതാണ് ഇപ്പോഴുള്ള നീക്കം.

പ്രതീക്ഷ ബാക്കി
രണ്ട് ദിവസമായി പാർട്ടിയ്ക്ക വേണ്ടി ഹൈദരാബാദിൽ പ്രചാരണം നടത്തിയ സൂര്യ, ബിജെപിക്കുള്ള വിജയ പരമ്പര ഹൈദരാബാദിൽ നിന്ന് ആരംഭിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. "ഇത് വെറും മുനിസിപ്പൽ തിരഞ്ഞെടുപ്പല്ല. രാജ്യം മുഴുവൻ ഹൈദരാബാദിലേക്കാണ് നോക്കുന്നത്. ഹൈദരാബാദിലും തെലങ്കാനയിലും മാറ്റത്തിന്റെ കാറ്റ് വീശുന്നു," അദ്ദേഹം പറഞ്ഞു.