താലികെട്ടുന്നതിന് തൊടുമുമ്പ് വരന് ഒരു ഫോൺകോൾ, മുഖത്തെ ചിരി മാഞ്ഞു; താലികെട്ടില്ലെന്ന് തറപ്പിച്ചു
ഒരു കല്യാണം നടത്തിയെടുക്കുക എന്ന് പറയുന്നത് ചെറിയ കാര്യമല്ല. ടെൻഷൻ പിടിച്ച പണിയാണ്. കല്യാണ ആലോചന വരുന്നത് മുതൽ അത് നടത്തിക്കൊടുക്കും വരെ നെഞ്ചിൽ തീ ആണെന്ന് പറയാറില്ലേ.. പലതരത്തിൽ കല്യാണം മുടക്കാൻ ഉള്ള ശ്രമം നടക്കാറുമുണ്ട്. ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത് ഒരു വിവാഹവേദയിൽ നടന്ന സംഭവമാണ്.
വളരെ സന്തോഷത്തോടെ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നതിനിടെ ഒറ്റനിമിഷം കൊണ്ട് വിവാഹവേദിയിൽ പൊരിഞ്ഞ തല്ല് നടക്കുകയാണ്. അവസാന നിമിഷം വരൻ വിവാഹം കഴിക്കാൻ കഴിയില്ല എന്നുപറഞ്ഞതോടെയാണ് പ്രശ്‌നം. മണ്ഡപത്തിൽ ഇരിക്കുമ്പോൾ വരന് ഒരു ഫോൺകോൾ വരുന്നു. ഇതിന് പിന്നാലെ വരൻ വിവാഹം നടക്കില്ലെന്ന് പറയുകയായിരുന്നു.

വളരെ സന്തോഷത്തോടെയായിരുന്നു വരൻ വിവാഹ വേദിയിലേക്ക് വന്നത്. എന്നാൽ പെട്ടാണ് എല്ലാം തലകീഴായത്. രാജസ്ഥാനിലെ ദൗസയിലാണ് വിവാഹ വേദി സംഘർഷത്തിലേക്ക് എത്തിയത്. ഝുതഹേഡ ഗ്രാമത്തിൽ നിന്നുള്ള യുവാവിന്റെ വിവാഹം മെയ് ഒന്നിന് നംഗൽ-മീന ഗ്രാമത്തിലെ പെൺകുട്ടിയുമായി നിശ്ചയിച്ചിരുന്നതായി ആണ് റിപ്പോർട്ട്.
എല്ലാം വളരെ ഭംഗായായി തന്നെ മുന്നോട്ട് പോവുകയായിരുന്നു. വിവാഹം നിശ്ചയിച്ച തീയതിയിൽ, വരൻ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ഒരു വലിയ ഘോഷയാത്രയായി വധുവിന്റെ വീട്ടിലേക്ക് എത്തി. വധുവിന്റെ വീട്ടുകാരും വരനെയും സംഘത്തേയും വലിയ ആഘോഷത്തോടെ തന്നെ സ്വീകരിച്ചു. തുടർന്ന് വിവാഹ ചടങ്ങുകളും ആരംഭിച്ചു, എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു.
പക്ഷേ കുറച്ച് സമയത്തിന് ശേഷം, വരനെ ചടങ്ങുകളൾക്ക് വേണ്ടി കല്യാണ മണ്ഡപത്തിലേക്ക് വിളിച്ചു. വരൻ എത്തിയതിന് ശേഷം ചില ചടങ്ങുകൾ നടത്തുന്നതിനിടെ വരന് ഒരു ഫോൺകോൾ വന്നു. ഫോൺകോൾ വന്നതോടെ വരന്റെ സന്തോഷം പോയി. തലപ്പാവ് അഴിച്ചുമാറ്റി വധുവിനെ വിവാഹം കഴിക്കാൻ വിസമ്മതിച്ചു. ഇതിന് പിന്നാലെ , വരന്റെയും വധുവിന്റെയും വീട്ടുകാർ വരനോട് സംസാരിച്ച് ബോധ്യപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ വിവാഹം കഴിക്കില്ലെന്ന തീരുമാനത്തിൽ ഇയാൾ ഉറച്ച് നിന്നും ഇത് വലിയ തർക്കത്തിലേക്ക് എത്തിച്ചു.
കുടുംബങ്ങൾ തമ്മിൽ തർക്കാമയി. കുടുംബാംഗങ്ങൾ തമ്മിൽ ഉള്ള സംഘർഷം രൂക്ഷമായതോടെ വാക്കേറ്റമായി. വധുവിന്റെ വീട്ടുകാരിൽ ചിലർ വരനെ മർദിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തതായാണ് റിപ്പോർട്ടുണ്ട്. വിവരമറിഞ്ഞ് മന്ദവാർ, മഹുവ പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥർ നംഗൽ മീന ഗ്രാമത്തിലേക്ക് എത്തിയിരുന്നു, ഇവർ വന്ന് സ്ഥിതിഗതികൾ നിയന്ത്രിച്ചു. ഇതിന് ശേഷം ഇരുവിഭാഗവും ദീർഘനേരം ചർച്ച നടത്തി. കൂടിക്കാഴ്ചയെ തുടർന്ന് വിവാഹവുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് വധൂവരന്മാരുടെ വീട്ടുകാർ തീരുമാനിച്ചു. കൂടാതെ, വിവാഹച്ചടങ്ങിൽ വധുവിന്റെ ഭാഗത്തിന്റെ ചെലവ് വരന്റെ കുടുംബമാണ് നൽകിയത്.












Click it and Unblock the Notifications