കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മുസ്ലീങ്ങളായതിനാല്‍ കച്ചവടക്കാരെ സംഘം ചേര്‍ന്ന് തടഞ്ഞു'കൊറോണ പരത്തുമെന്നും പ്രചരണം

Google Oneindia Malayalam News

ലക്‌നൗ: മുസ്ലീങ്ങളായതിനാല്‍ തങ്ങളെ സംഘം ചേര്‍ന്ന് തടഞ്ഞുവെക്കുന്നുവെന്നും കച്ചവടം ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നുമുള്ള പരാതിയുമായി അഞ്ച് പച്ചക്കറി വില്‍പ്പനക്കാര്‍. ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ ഇവര്‍ പൊലീസില്‍ രേഖ മൂലമുള്ള പരാതി നല്‍കി.

കൊറോണ വൈറസ് രോഗത്തിന്റെ ഹോട്ട്‌സ്‌പോര്‍ട്ടായി കണക്കാക്കുന്ന ദില്ലി നിസാമൂദീനിലെ തബ്ലിഗി ജമാ അത്തെ അംഗങ്ങളാണിവരെന്നും സംസ്ഥാനത്ത് കൊറോണ വൈറസ് രോഗം പടര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചാണ് ഇവര്‍ക്കെതിരെ ആക്രമണം നടത്തുന്നതെന്നും പരാതിക്കാരിലൊരാള്‍ എന്‍ഡിടിവിയോട് പ്രതികരിച്ചു.

corona

ഏപ്രില്‍ 11 ന് ഇവര്‍ ചില ഗ്രാമങ്ങളില്‍ പച്ചക്കറി വില്‍ക്കാരന്‍ പോയിരുന്നുവെന്നും എന്നാല്‍ തങ്ങള്‍ മുസ്ലിങ്ങളായതിനാല്‍ കൈയ്യില്‍ നിന്നും പച്ചക്കറി വാങ്ങരുതെന്ന് ചിലര്‍ പ്രചരിപ്പിക്കുകയുണ്ടായെന്നും ഇവര്‍ പരാതിയില്‍ പറയുന്നു. അവര്‍ തങ്ങളോട് ഗ്രാമം വിട്ടുപോകാന്‍ ആവശ്യപ്പെട്ടുവെന്നും പരാതിക്കാരന്‍ പറഞ്ഞു.

'ഞങ്ങള്‍ പച്ചക്കറി വില്‍ക്കുന്നതിനായി ഗ്രാമങ്ങളില്‍ പോയി. 15 മിനിറ്റിനുള്ളില്‍ നൂറിലധികം പേര്‍ പച്ചക്കറി വാങ്ങാനെത്തിയിരുന്നു. ആ സമയത്തിനുള്ളില്‍ പതിനഞ്ചിലധികം പേര്‍ പച്ചക്കറി വാങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ചിലര്‍ അവിടെയെത്തിയതോടെ ഞങ്ങള്‍ മുസ്ലീങ്ങളാണെന്നും അവരില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുതെന്നും പ്രചരിപ്പിക്കുകയായിരുന്നു.' പരാതിക്കാരിലൊരാളായ മുഹമ്മദ് ഷമീം പറഞ്ഞു.

പിന്നാലെ പച്ചക്കറി വാങ്ങിയവരെല്ലാം അത് ഇവര്‍ക്ക് തന്നെ തിരികെ നല്‍കുകയായിരുന്നു. ഇവരുടെ വാഹനത്തിന് മുകളില്‍ ഇസ്ലാമിക് ചിഹ്നമായ ചന്ദ്രകലയുണ്ടെന്നും അവര്‍ ജമാ അത്തെ അംഗങ്ങളാണെന്നും സംഘം നിരന്തരം പ്രചരിപ്പിക്കുകയായിരുന്നു.

രാജ്യത്ത് കൊറോണ വ്യാപനത്തിന്റെ ഹോട്ട്‌സ്‌പോര്‍ട്ടുകളിലൊന്നാണ് ദില്ലി നിസാമുദീനിലെ മര്‍ക്കസ് കേന്ദ്രം. രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 9000 കടന്നിരിക്കുകയാണ്. കഴിഞ്ഞ ഇരുപത്ത് നാല് മണിക്കൂറിനിടെ 796 പേര്‍ക്കാണ് രാജ്യത്ത്് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം 141 പേര്‍ക്ക് രോഗം ഭേദമായി എന്നത് ആശ്വസിക്കാന്‍ കഴിയുന്നതാണ്. അതിനിടെ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാവുന്നത് ആശങ്കയുണ്ടാക്കുന്നതാണ്.

ഉത്തര്‍പ്രദേശിലെ നോയിഡയില്‍ രോഗവിമുക്തരായ രണ്ട് പേര്‍ക്ക് വീണ്ടും കൊറോണ സ്ഥിരീകരിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ ജിംസ് ആശുപത്രിയില്‍ രണ്ട് തവണ കൊറോണ പരിശോധന ഫലം നെഗറ്റീവ് ആയ ഇവരെ വെള്ളിയാഴ്ച്ച ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ഉത്തര്‍പ്രദേശില്‍ ഗൗതം ബുദ്ധ നഗര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറൊണ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരേയും 483 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ച് പേര്‍ മരണപ്പെടുകയും ചെയ്തു.

English summary
Group Of People Stopped Five Sellers From Vending vegetables Because They Are Muslims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X