കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ മന്ത്രിമാരില്‍ ബിജെപി നോക്കിയത് ജാതി സമവാക്യം, 2024 മുന്നില്‍ കണ്ടുള്ള നീക്കം

Google Oneindia Malayalam News

ദില്ലി: ഗുജറാത്തില്‍ തുടര്‍ച്ചയായ രണ്ടാം തവണയും ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിക്കുകയാണ്. ഗുജറാത്തിന്റെ പതിനെട്ടാം മുഖ്യമന്ത്രിയാണ് അദ്ദേഹം. അതേസമയം മന്ത്രിസഭയിലെ അംഗങ്ങളില്‍ ഇത്തവണ ജാതിസമവാക്യവും ബിജെപിക്ക് പരീക്ഷിച്ചിട്ടുണ്ട്.

മുന്‍ ഗുജറാത്ത് ആരോഗ്യ ക്ഷേമകാര്യ വകുപ്പ് മന്ത്രി റിഷികേഷ് പട്ടേല്‍ വിസ്‌നഗര്‍ സീറ്റില്‍ നിന്നാണ് വിജയിച്ചത്. കൊവിഡ് സമയത്ത് ആരോഗ്യ വകുപ്പ്‌കൈകാര്യം ചെയ്ത മികവും റിഷികേശിനുണ്ട്.

1

രാഘവ്ജി പട്ടേല്‍, ബല്‍വന്ത് സിംഗ് രജ്പുത്, പര്‍ഷോത്തം സോളങ്കി, കന്‍വാര്‍ജി ബാവല്യ, മുലു ബേര എന്നിവരും കൃത്യമായ സമവാക്യങ്ങളുടെ ഭാഗമായി മന്ത്രിസഭയില്‍ എത്തിയതാണ്. രാഘവ്ജി പട്ടേല്‍ ഭൂപേന്ദ്ര പട്ടേല്‍ സര്‍ക്കാരില്‍ നേരത്തെ കാര്‍ഷിക മന്ത്രിയായിരുന്നു. ജാംനഗര്‍ റൂറലില്‍ നിന്നാണ് അദ്ദേഹം വിജയിച്ചത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഒരു തിരഞ്ഞെടുപ്പ് പോലും തോല്‍ക്കാത്ത കാര്‍ഷിക മന്ത്രിയെന്ന നേട്ടവും രാഘവ്ജിക്കുണ്ട്.

നോസ്ട്രഡാമസിനെ വെല്ലുന്ന പ്രവചനം, ക്ഷീരപഥത്തില്‍ അജ്ഞാത സംഭവം നടക്കും; 4 ദിവസങ്ങള്‍ സൂക്ഷിക്കണംനോസ്ട്രഡാമസിനെ വെല്ലുന്ന പ്രവചനം, ക്ഷീരപഥത്തില്‍ അജ്ഞാത സംഭവം നടക്കും; 4 ദിവസങ്ങള്‍ സൂക്ഷിക്കണം

കൃത്യമായ ജാതിസമവാക്യമാണ് ബിജെപി സര്‍ക്കാര്‍ രൂപീകരണത്തില്‍ നടത്തിയ ഒബിസി വിഭാഗത്തില്‍ നിന്ന് ഏഴ് മന്ത്രിമാരാണ് ഉള്ളത്. സംസ്ഥാനത്തെ ഏറ്റവും പ്രബല വിഭാഗമാണ് ഇവര്‍.

അതേസമയം കഴിഞ്ഞ തവണ ബിജെപിയോട് ഇടഞ്ഞുനിന്നിരുന്ന പാട്ടീദാര്‍ വിഭാഗത്തില്‍ നിന്ന് നാല് മന്ത്രിമാരും ഇത്തവണയുണ്ട്.പട്ടികജാതി വിഭാഗത്തില്‍ നിന്ന് ഒരാളും, പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്ന് രണ്ടും മന്ത്രിമാരുണ്ട്. ബ്രാഹ്മണ വിഭാഗം, ജെയിന്‍, രജ്പുത്ത് വിഭാഗങ്ങള്‍ക്ക് ഓരോ മന്ത്രിമാരെയും ലഭിച്ചു.

ഓറഞ്ച് ചെറിയ പഴമല്ല; ചര്‍മത്തെ പുഷ്പം പോലെ മനോഹരമാകും; എങ്ങനെയെന്ന് അറിയാം!!

സിദ്പൂരില്‍ നിന്നാണ് ബല്‍വന്ത്‌സിംഗ് രജ്പുത് വിജയിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ നേതാവാണ് രജ്പുത്. പര്‍ഷോത്തം സോളങ്കി അഞ്ച് തവണ എംഎല്‍എയായ നേതാവാണ്. ഭാവ്‌നഗര്‍ റൂറലില്‍ നിന്നാണ് അദ്ദേഹം വിജയിച്ചത്. കോലി വിഭാഗം നേതാവാണ് അദ്ദേഹം.

മുന്‍ ജലവിതരണ വകുപ്പ് മന്ത്രിയാണ് കന്‍വാര്‍ജി ബാവല്യ. 2018ല്‍ കോണ്‍ഗ്രസില്‍ നിന്നാണ് അദ്ദേഹം ബിജെപിയിലെത്തിയത്. ജസ്ദാന്‍ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം വിജയിച്ചത്. മുലു ബേര കംബാലിയ മണ്ഡലത്തില്‍ നിന്നാണ് വിജയിച്ചത്. ഇസുദാന്‍ ഗാഡ്വിയെയാണ് പരാജയപ്പെടുത്തിയത്.

ഇത് സാനിയയുടെ വിധിയാണ്; വിവാഹമോചനത്തെ പരിഹസിച്ച് കെആര്‍കെ; മാലിക്കിന്റെ മറുപടി ഇങ്ങനെഇത് സാനിയയുടെ വിധിയാണ്; വിവാഹമോചനത്തെ പരിഹസിച്ച് കെആര്‍കെ; മാലിക്കിന്റെ മറുപടി ഇങ്ങനെ

ഹര്‍ഷ് സംഗ്വി, ഭാനു ബെന്‍ ബബാരിയ, കുബേര്‍ ദിണ്ഡോര്‍, ബച്ചുഭായ് കബാദ്, ജഗദീഷ് പഞ്ചല്‍, മുകേഷ് പട്ടേല്‍, ബിക്കു പാര്‍മര്‍, പ്രഫുല്‍ പന്‍സേരിയ, കന്‍വര്‍ജി ഹാല്‍പതി എന്നിവരാണ് സഹമന്ത്രിമാര്‍. ഹര്‍ഷ് സംഗ്വി മജുരയില്‍ നിന്നുള്ള എംഎല്‍എയാണ്. നേരത്തെ മുന്‍ സര്‍ക്കാരില്‍ ആഭ്യന്തര സഹമന്ത്രിസ്ഥാനം അദ്ദേഹത്തിന് ലഭിച്ചിരുന്നു.

ബബാരിയ രാജ്‌കോട്ട് റൂറലില്‍ നിന്ന് മൂന്നാം തവണ വിജയിച്ച നേതാവാണ്. ഫലം വന്നപ്പോള്‍ തന്നെ മന്ത്രിസ്ഥാനം അദ്ദേഹം ഉറപ്പിച്ചിരുന്നു. ദിണ്ഡോര്‍ സംത്രംപൂരില്‍ നിന്നാണ് രണ്ടാമതും വിജയിച്ചത്. ബച്ചുഭായ് വിജയിച്ചത് ദേവഗാഡ്ബരിയ മണ്ഡലത്തില്‍ നിന്നാണ്. ജഗദീഷ് പഞ്ചല്‍ മുന്‍ സര്‍ക്കാരിലും മന്ത്രിയായിരുന്നു.

English summary
gujarat: 7 leaders in hunt for minister post in gujarat assembly after bhupendra patel take oath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X