പാഠപുസ്തകത്തിലും ആര്‍എസ്എസിന്റെ ഇടപെടല്‍, ഗുജറാത്തിലെ മുസ്ലീം വിരുദ്ധ കലാപം വെറും കലാപമായി!
പുസ്തകത്തിലെ 187ാം പേജിലാണ് കലാപത്തെ കുറിച്ച് പഠിക്കാനുള്ള
ദില്ലി: ചരിത്രം മാറ്റിയെഴുതാനുള്ള ശ്രമങ്ങള്‍ ബിജെപി അധികാരത്തില്‍ വന്ന ശേഷം വ്യാപകമായി നടക്കുന്നതാണ്. ആര്‍എസ്എസിന് അനുകൂലമായി ചരിത്രം മാറ്റിയെഴുതാനായിരുന്നു പലപ്പോഴും ശ്രമം. എന്നാല്‍ ഇപ്പോഴിതാ സംഘപരിവാറിന്റെ ഇടപെടല്‍ കൂടുതല്‍ മേഖലയിലേക്ക്. ഇത്തവണ പാഠപുസ്തകത്തിലാണ് ആര്‍എസ്എസ് ഇടപെടല്‍ നടത്തിയിരിക്കുന്നത്. ഗുജറാത്തില്‍ നിരവധി പേര് കൊല്ലപ്പെട്ട മുസ്ലീം വിരുദ്ധ കലാപത്തെ വെറും കലാപമാക്കിയാണ് പാഠപുസ്തകങ്ങളില്‍ മാറ്റം വരുത്തിയിരിക്കുന്നത്. 12ാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് ടെക്സ്റ്റ് ബുക്കിലെ സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യന്‍ രാഷ്ട്രീയം എന്ന പാഠത്തിലെ ഉപശീര്‍ഷകത്തിലാണ് മാറ്റം വരുത്തിയത്. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് എന്‍സിഇആര്‍ടി ഇപ്രകാരം മാറ്റം വരുത്തിയതെന്നാണ് സൂചന.

പുസ്തകത്തിലെ 187ാം പേജിലാണ് കലാപത്തെ കുറിച്ച് പഠിക്കാനുള്ളത്. അതേസമയം അതേ പാരാഗ്രാഫില്‍ 1984ലെ സിഖ് വിരുദ്ധ കലാപത്തെ അതേ രീതിയില്‍ തന്നെ വിശേഷിപ്പിക്കുന്നുണ്ട്. ഇത് രണ്ടിലൂടെ സര്‍ക്കാര്‍ കൃത്യമായ രാഷ്ട്രീയം നടപ്പാക്കുകയാണ് എന്നാണ് മനസിലാവുന്നത്. സിഖ് വിരുദ്ധ കലാപം കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് അരങ്ങേറിയത്. ഇതുവഴി കോണ്‍ഗ്രസിനെ താഴ്ത്തിക്കെട്ടാനും എന്നാല്‍ ഗുജറാത്തിലേത് മുസ്ലീം വിരുദ്ധ കലാപം അല്ലെന്ന് വരുത്തിതീര്‍ക്കാനും ഇതില്‍ ബിജെപിക്ക് പങ്കില്ലെന്ന് കാണിക്കാനുമാണ് സര്‍ക്കാരിന്റെ ശ്രമമെന്നാണ് സൂചന. നേരത്തെയുണ്ടായിരുന്ന പുസ്തകത്തില്‍ ഇത് മുസ്ലീം വിരുദ്ധ കലാപമാണെന്ന് പറയുന്നുണ്ടായിരുന്നു. തലക്കെട്ടില്‍ മാറ്റംവരുത്തിയതിന് പുറമെ ആദ്യ വരിയിലെ മുസ്ലീം എന്ന വാക്കും അധികൃതര്‍ മാറ്റുകയായിരുന്നു.

ഗുജറാത്തില്‍ മുസ്ലീങ്ങള്‍ക്കെതിരെ ആക്രമണം നടന്നു എന്ന വാക്യത്തിന് പകരം ഗുജറാത്തില്‍ വ്യാപക ആക്രമണങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് മാറ്റിയിരിക്കുന്നത്. അതേസമയം നേരത്തെയുണ്ടായിരുന്നത് യുപിഎ സര്‍ക്കാരിന്റെ കാലത്ത് അച്ചടിച്ച പുസ്തകമായിരുന്നു. ഇത് തിരുത്താനുള്ള മന:പ്പൂര്‍വമായ ശ്രമമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. മറ്റൊരു ഗുരുതര പരാമര്‍ശവും ഇതിലുണ്ട്. 87 കര്‍സേവകര്‍ കൊലപ്പെട്ട സംഭവത്തിന് പിന്നില്‍ മുസ്ലീങ്ങളാണെന്നും ഇതാണ് കലാപത്തിലേക്ക് നയിച്ചതെന്നും പറയുന്നുണ്ട്. നേരത്തെ രജപുത്ര രാജാവ് മഹാറാണ പ്രതാപിനെയും ചത്രപതി ശിവജിയെയും കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വിവാദത്തിലായിരുന്നു എന്‍സിഇആര്‍ടി.
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ












Click it and Unblock the Notifications