ഗുജറാത്തിൽ ഫോട്ടോഫിനിഷ്.. ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പം.. ആരും ഭരിക്കാം.. സസ്പെന്‍സ് ത്രില്ലർ??

  • Posted By:
Subscribe to Oneindia Malayalam
cmsvideo
ഗുജറാത്ത് ആര് ഭരിക്കും? സർവേ ഫലം പുറത്ത് | Oneindia Malayalam

അഹമ്മദാബാദ്: ഒരിക്കലും ഇളകാത്ത കോട്ട എന്ന് ബി ജെ പി കരുതിയിരിക്കുന്ന ഗുജറാത്ത് കാവിപ്പടയെ കൈവിടുമോ. ഇല്ല എന്ന് തീർത്ത് പറയാനാവില്ല എന്ന സൂചന തരുന്നതാണ് ഏറ്റവും ഒടുവിൽ പുറത്ത് വരുന്ന സർവ്വേ ഫലങ്ങൾ. ലോക്നീതി - സി എസ് ഡി എസ് - എ ബി പി സർവ്വേ ഫലമാണ് കോൺഗ്രസിനും ബി ജെ പിക്കും ഗുജറാത്തിൽ തുല്യസാധ്യത പ്രവചിക്കുന്നത്.

എന്തിനാടാ ചക്കരേ നീ വിഴിഞ്ഞം വഴി ഓടാൻ പോയേ.. ഊരിപ്പിടിച്ച വാളല്ല ഇത് പങ്കായം.. വിഴിഞ്ഞത്ത് പിണറായി കണ്ടംവഴി ഓടിത്തള്ളി.. ഇരട്ടച്ചങ്കിന് അറഞ്ചം പുറഞ്ചം ട്രോൾ!!

'‌കോപപ്പെടാതെ..' കോപമില്ല, വീ ലവ് യൂ നിർമല.. പിണറായിക്ക് മുട്ട് വിറച്ചിടത്ത് നിർമല സീതാരാമൻ സ്കോർ ചെയ്തു.. നിർമല മാജിക്കിൽ കയ്യടിച്ച് സോഷ്യൽ മീഡിയ!!

ബിജെപിക്ക് നഷ്ടം

ബിജെപിക്ക് നഷ്ടം

കഴിഞ്ഞ നാല് മാസമായി ബി ജെ പി ക്ക് ഗുജറാത്തിൽ വളർച്ച കുറയുന്നു എന്നാണ് ലോക്നീതി - സി എസ് ഡി എസ് - എ ബി പി സർവ്വേ പറയുന്നത്. ഇക്കാലം കൊണ്ട് 16 ശതമാനം വോട്ട് ഷെയറാണ് ബി ജെ പിക്ക് നഷ്ടമായത്. ഇതേ സർവ്വേ പ്രകാരം ആഗസ്ത് മാസത്തിൽ ബി ജെ പിയുടെ വോട്ട് ഷെയർ 59 ശതമാനമായിരുന്നു. ഇപ്പോഴിത് 43 ശതമാനമായി കുറഞ്ഞു.

കോൺഗ്രസിന് നേട്ടം

കോൺഗ്രസിന് നേട്ടം

ബി ജെ പിയുടെ നഷ്ടം സ്വാഭാവികമായും കോൺഗ്രസിനാണ് നേട്ടമാകുന്നത്. ആഗസ്ത് മാസത്തെ അപേക്ഷിച്ച് നവംബർ അവസാനത്തെ ആഴ്ചയിൽ കോൺഗ്രസിന്റെ വോട്ട് ശതമാനം മുകളിലേക്കാണ്. ആഗസ്തിൽ 29 ശതമാനമായിരുന്ന കോൺഗ്രസിന്റെ വോട്ട് ശതമാനം ഇപ്പോൾ 14 ശതമാനം കൂടി 43 ശതമാനത്തിലെത്തി.

നരേന്ദ്രമോദിയുടെ ഇമേജും ഡൗൺ

നരേന്ദ്രമോദിയുടെ ഇമേജും ഡൗൺ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിയിലും വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. 82 ശതമാനം ആളുകളും ആഗസ്ത് മാസത്തിൽ മോദിയെ ഇഷ്ടപ്പെട്ടിരുന്നെങ്കില്‍ ഇപ്പോൾ 18 ശതമാനം കുറഞ്ഞ് 64ൽ എത്തി. പ്രധാനമന്ത്രിയായിട്ടും ഗുജറാത്തിൽ തലങ്ങും വിലങ്ങും പ്രചാരണ പരിപാടികൾ നടത്തിയിട്ടും ഇതാണ് സ്ഥിതി.

രാഹുലിന് വളർച്ച

രാഹുലിന് വളർച്ച

കോൺഗ്രസ് പ്രസിഡണ്ടാകാൻ കോട്ട് തയ്പിച്ചിരിക്കുന്ന രാഹുൽ ഗാന്ധിക്ക് ആശ്വാസം പകരുന്നതാണ് ഗുജറാത്തിലെ സർവ്വേ ഫലങ്ഹൾ. 40 ശതമാനം പേരാണ് ആഗസ്തിൽ രാഹുലിന് അനുകൂലമായി സംസാരിച്ചതെങ്കിൽ നവംബർ അവസാനവാരം ആകുമ്പോഴേക്കും ഇത് 57 ശതമാനമായി.

എപ്പോഴാണ് സർവ്വേ

എപ്പോഴാണ് സർവ്വേ

നവംബർ 23 മുതൽ 30 വരെയായിട്ടാണ് ലോക്നീതി - സി എസ് ഡി എസ് - എ ബി പി സർവ്വേ നടന്നത്. ആഗസ്തിൽ 50 ശതമാനം സ്ത്രീകൾ ബി ജെ പിയെ പിന്തുണച്ചിരുന്നെങ്കിൽ ഇപ്പോഴത് 44 ശതമാനമായി കുറഞ്ഞു. കോൺഗ്രസിന് 42 ശതമാനം സ്ത്രീകളുടെ പിന്തുണയുണ്ട്.

English summary
Gujarat assembly polls 2017: Photo finish for BJP, Congress says survey
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്