കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ സ്ത്രീകളുടെ വോട്ടിന് കച്ചമുറുക്കി ബിജെപി, വീരാങ്കന റാലി ഒരുങ്ങുന്നു

Google Oneindia Malayalam News

ദില്ലി: ഗുജറാത്തില്‍ പ്രചാരണത്തിന് കൊഴുപ്പേക്കാന്‍ പുതിയ പ്ലാനുമായി ബിജെപി. ഇത്തവണ വനിതാ വോട്ടര്‍മാരുടെ സഹായത്താല്‍ ഒരുപടി കൂടി കടന്ന് കൂടുതല്‍ വോട്ട് നേടുകയാണ് ബിജെപിയുടെ ലക്ഷ്യം. ഇതിനായി വീരാങ്കന റാലിയാണ് ബിജെപിയുടെ പ്ലാനിലുള്ളത്.

ബിജെപിയിലെ വനിതാ കാര്യകര്‍ത്താക്കളാണ് ഇത്തരമൊരു തന്ത്രമൊരുക്കുന്നത്. ഇതൊരു കാര്‍പ്പറ്റ് ബോംബിംഗാണെന്ന് പ്രതിപക്ഷം സമ്മതിക്കുന്നു. എഎപിയെയും കോണ്‍ഗ്രസ് തീര്‍ത്തും നിഷ്പ്രഭമാക്കാന്‍ ഇതിലൂടെ സാധിക്കും. വനിതാ വോട്ടര്‍മാരെ ആകര്‍ഷിക്കാനാണ് ഈ റാലി. ഡിസംബര്‍ ഒന്നിനാണ് ഗുജറാത്തില്‍ ആദ്യ ഘട്ട വോട്ടെടുപ്പ്.

1

ആറ് കോടിയുടെ ബംപര്‍ ജേതാവായി കനേഡിയന്‍ ഇന്ത്യക്കാരന്‍; 27 സഹപ്രവര്‍ത്തകര്‍ക്കായി വീതിക്കും, വൈറല്‍ആറ് കോടിയുടെ ബംപര്‍ ജേതാവായി കനേഡിയന്‍ ഇന്ത്യക്കാരന്‍; 27 സഹപ്രവര്‍ത്തകര്‍ക്കായി വീതിക്കും, വൈറല്‍

ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന 89 മണ്ഡലങ്ങളിലായി 150 റാലികളാണ് ബിജെപി പ്ലാന്‍ ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ പ്രമുഖ വനിതാ നേതാക്കളെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. മഹിളാ മോര്‍ച്ച പ്രസിഡന്റുമാര്‍ അടക്കം ഈ റാലിയില്‍ എത്തും. ഓരോ ജില്ലയില്‍ നിന്നും വനിതാ നേതാക്കളെത്തും. എല്ലാം പ്രമുഖരായിരിക്കും.

SKIN: ചര്‍മകാന്തിക്ക് ബെസ്റ്റാണ് റോസ് വാട്ടര്‍, ഈ രീതിയില്‍ ഉപയോഗിക്കാന്‍ മിന്നിത്തിളങ്ങും

വീരാങ്കന റാലിയെ വിജയിപ്പിക്കാന്‍ എല്ലാ വഴിയും നോക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഈ റാലിയില്‍ ഉള്ള എല്ലാവരും സ്ത്രീകളായിരിക്കും. കാവി വസ്ത്രം അണിഞ്ഞാണ് ഇവര്‍ എത്തുന്നത്. ഇരുചക്രവാഹനങ്ങള്‍ ഓടിച്ചാണ് ഇവര്‍ എത്തുക. അത് പാര്‍ട്ടിയെ പിന്തുണയ്ക്കുക.

ബിജെപി സര്‍ക്കാരിന്റെ പദ്ധതികളെ കുറിച്ചാണ് വീരാങ്കന റാലിയില്‍ ഇവര്‍ സംസാരിക്കുക. അത്തരം പദ്ധതികള്‍ എങ്ങനെയാണ് സ്ത്രീകളെ സഹായിച്ചതെന്നും, ബിജെപി സ്ത്രീകള്‍ക്കായി എത്രത്തോളം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഈ റാലിയില്‍ ഇവര്‍ പറയും. ശ്രദ്ധ രജ്പുത് എന്ന നേതാവിനാണ് വീരാങ്കന റാലികളുടെ ചുമതലയുള്ളത്.

ആദ്യം അടിച്ചത് 8 ലക്ഷം, രണ്ടാം ജാക്‌പോട്ടില്‍ 6 കോടി; കനേഡിയക്കാരനെ ഭാഗ്യം തുണച്ചത് 59ാം വയസ്സില്‍ആദ്യം അടിച്ചത് 8 ലക്ഷം, രണ്ടാം ജാക്‌പോട്ടില്‍ 6 കോടി; കനേഡിയക്കാരനെ ഭാഗ്യം തുണച്ചത് 59ാം വയസ്സില്‍

റാലിയില്‍ പ്രധാനമായും യുവ വനിതകളെയാണ് ബിജെപി പങ്കാളികളാക്കാന്‍ നോക്കുന്നത്. ഇവരെ വലിയ തോതില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കാമെന്നാണ് കണക്കുകൂട്ടല്‍. ഓരോ ആയിരം പുരുഷനും 934 സ്ത്രീകള്‍ എന്നതാണ് ഗുജറാത്തിലെ കണക്ക്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡാറ്റയാണിത്.

4.9 കോടി വോട്ടര്‍മാരാണ് ഗുജറാത്തിലുള്ളത്. അതില്‍ 2.37 കോടി സ്ത്രീകളാണ് ഉള്ളത്. ജാംനഗറിലെ റാലി പൂനമാണ് നയിക്കുക. ഭാവ്‌നഗറില്‍ ഭാരതി ബെന്‍ സിയാലാണ് റാലിക്ക് നേതൃത്വം നല്‍കുക. സൂറത്തില്‍ ദര്‍ശന ജാര്‍ദോഷും റാലിക്ക് നേതൃത്വം നല്‍കും. സ്ത്രീകളുടെ ക്ഷേമത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്.

അദ്ദേഹത്തിന്റെ കാലടികളാണ് ഞങ്ങള്‍ പിന്തുടരുന്നത്. സ്ത്രീകളുടെ ശക്തി കാണിക്കാതെ എങ്ങനെയാണ് പ്രചാരണം പൂര്‍ത്തിയാവും. ഇരുചക്ര വാഹന റാലികളും സ്ത്രീകളുടേതായി പ്ലാന്‍ ചെയ്തിട്ടുണ്ടെന്നും ശ്രദ്ധ രജ്പുത് പറഞ്ഞു.

English summary
gujarat bjp will woo women voters, women leaders will start veerangana rally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X