കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

156 ഗ്രാം സ്വര്‍ണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അര്‍ധകായ പ്രതിമ നിര്‍മിച്ച് ജ്വല്ലറി ഉടമ

Google Oneindia Malayalam News
narendra modi

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വര്‍ണത്തില്‍ തീര്‍ത്ത അര്‍ധകായ പ്രതിമ നിര്‍മിച്ച് ഗുജറാത്തിലെ സൂറത്ത് സിറ്റിയിലെ സ്വര്‍ണ വ്യാപാരി, 156 ഗ്രാം പതിനെട്ട് ക്യാരറ്റ് തങ്കമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.

അടുത്തിടെ ബിജെപി നിയമസഭാ തിരഞ്ഞെടുപ്പില്‍ വമ്പന്‍ ജയം സ്വന്തമാക്കിയത് ആഘോഷിക്കാനാണ് ഈ പ്രതിമ നിര്‍മിച്ചത്. കോണ്‍ഗ്രസിനെ തകര്‍ത്ത് ബിജെപി ഗുജറാത്തില്‍ 156 സീറ്റുകള്‍ സ്വന്തമാക്കിയിരുന്നു.

തുര്‍ക്കിയിലെ ആകാശത്ത് പറക്കുംതളിക; ധൂമപടലത്തിന്റെ രൂപം, ഞെട്ടി വിറച്ച് നാട്ടുകാര്‍തുര്‍ക്കിയിലെ ആകാശത്ത് പറക്കുംതളിക; ധൂമപടലത്തിന്റെ രൂപം, ഞെട്ടി വിറച്ച് നാട്ടുകാര്‍

156 ഗ്രാം ഭാരമാണ് ഈ അര്‍ധകായ പ്രതിമയ്ക്കുള്ളതെന്ന് വ്യാപാരിയായ ബസന്ത് ബോറ പഞ്ഞു. ഇയാളാണ് ജ്വല്ലറി ഉടമ. അതേസമയം സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടെന്ന് തന്നെ ഇത് വൈറലായി മാറിയിരിക്കുകയാണ്.

അതേസമയം നിരവധി പേരാണ് ഇത് വാങ്ങാന്‍ താല്‍പര്യം അറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്. എന്നാല്‍ ഇത് വില്‍ക്കാനില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ് ജ്വല്ലറിഉടമ. താന്‍ നരേന്ദ്ര മോദിയുടെ ആരാധകനാണെന്ന് ഇയാള്‍ പറയുന്നു.

കോഫിക്ക് ഇത്രയും ഗുണങ്ങളോ; ഇതൊന്നും ആര്‍ക്കുമറിയാത്തത്, ഒന്ന് പരീക്ഷിച്ച് നോക്കൂ

അദ്ദേഹത്തിന് അര്‍ഹിച്ചൊരു ആദരവ് നല്‍കണമെന്ന് എപ്പോഴും കരുതിയിരുന്നു. മൂന്ന് മാസത്തോളം എടുത്താണ് ഈ അര്‍ധകായ പ്രതിമ നിര്‍മിച്ചിരിക്കുന്നത്. 20 വിദഗ്ധരാണ് ഇത് നിര്‍മിക്കാനായി വന്നത്.

ഇതാണ് ബാബ വംഗ ജൂനിയര്‍; 2022ല്‍ 12 പ്രവചനം ഫലിച്ചു, 2023ല്‍ നടക്കുക ഇക്കാര്യങ്ങള്‍ഇതാണ് ബാബ വംഗ ജൂനിയര്‍; 2022ല്‍ 12 പ്രവചനം ഫലിച്ചു, 2023ല്‍ നടക്കുക ഇക്കാര്യങ്ങള്‍

തന്റെ ഫാക്ടറിയിലാണ് ഇത് നിര്‍മിച്ചതെന്നും ബസന്ത് ബോറ പറഞ്ഞു. ഇയാള്‍ക്ക് രാധികാ ചെയിന്‍ എന്നൊരു സ്ഥാപനമുണ്ട്. അതേസമയം നിര്‍മിച്ച പ്രതിമയുടെ ഇപ്പോഴത്തെ രൂപത്തില്‍ പൂര്‍ണതൃപ്തനായിരുന്നുവെന്ന് ജ്വല്ലറി ഉടമ പറഞ്ഞു. ഇതിന് ഞാന്‍ വിലയിട്ടിട്ടില്ല. കാരണം ഈ അര്‍ധകായ പ്രതിമ വില്‍പ്പനയ്ക്ക് വെച്ചിട്ടില്ലെന്നും ബോറ പറഞ്ഞു.

രാജസ്ഥാന്‍ സ്വദേശിയായ ബോറ ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുജറാത്തിലേക്ക് താമസം മാറിയവരാണ്. ഇവിടെയാണ് ബോറയും കുടുംബവും താമസിക്കുന്നത്. 11 ലക്ഷം രൂപ ഈ പ്രതിമയ്ക്ക് വലി വരും. നേരത്തെ ഇതിന് സമാനമായ ഒരു പ്രതിമ കൂടി ബോറ നിര്‍മിച്ചിരുന്നു.

ഇത് പക്ഷേ ബോറ വില്‍പ്പനയ്ക്ക് വെച്ചിരുന്നു. ഡിസംബറില്‍ തന്നെ ഈ പ്രതിമ നിര്‍മിച്ച് കഴിഞ്ഞിരുന്നു. എന്നാല്‍ ബിജെപി 156 സീറ്റ് നേടിയതോടെ ചെറിയ മാറ്റങ്ങള്‍ ഇതില്‍ വരുത്തുകയായിരുന്നു.

പ്രത്യേകിച്ച് ബിജെപിയുടെ സീറ്റും ഇതിന്റെ ഭാരവും ഒരേ പോലെയായിരുന്നു. എന്നാല്‍ ആദ്യം ഇത് കൂടുതലായിരുന്നു. അത് കുറയ്ക്കുന്ന കാര്യമാണ് ചെയ്തതെന്നും ബോറ പറഞ്ഞു.

English summary
gujarat jewellery owner make a bust of narendra modi in gold for celebrationg bjp victory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X