Get Updates
Get notified of breaking news, exclusive insights, and must-see stories!

15 ദിവസം കൂടി അനുവദിക്കണം: കര്‍ഷകരെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയെന്ന് കുമാരസ്വാമി

ദില്ലി: കാര്‍ഷിക വായ്പ വിഷയത്തില്‍ സമയം തേടി കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. കര്‍ഷകരെ രക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. എന്നാല്‍ സംസ്ഥാനത്തെ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുന്നതിന് 15 ദിവസം കൂടി വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെടുന്നു. കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന ചുമതല നിര്‍വഹിക്കാന്‍ 15 ദിവസം കൂടി സമയം അനുവദിക്കണമെന്നും അതില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും കുമാരസ്വാമി ഉറപ്പുനല്‍കുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് കുമാരസ്വാമി മുന്നോട്ടുവച്ച വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. കര്‍ഷക സംഘടനകളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ കുമാരസ്വാമി കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തിരുന്നു. മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

കാര്‍ഷിക വായ്പ സംബന്ധിച്ച് 15 ദിവസത്തിനുള്ളില്‍ തീരുമാനത്തിലെത്തുമെന്നും. അതിന് ശേഷം കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്നും കര്‍ഷകരെ രക്ഷിക്കുമെന്നും എച്ച്ഡി കുമാരസ്വാമി വ്യക്തമാക്കി. പ്രശ്നം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച ചെയ്യുമെന്ന് എച്ച്ഡി കുമാരസ്വാമിയും ഉപമുഖ്യമന്ത്രി ജി പരമേശ്വരയും ചര്‍ച്ച ചെയ്യും. കാര്‍ഷിക വായ്പ എഴുതിത്തള്ളുന്നതിനുള്ള നീക്കങ്ങള്‍ ഉടന്‍ നടത്താനാണ് രാഹുല്‍ ഗാന്ധിയും ആവശ്യപ്പെട്ടിട്ടുള്ളത്.

hd-kumaraswamy-

വായ്പ തുക കണക്കുകൂട്ടിയതായും ആയിരം കോടി രൂപയോളം വരുന്നതാണ് ഈ തുകയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുന്നു. നിങ്ങളെ സംരക്ഷിക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം യോഗത്തില്‍ വ്യക്തമാക്കി. ജി പരമേശ്വര, ഉപ പ്രതിപക്ഷ നേതാവ് ഗോവിന്ദ കരജോലെ സംസ്ഥാന സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ സംബന്ധിച്ചിരുന്നു. 2-3 ദിവസത്തിനുള്ളില്‍ ദേശസാല്‍കൃത ബാങ്കുകളുടെ പ്രതിനിധികളെ കണ്ട് കാര്‍ഷിക വായ്പ എഴുതിത്തള്ളുന്നത് സംബന്ധിച്ച വിവരങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+