ഹര്‍ദിക് പട്ടേല്‍ കലിപ്പില്‍, ആ സമരം കൊണ്ട് കോണ്‍ഗ്രസിന് നേട്ടമുണ്ടായി, എന്നെ തഴഞ്ഞു
അഹമ്മദാബാദ്: പാട്ടീദാര്‍ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കോടതി ഇളവ് നല്‍കിയതിന് പിന്നാലെ മത്സരിക്കുമെന്ന സൂചനകള്‍ ഹര്‍ദിക് പട്ടേല്‍ നല്‍കിയിരുന്നു. ഇപ്പോഴിതാ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ അദ്ദേഹം രംഗത്ത് വന്നിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനശൈലിയില്‍ തനിക്ക് അതൃപ്തിയുണ്ടെനന് ഹര്‍ദിക് വ്യക്തമാക്കി. സംസ്ഥാന നേതൃത്വം തന്നെ ഒതുക്കി നിര്‍ത്തിയിരിക്കുകയാണ്. കോണ്ഗ്രസംസ്ഥാന നേതൃത്വം തന്റെ കഴിവുകള്‍ ഉപയോഗിക്കുന്നില്ലെന്നും ഹര്‍ദിക് പട്ടേല്‍ കുറ്റപ്പെടുത്തി. നിലവില്‍ കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് പ്രസിഡന്റാണ് അദ്ദേഹം. നേരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ഹര്‍ദിക്കിനൊപ്പം സഹകരിക്കാന്‍ തയ്യാറായിരുന്നില്ലെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു.

ഹര്‍ദിക് വന്നതിലൂടെ തങ്ങളുടെ പ്രാധാന്യം സംസ്ഥാന കോണ്‍ഗ്രസില്‍ ഇല്ലാതാവുമെന്ന് പല നേതാക്കളും ഭയന്നിരുന്നു. ഇതാണ് ഹര്‍ദിക്കിനെ ഒതുക്കി നിര്‍ത്താന്‍ കാരണം. അത് വലിയ നിരാശ ഹര്‍ദിക്കില്‍ ഉണ്ടാക്കിയിരുന്നു. കോണ്‍ഗ്രസില്‍ യുവ നേതാക്കള്‍ക്ക് വളരാന്‍ സാധിക്കില്ലെന്ന പരാതി നേരത്തെ തന്നെ ശക്തമാണ്. ജിഗ്നേഷ് മേവാനിക്കും ഈ പരാതിയുണ്ടെങ്കിലും അദ്ദേഹത്തിന് രാഹുല്‍ ഗാന്ധിയുടെ പിന്തുണയുണ്ടായിരുന്നു. അല്‍പേഷ് താക്കൂര്‍ പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിലെ ഈ അവഗണനയുടെ പേരിലായിരുന്നു. സമാന അവസ്ഥ ഹര്‍ദിക്കിന്റെ കാര്യത്തിലും ഉണ്ടാവമോ എന്ന ആശങ്ക ശക്തമായിട്ടുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പ് അടുത്ത് വരവേ ഇത് കോണ്‍ഗ്രസിന് വെല്ലുവിളിയാണ്.
തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന ഹര്‍ദിക് നല്‍കിയത് കോണ്‍ഗ്രസിന് ശുഭസൂചനയാണ്. അതേസമയം നേതൃത്വത്തിന് ഹര്‍ദിക്കിന്റെ ഇനിയുള്ള നീക്കങ്ങള്‍ കൃത്യമായി പരിശോധിക്കേണ്ടി വരും. ഹൈക്കമാന്‍ഡ് അദ്ദേഹത്തിന്റെ പരാതിയില്‍ ഇടപെടാനാണ് സാധ്യത. 2015ല്‍ പാട്ടീദാര്‍ പ്രക്ഷോഭത്തിന് തുടക്കമിട്ടത് ഹര്‍ദിക്കാണ്. ഒബിസി കാറ്റഗറിയില്‍ പാട്ടീദാര്‍ വിഭാഗത്തിന് സംവരണം നല്‍കണമെന്നായിരുന്നു ആവശ്യം. ഇത് ബിജെപിയെ പ്രതിരോധത്തിലാക്കിയ പ്രക്ഷോഭമായിരുന്നു. അതേസമയം ഹര്‍ദിക് നേതൃത്വത്തോട് പരസ്യമായി ചില ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുകയാണ്. എന്തുകൊണ്ടാണ് പാട്ടീദാര്‍ നേതാവ് നരേഷ് പട്ടേലിനെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരാന്‍ വൈകുന്നതെന്ന് ഹര്‍ദിക് ചോദിച്ചു.
കോണ്‍ഗ്രസ് നേതൃത്വം നരേഷ് പട്ടേലിനെ എത്തിക്കുന്നത് വൈകിപ്പിക്കുകയാണ്. അത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് ഹര്‍ദിക് മുന്നറിയിപ്പ് നല്കി. ഇത്തരത്തില്‍ തീരുമാനങ്ങള്‍ വൈകിപ്പിക്കുന്നത് പാട്ടീദാര്‍ വിഭാഗത്തെ തന്നെ നാണം കെടുത്തുന്നതാണ്. രണ്ട് മാസത്തോളമായി. നരേഷ് പട്ടേലിനെ എന്തുകൊണ്ട് പാര്‍ട്ടിയില്‍ എത്തിക്കുന്നത് വൈകിപ്പിക്കുന്നു എന്ന് വ്യക്തമായി പറയാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവണം. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വമോ ഹൈക്കമാന്‍ഡോ ഈ വിഷയത്തില്‍ പെട്ടെന്ന് നടപടിയെടുക്കാന്‍ തയ്യാറാവണം. പാട്ടീദാര്‍ സമരം കൊണ്ട് ഏറ്റവും നേട്ടമുണ്ടായത് കോണ്‍ഗ്രസിനാണെന്ന് മറക്കരുതെന്നും ഹര്‍ദിക് പട്ടേല്‍ പറഞ്ഞു.2015ലെ തദ്ദേശ തിരഞ്ഞെടുപ്പിലും 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നു. അതെല്ലാം പാട്ടീദാര്‍ പ്രക്ഷോഭം കാരണം ലഭിച്ചതാണ്. എന്നാല്‍ അതിന് ശേഷം എന്ത് സംഭവിച്ചു. തന്നെ വേണ്ടവിധത്തില്‍ ഉപയോഗിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ഞാന്‍ വളര്‍ന്ന്, പത്ത് വര്‍ഷം കഴിയുമ്പോള്‍ ഇവര്‍ക്ക് തടസ്സമായി നില്‍ക്കുമെന്ന് കരുതി കാണുമെന്നും പട്ടേല്‍ പറഞ്ഞു. 2027ലെ തിരഞ്ഞെടുപ്പാവുമ്പോഴേക്ക് കോണ്‍ഗ്രസ് മറ്റൊരു പട്ടേലിനെ തേടില്ലെന്നാണ് കരുതുന്നത്. പാര്ട്ടിക്കൊപ്പമുള്ളവരെ എന്തുകൊണ്ട് കോണ്‍ഗ്രസ് ഉപയോഗിക്കുന്നില്ലെന്നും ഹര്‍ദിക് ചോദിച്ചു.
നരേഷ് പട്ടേലിനെ അപമാനിക്കരുതെന്നാണ് കോണ്‍ഗ്രസ് നേതാക്കളോട് എനിക്ക് പറയാനുള്ളത്. അതേസമയം നരേഷ് പട്ടേലിനെ സ്വാഗതം ചെയ്യുന്നതായി സംസ്ഥാന കോണ്‍ഗ്രസ് ്അധ്യക്ഷന്‍ ജഗദീഷ് താക്കൂര്‍ പറഞ്ഞു. എന്നാല്‍ തീരുമാനമെടുക്കേണ്ടത് നരേഷ് പട്ടേലാണ്. അദ്ദേഹവുമായി ചര്‍ച്ചകള്‍ നേരത്തെ നടന്നിട്ടുണ്ട്. എന്നാല്‍ തീരുമാനമൊന്നും ഉണ്ടായിട്ടില്ല. അദ്ദേഹമാണ് തീരുമാനമെടുക്കേണ്ടതെന്നും താക്കൂര്‍ വ്യക്തമാക്കി. അതേസമയം ഹര്‍ദിക്കിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ച നടത്തുമെന്നും ജഗദീഷ് താക്കൂര്‍ പറഞ്ഞു.
-
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000












Click it and Unblock the Notifications