കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിദ്വാര്‍ വിദ്വേഷ പ്രസംഗം: അന്വേഷണത്തിന് അഞ്ചംഗ പ്രത്യേക അന്വേഷണ സംഘം, പ്രതികള്‍ അഞ്ചായി

Google Oneindia Malayalam News

ദില്ലി: ഹരിദ്വാറിലെ വിദ്വേഷ പ്രസംഗത്തില്‍ അന്വേഷണ അഞ്ചംഗ പ്രത്യേക അന്വേഷണ സംഘത്തിന്. ഇതിനായി പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചതായി ഗാര്‍വാഹല്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ കരണ്‍ സിംഗ് നംഗ്യാല്‍ പറഞ്ഞു. എസ്പി തലത്തിലുള്ള ഉദ്യോഗസ്ഥനായിരിക്കും കേസ് അന്വേഷിക്കുക. കഴിഞ്ഞ ദിവസം രണ്ട് പേരെ കൂടി കേസില്‍ ഉള്‍പ്പെടുത്തിയിരുന്നു. യതി നരസിംഹാനന്ദ്, സിന്ധു സാഗര്‍ എന്നിവരെയാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഹരിദ്വാറില്‍ നടന്ന ധര്‍മ സന്‍സദിലായിരുന്നു മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടന്നത്. ഇതിനെതിരെ കടുത്ത നടപടിയാണ് എടുത്തിരിക്കുന്നത്. വലിയ രാഷ്ട്രീയ വിവാദമായും ഇത് മാറിയിരുന്നു.

അന്‍വര്‍ സാദത്തിന് പിന്നില്‍ ദിലീപ്? മമ്മൂട്ടിയും മോഹന്‍ലാലും ആന്റോയെ കണ്ടുപഠിക്കണമെന്ന് ശാന്തിവിളഅന്‍വര്‍ സാദത്തിന് പിന്നില്‍ ദിലീപ്? മമ്മൂട്ടിയും മോഹന്‍ലാലും ആന്റോയെ കണ്ടുപഠിക്കണമെന്ന് ശാന്തിവിള

1

ഗാസിയാബാദ് ദാസന ക്ഷേത്രം പൂജാരി യതി നരസിംഹാനന്ദാണ് ഈ ചടങ്ങിന്റെ സംഘാടകന്‍. മഠാധിപതി സിന്ധു സാഗര്‍ക്കും ഇതില്‍ പങ്കുണ്ട്. ഡിസംബര്‍ 16 മുതല്‍ 19 വരെ നടന്ന ചടങ്ങില്‍ കടുത്ത വിദ്വേഷ പ്രസംഗങ്ങളാണ് ഇതില്‍ മുസ്ലീങ്ങള്‍ക്കെതിരെ നടത്തിയത്. മുസ്ലീങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന തരത്തിലായിരുന്നു പരാമര്‍ശം. ജിതേന്ദ്ര ത്യാഗി, സധ്വി അന്നപൂര്‍ണ, ധരംദാസ്, എന്നിവരുടെ പേരില്‍ നേരത്തെ തന്നെ കേസെടുത്തിരുന്നു. ദാസ്‌ന ക്ഷേത്രത്തിലെ വിവാദ പൂജാരിയാണ് യതനി നരസിംഹാനന്ദ്. ഇയാളുടെ പേരില്‍ നേരത്തെ അന്വേഷണം പോലും നടന്നിരുന്നില്ല. ഇത് ചര്‍ച്ചയായതോടെയാണ് ഇയാളുടെ പേരില്‍ കേസെടുത്ത് പ്രതിപട്ടികയില്‍ ചേര്‍ത്തത്.

വീഡിയോ ദൃശ്യങ്ങളെ ആധാരമാക്കിയാണ് രണ്ട് പേര്‍ക്കെതിരെയും കേസെടുത്തത്. അതേസമയം ജിതേന്ദ്ര ത്യാഗി നേരത്തെ മുസ്ലീമായിരുന്നു. വസീം റിസ്വി എന്നായിരുന്നു ഇയാളുടെ പേര്. മുമ്പ് ഉത്തര്‍പ്രദേശ് ഷിയാ വഖഫ് ബോര്‍ഡിന്റെ പ്രസിഡന്റായിരുന്നു അദ്ദേഹം. ഹിന്ദുവായി മതം മാറിയ റിസ്വി, ജിതേന്ദ്ര നാരായണ്‍ ത്യാഗി എന്നാക്കി പേര് മാറ്റുകയായിരുന്നു. അന്നപൂര്‍ണയുടെയും ധരംദാസിന്റെയും പേരുകള്‍ വന്നതും വീഡിയോ പരിശോധിച്ച ശേഷമാണ്. മുസ്ലീങ്ങള്‍ക്കെതിരെ ആയുധമെടുക്കണമെന്നും, വംശീയ ഉന്മൂലനം നടത്തണമെന്നുമായിരുന്നു ഇവര്‍ ഹരിദ്വാറിലെ ധരം സന്‍സദില്‍ പ്രസംഗിച്ചത്.

യതി നരസിംഹാനന്ദ് നേരത്തെ തന്നെ തന്നെ വിദ്വേഷ പ്രസംഗത്തിലൂടെ വര്‍ഗീയ കലാപങ്ങളും അക്രമങ്ങളും ഉണ്ടാക്കുന്നയാളാണെന്ന് ആരോപണങ്ങളുയര്‍ന്നിരുന്നു. ജനങ്ങള്‍ അതിരൂക്ഷമായിട്ടാണ് ഈ പരിപാടിക്കെതിരെ രംഗത്ത് വന്നത്. ഇവരുടെ ചടങ്ങിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലാകെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ മുന്‍ സൈനിക മേധാവിമാരും, സാമൂഹ്യ പ്രവര്‍ത്തകരും, ടെന്നീസ് ഇതിഹാസം മാര്‍ട്ടീന നവരത്തിലോവ വരെ പ്രസംഗത്തിനെതിരെ രംഗത്ത് വന്നിരുന്നു. അതേസമയം പറഞ്ഞതില്‍ യാതൊരു ദു:ഖവും ഇല്ലെന്ന് ഹിന്ദു രക്ഷാ സേനയുടെ പ്രബോധാനന്ദ് ഗിരി പറഞ്ഞു. പോലീസിനെ ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
'പ്രധാനമന്ത്രിയുടെ ചിത്രം നീക്കാനാവില്ല'; ഹര്‍ജിക്കാരന് പിഴ | Oneindia Malayalam

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണം, ഇല്ലെങ്കില്‍ പ്രചാരണം നടത്തില്ലെന്ന് സിദ്ദുമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണം, ഇല്ലെങ്കില്‍ പ്രചാരണം നടത്തില്ലെന്ന് സിദ്ദു

English summary
haridwar hate speech: five member sit will probe the case, two more included in fir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X