Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹരിയാനയില്‍ സ്‌നേഹത്തിന്റെ കട തുറക്കും; കോണ്‍ഗ്രസ് തരംഗം ആഞ്ഞടിക്കുമെന്ന് രാഹുല്‍

ചണ്ഡീഗഢ്: ഹരിയാനയില്‍ 'കോണ്‍ഗ്രസ് കൊടുങ്കാറ്റ്' ആഞ്ഞടിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി. ദരിദ്രര്‍ക്കും കര്‍ഷകര്‍ക്കും വേണ്ടിയുള്ള സര്‍ക്കാര്‍ കോണ്‍ഗ്രസ് രൂപീകരിക്കുമെന്നുറപ്പാണ്. സംസ്ഥാനത്തിന്റെ എല്ലാ കോണുകളിലും സ്‌നേഹത്തിന്റെ കട തുറക്കും എന്ന് രാഹുല്‍ പറഞ്ഞു. നുഹില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

ഇത് സ്‌നേഹവും വിദ്വേഷവും തമ്മിലുള്ള പോരാട്ടമാണ് എന്നും കോണ്‍ഗ്രസ് സ്നേഹം പ്രചരിപ്പിക്കുമ്പോള്‍ ബിജെപി വിദ്വേഷം പരത്തുകയാണ് എന്നും അദ്ദേഹം പറഞ്ഞു. എവിടെ പോയാലും വിദ്വേഷം പരത്താനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നത്. ഏത് സംസ്ഥാനത്ത് പോയാലും ഭാഷ, മതം, ജാതിയെ എന്നിവയെ കുറിച്ചാണ് അവര്‍ സംസാരിക്കുന്നത്. എന്നാല്‍ ഏറ്റവും പ്രധാനം സാഹോദര്യമാണ്, രാഹുല്‍ വ്യക്തമാക്കി.

Rahul Gandhi

വിദ്വേഷം അവസാനിപ്പിക്കണം എന്നും ഇന്ത്യ വെറുപ്പിന്റെ രാജ്യമല്ല, സ്‌നേഹത്തിന്റെ രാജ്യമാണ് എന്നും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുല്‍ ചൂണ്ടിക്കാട്ടി. വിദ്വേഷം രാജ്യത്തെ ദുര്‍ബലപ്പെടുത്തുകയും ദുഃഖവും ഭീതിയും പരത്തുകയും ചെയ്യു. വെറുപ്പിനേയും വിദ്വേഷത്തേയും പരാജയപ്പെടുത്തി രാജ്യത്ത് സ്നേഹവും സാഹോദര്യവും ഐക്യവും വിജയിക്കും എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

രാജ്യം പുരോഗമിക്കണമെങ്കില്‍ സ്‌നേഹവും സാഹോദര്യവും നിലകൊള്ളണം. സംസ്ഥാനത്തെ ജനങ്ങളുടെ ആഗ്രഹം പോലെ കോണ്‍ഗ്രസ് ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 'നിങ്ങള്‍ ശ്രദ്ധിച്ചോ ഇല്ലയോ എന്ന് എനിക്കറിയില്ല. മുമ്പ് മോദിജി 56 ഇഞ്ചിനെക്കുറിച്ച് സംസാരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ മുഖം പൂര്‍ണ്ണമായും മാറി,' അദ്ദേഹം പറഞ്ഞു.

പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ സംരക്ഷിച്ചത് നമ്മുടെ ഭരണഘടനയാണ് എന്നും എന്നാല്‍ അതിനെ ആക്രമിക്കാനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന നിലനില്‍ക്കുന്നില്ലെങ്കില്‍ ഭൂമിയും പണവും വെള്ളവും അപ്രത്യക്ഷമാകുകയും ചിലരുടെ കൈകളിലേക്ക് മാത്രം ഇതെല്ലാം പോകുമെന്നും രാഹുല്‍ പറഞ്ഞു.

വികസനത്തെക്കുറിച്ച് പ്രധാനമന്ത്രി അവകാശവാദങ്ങള്‍ ഉന്നയിക്കാറുണ്ട്. എന്നാല്‍ ഹരിയാനയെ എങ്ങനെയാണ് തൊഴിലില്ലായ്മയുടെ കാര്യത്തില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്ത് എത്തിച്ചതെന്ന് ജനങ്ങളെ മനസിലാക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. ഇഷ്ടക്കാരായ 20-25 ആളുകളുടെ 16 ലക്ഷം കോടി രൂപയുടെ കടം അദ്ദേഹം എഴുതിത്തള്ളി. എന്നാല്‍ കര്‍ഷകരുടെയും തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും കടം എഴുതിത്തള്ളിയോ? രാഹുല്‍ ചോദിച്ചു.

ബിജെപി എന്ത് ചെയ്താലും അത് ഭരണഘടനയെ ദുര്‍ബലപ്പെടുത്താനാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമ്പോള്‍ മാധ്യമങ്ങള്‍ സ്വതന്ത്രരായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബിജെപി മാധ്യമങ്ങളെ സമ്മര്‍ദ്ദത്തിലാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുകൊണ്ട് ഭരണഘടനയെ ആക്രമിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

ഈ രാജ്യത്തെ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് മേല്‍ കേന്ദ്ര സര്‍ക്കാര്‍ കണ്ണടച്ചു. അവരില്‍ ഭൂരിഭാഗവും ഹരിയാനയില്‍ നിന്നുള്ളവരായിരുന്നു. ബിജെപി അവരോട് ചെയ്തത് എല്ലാവരും കണ്ടു, രാഹുല്‍ ഗാന്ധി പറഞ്ഞു. വംശീയ കലാപത്തിന് സാക്ഷ്യം വഹിച്ച മണിപ്പൂരിനെ മോദി തിരിഞ്ഞുനോക്കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+