Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിക്ക് അടുത്ത തിരിച്ചടി കൊടുക്കണം; ഹരിയാനയില്‍ ആപ്പും കൂടെ വേണമെന്ന് രാഹുല്‍

ചണ്ഡീഗഢ്: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യവുമായി മുന്നോട്ട് പോകാന്‍ കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി തന്നെ ഇക്കാര്യത്തില്‍ മുന്‍കൈയെടുത്തതിനാല്‍ അതൃപ്തിക്കിടയിലും ചര്‍ച്ചകളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ നേരത്തെ ഇരു പാര്‍ട്ടികളും തമ്മിലുള്ള സഖ്യത്തെക്കുറിച്ച് ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നായിരുന്നു പറഞ്ഞിരുന്നത്.

ഇന്ത്യാ സഖ്യം ദേശീയ തലത്തിലാണ് എന്നും ഹരിയാനയില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പോരാട്ടം എന്നുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ രാഹുല്‍ ഗാന്ധി ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച് പാര്‍ട്ടി നേതാക്കളുടെ അഭിപ്രായം തേടിയിരുന്നു. 90 സീറ്റുകളാണ് ഹരിയാനയില്‍ ഉള്ളത്.

Haryana Assembly Election 2024

ഇതില്‍ ആം ആദ്മി പാര്‍ട്ടിക്ക് നാല് സീറ്റുകള്‍ വിട്ടുനല്‍കാന്‍ സംസ്ഥാന നേതൃത്വം തയ്യാറാണ് എന്നാണ് വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യ ചര്‍ച്ചയെക്കുറിച്ച് കോണ്‍ഗ്രസ് ഔദ്യോഗികമായി ഒന്നും പ്രതികരിച്ചിട്ടില്ല. അതേസമയം രാഹുല്‍ ഗാന്ധിയുടെ നിലപാട് സ്വാഗതം ചെയ്ത ആം ആദ്മി പക്ഷെ 20 സീറ്റുകളിലാണ് അവകാശവാദം ഉന്നയിക്കുന്നത്.

ബിജെപിക്കെതിരെ ഭരണവിരുദ്ധ വികാരം അലയടിക്കുന്ന ഹരിയാനയില്‍ അധികാരം ഉറപ്പിക്കാമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. എന്നാല്‍ ആം ആദ്മി, എസ്പി പോലുള്ള സഖ്യകക്ഷികള്‍ക്ക് എത്ര സീറ്റ് നല്‍കണമെന്ന കാര്യത്തില്‍ പെട്ടെന്ന് തീരുമാനമെടുക്കാനും സാധിക്കുന്നില്ല. ലോക്സഭാ തിരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് എഎപി 20 സീറ്റുകള്‍ ആവശ്യപ്പെട്ടതെന്ന് വൃത്തങ്ങള്‍ പറയുന്നു.

എന്നാല്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഇത് അംഗീകരിക്കുന്നില്ല. അതേസമയം ഹൈക്കമാന്റ് ഇടപെടലില്‍ 15-16 സീറ്റെങ്കിലും ലഭിച്ചേക്കും എന്ന പ്രതീക്ഷയാണ് ആം ആദ്മി വെച്ച് പുലര്‍ത്തുന്നത്. അസംബ്ലി സീറ്റുകളുടെ ആനുപാതികമായ വിഹിതം തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് എഎപി വിശ്വസിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പത്ത് സീറ്റില്‍ അഞ്ച് വീതം സീറ്റുകളില്‍ കോണ്‍ഗ്രസും ബിജെപിയുമാണ് ജയിച്ചത്.

2019-ല്‍ സംസ്ഥാനത്തെ 10 സീറ്റുകളും ബിജെപിയാണ് നേടിയിരുന്നത്. ഹരിയാനയില്‍ ഇന്ത്യാ ബ്ലോക്കിന് വിജയം നേടാനായാല്‍ ബിജെപിക്ക് വലിയ തിരിച്ചടിയാകും. പാര്‍ലമെന്റിനകത്തും പുറത്തും ബിജെപിയെ സമ്മര്‍ദത്തിലാക്കി പ്രതിപക്ഷ ബ്ലോക്കിനെ ശക്തിപ്പെടുത്താന്‍ ഇതിന് സാധിക്കും എന്നാണ് രാഹുല്‍ ഗാന്ധി കണക്കുകൂട്ടുന്നത്. ഹരിയാനയിലെ വിജയത്തിന് വോട്ട് വിഭജനം തടയേണ്ടത് പ്രധാനമാണ്.

അതിനാല്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കപ്പെടണം എന്നാണ് രാഹുലിന്റെ പക്ഷം. ഹരിയാനയില്‍ ഒക്ടോബര്‍ അഞ്ചിന് തിരഞ്ഞെടുപ്പ് നടക്കും. ഫലം ഒക്ടോബര്‍ എട്ടിന് പ്രഖ്യാപിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+