കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിയാനയിലെ പരാജയം; കടുത്ത നടപടിയിലേക്ക് കോൺഗ്രസ്..കുൽദീപിനെ പുറത്താക്കും?

Google Oneindia Malayalam News

ദില്ലി; ഹരിയാണയിൽ രാജ്യസഭ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് വോട്ട് ചെയ്ത അംഗത്തിനെതിരെ നടപടിക്കൊരുങ്ങി കോൺഗ്രസ്. ആദംപൂരിൽ നിന്നുള്ള എം എൽ എയായ കുൽദീപ് ദിഷ്ണോയ്ക്കെതിരെയാണ് പാർട്ടി നടപടിക്കൊരുങ്ങുന്നത്. അവസാന നിമിഷം കുൽദീപ് ബിജെപിക്ക് വോട്ട് മറിച്ചതായിരുന്നു കോൺഗ്രസിന്റെ കനത്ത പരാജയത്തിന് വഴിവെച്ചത്.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് ബിജെപി, മഹാരാഷ്ട്രയിലും ഹരിയാനയിലും അട്ടിമറി; അജയ് മാക്കന്‍ തോറ്റുരാജ്യസഭാ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് ബിജെപി, മഹാരാഷ്ട്രയിലും ഹരിയാനയിലും അട്ടിമറി; അജയ് മാക്കന്‍ തോറ്റു

കുൽദീപിനെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് വിവേക് ബൻസാൽ പറഞ്ഞു. ബിഷ്ണോയിയെ പുറത്താക്കിയേക്കുമെന്നാണ് സൂചന. രാജിവെയ്ക്കാൻ ബിഷ്ണോയ് തയ്യാറായില്ലേങ്കിൽ കൂറുമാറ്റ നിരോധന നിയമ പ്രകാരം ബിഷ്ണോയ്ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.

ഹോട്ട് ലുക്കിൽ ബ്ലാക്ക് നെറ്റ് വസ്ത്രത്തിൽ മംമ്ത; 'ബോളിവുഡ് തോറ്റ് പോകുമല്ലോയെന്ന് ആരാധകർ

കോൺഗ്രസ് നേതൃത്വവുമായി അകൽച്ചയിൽ

കഴിഞ്ഞ കുറച്ച് നാളുകളായി കോൺഗ്രസ് നേതൃത്വവുമായി കടുത്ത അകൽച്ചയിലായിരുന്നു ബിഷ്ണോയ്. തന്നെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാതെ മുൻ മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഢയുടെ അടുത്ത അനുയായി കൂടിയായ ഉദയ് ഭാനിനെ അധ്യക്ഷനാക്കിയതാണ് ബിഷ്ണോയിയെ ചൊടിപ്പിച്ചത്. ഇതോടെ പാർട്ടി വിടാനുള്ള തയ്യാറെടുപ്പുകൾ ബിഷ്ണോയ് നടത്തുകയാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനിടയിൽ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറുമായും ബിഷ്ണോയ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെ ബിഷ്ണോയ് ബിജെപിയിലേക്ക് പോയേക്കുമെന്നുള്ള അഭ്യൂഹങ്ങളും ശക്തമായിരുന്നു.

രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചു, പക്ഷേ


അതിനിടെ രാജ്യസഭ മത്സരം കടുത്തതോടെ കുതിരക്കച്ച ഭീതിയിൽ കോൺഗ്രസ് എം എൽ എമാരെ ഛത്തീസ്ഗഢിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. എന്നാൽ കുല്‍ദീപ് ബിഷ്‌ണോയി മാത്രം പോകാൻ കൂട്ടാക്കിയിരുന്നില്ല. തിരഞ്ഞെടുപ്പിന് മുൻപ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച ബിഷ്ണോയ് സമയം തേടിയിരുന്നുവെങ്കിലും നേതൃത്വം താത്പര്യം പ്രകടിപ്പിച്ചില്ലെന്നാണ് റിപ്പോർട്ട്. നേരത്തേ നടന്ന കോൺഗ്രസ് ചിന്തിൻ ശിബിരത്തിലും കുൽദീപ് ബിഷ്ണോയ് പങ്കെടുത്തിരുന്നില്ല.

 ഫലത്തിനെതിരെ അജയ് മാക്കൻ കോടതിയിലേക്ക്


അതേസമയം ഹരിയാനയിലെ പരാജയത്തിൽ തരിച്ച് നിൽകുകയാണ് കോൺഗ്രസ്. തിരഞ്ഞെടുപ്പ് ഫലത്തിനെതിരെ അജയ് മാക്കൻ കോടതിയെ സമീപിച്ചേക്കുമെന്നാണ് റിപ്പോർട്ട്.അപ്രതീക്ഷിത തിരിച്ചടിയായിരുന്നു കോൺഗ്രസ് സംസ്ഥാനത്ത് നേരിട്ടത്. രണ്ട് സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നിലവിലുള്ള അംഗസംഖ്യയുടെ അടിസ്ഥാനത്തിൽ ഒരു സീറ്റിൽ കോൺഗ്രസിന് എളുപ്പം വിജയിക്കാമായിരുന്നു.90 അംഗങ്ങളാണ് സംസ്ഥാന നിയമസഭയില‍ ഉള്ളത്. ഇതിൽ ഒരു സ്വതന്ത്ര അംഗം വോട്ടെടുപ്പിന് എത്തിയിരുന്നില്ല. ഒരു കോൺഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവാകുകയും ചെയ്തു. ഇതോടെ ഒരു സ്ഥാനാർത്ഥിക്ക് ജയിക്കാൻ 29.34 വോട്ടുകളായിരുന്നു വേണ്ടത്. അജയ് മാക്കന് ലഭിച്ചത് 29 വോട്ടുകളായിരുന്നു. ബി ജെ പി സ്ഥാനാര്‍ഥിയായ കൃഷന്‍ പന്‍വാറും ബി ജെ പി-ജെ ജെ പി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയും മാധ്യമ മേധാവിയുമായ കാര്‍ത്തികേയ ശര്‍മയുമാണ് വിജയിച്ചത്.

വിജയിക്കാൻ കഴിഞ്ഞത് രാജസ്ഥാനിൽ മാത്രം

കടുത്ത മത്സരം നടന്ന നാല് സംസ്ഥാനങ്ങളിൽ രാജസ്ഥാനിൽ മാത്രമാണ് പ്രതിപക്ഷത്തിന് വലിയ വിജയം നേടാനായത്. ഇവിടെ ബി ജെ പിയുടെ സകല തന്ത്രങ്ങളേയും മറികടന്ന് മൂന്ന് സീറ്റുകളിലും കോൺഗ്രസിന് വിജയിക്കാൻ സാധിച്ചിരുന്നു. ബി ജെ പിക്ക് ലഭിച്ചത് ഒരു സീറ്റാണ്.എന്നാൽ മഹാരാഷ്ട്രയിൽ ആറാമത്തെ സീറ്റ് പ്രതീക്ഷിച്ച മഹാ വികാസ് അഘാഡി സഖ്യത്തിന് നിരാശയായിരുന്നു ഫലം. ഇവിടെ ശിവസേന സ്ഥാനാർത്ഥിക്ക് 41 സീറ്റുകൾ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ വെറും 36 വോട്ടുകൾ മാത്രമാണ് ആകെ ലഭിച്ചത്. കർണാകയിലും മൂന്ന് സീറ്റുകളില് ബി ജെ പി അനായാസം വിജയിച്ചു. കോൺഗ്രസിന് ഒരു സീറ്റാണ് ലഭിച്ചത്.

Recommended Video

cmsvideo
Pinarayi Vijayan | എന്ത് പിപ്പിടി കാട്ടിയാലും ഏശില്ല, അതൊക്കെ കയ്യില്‍ വെച്ചാല്‍ മതി

English summary
Haryana defeat; Congress to take strict action against kuldeep bishnoy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X