രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ജീവനുളള പെട്രോള്‍ ബോംബുകൾ, സൂക്ഷിക്കണമെന്ന് ബിജെപി മന്ത്രി!
ദില്ലി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയേയും പരിഹസിച്ച് ഹരിയാന മന്ത്രി. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ജീവനുളള പെട്രോള്‍ ബോംബുകളാണെന്നാണ് ഹരിയാനയിലെ ബിജെപി മന്ത്രി അനില്‍ വിജിന്റെ ട്വീറ്റ്.
ബിജെപിയുടെ മുതിര്‍ന്ന നേതാവ് കൂടിയായ അനില്‍ വിജിന്റെ ട്വീറ്റ് ഇങ്ങനെയാണ്: പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും ജീവനുളള പെട്രോള്‍ ബോംബുകളാണ്. അവരെ സൂക്ഷിക്കുക. പോകുന്ന ഇടങ്ങളിലെല്ലാം ഇവര്‍ തീപിടിപ്പിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്യും.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുളള പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കഴിഞ്ഞ ദിവസം മീററ്റിലേക്ക് പോയിരുന്നു. എന്നാല്‍ മീററ്റിലേക്ക് ഇരുനേതാക്കളേയും പ്രവേശിപ്പിക്കാതെ പോലീസ് തടഞ്ഞു. റോഡില്‍ വെച്ചാണ് പ്രിയങ്കയേയും രാഹുലിനേയും പോലീസ് തടഞ്ഞത്. ഇതിന് പിന്നാലെയാണ് ഇരുനേതാക്കള്‍ക്കുമെതിരെ ബിജെപി മന്ത്രി രംഗത്ത് വന്നത്.
വാഹനം തടഞ്ഞ പോലീസ് ഇരുനേതാക്കളോടും തിരിച്ച് പോകാന്‍ ആവശ്യപ്പെട്ടു. മീററ്റില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരോധനാജ്ഞ നിലനില്‍ക്കുകയാണ്. മീററ്റിലേക്ക് പോകാന്‍ നേതാക്കള്‍ക്ക് ഇപ്പോള്‍ അനുമതി നല്‍കാന്‍ സാധിക്കില്ലെന്നും ക്രമസമാധാന പ്രശ്‌നങ്ങളുണ്ടെന്നും രണ്ട് ദിവസം കഴിഞ്ഞ അനുമതി നല്‍കാം എന്നുമാണ് പോലീസ് പറയുന്നത്. പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രക്ഷോഭങ്ങളില്‍ പത്തിലേറെ പേരാണ് ഉത്തര്‍ പ്രദേശില്‍ കൊല്ലപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications