• search

അലിഗഡ് യൂനിവേഴ്‌സിറ്റിയുടെ പേര് മാറ്റണം....മഹേന്ദ്ര പ്രതാപിന്റെ പേരിടണം!! വിവാദവുമായി ബിജെപി മന്ത്രി

Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ലഖ്‌നൗ: അലിഗഡ് മുസ്ലീം സര്‍വകലാശാലയില്‍ പാകിസ്താന്‍ സ്ഥാപക നേതാവ് മുഹമ്മദ് അലി ജിന്നയുടെ ചിത്രം സ്ഥാപിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ചിത്രത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥി യൂണിയനും തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ഓരോ ദിവസവും രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഇവര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ വരെയുണ്ടാവുകയും ചെയ്തു. ഇപ്പോഴിതാ ഹരിയാന ധനമന്ത്രി ക്യാപ്റ്റന്‍ അഭിമന്യു വിവാദം ഒന്നുകൂടി കത്തിച്ചിരിക്കുകയാണ്. അലിഗഡിന്റെ പേര് തന്നെ മാറ്റണമെന്നാണ് മന്ത്രിയുടെ പ്രസ്താവന.

  ക്യാപ്റ്റന്റെ പ്രസ്താവന കൂടി വന്നതോടെ പ്രശ്‌നം ഏതാണ്ട് തൈവിട്ട അവസ്ഥയാണ്. ജാട്ട് രാജാവ് മഹേന്ദ്ര പ്രതാപ് സിംഗിന്റെ പേര് പുതിയതായി സര്‍വകലാശാലയ്ക്ക് ഇടണമെന്നാണ് മന്ത്രിയുടെ ആവശ്യം. ജിന്നയുടെ പോസ്റ്ററുകള്‍ ടോയ്‌ലറ്റില്‍ പതിക്കുകയും മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് പ്രകോപനപരമായ രീതിയില്‍ ബൈക്ക് റാലി നടത്തുകയും ചെയ്തതിന് പിന്നാലെയാണ് പുതിയ സംഭവവുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്.

  പേര് മാറ്റേണ്ടി വരും....

  പേര് മാറ്റേണ്ടി വരും....

  ക്യാപ്റ്റന്‍ അഭിമന്യു ആള് ചില്ലറക്കാരനൊന്നുമല്ല. അത്യാവശ്യം അറിയപ്പെടുന്ന നേതാവാണ്. പോരാത്തതിന് ബിജെപിയില്‍ വിവാദ പ്രസ്താവനയ്ക്ക് പേരുകേട്ടയാളുമാണ്. ജാട്ട് രാജാവ് മഹേന്ദ്ര പ്രതാപ് സിംഗിന്റെ പേരിലാണ് യൂണിവേഴ്‌സിറ്റി അറിയപ്പെടേണ്ടതെന്ന് ക്യാപ്റ്റന്‍ പറയുന്നു. മഹേന്ദ്ര പ്രതാപാണ് യൂണിവേഴ്‌സിറ്റിക്കായി സ്ഥലം വിട്ടുനല്‍കിയത്. ഇക്കാരണത്താല്‍ അദ്ദേഹത്തെ ആദരിക്കേണ്ട ചുമതല അധികൃതര്‍ക്കുണ്ട്. അദ്ദേഹം നല്‍കിയ സ്ഥലത്താണ് ഇന്ന് ഹിന്ദുക്കളും മുസ്ലീങ്ങളും പഠിക്കുന്നത്. ഇത് ആരും മറക്കരുതെന്നും ക്യാപ്റ്റന്‍ പറഞ്ഞു. റേവാരിയിലെ ജാട്ട് ധരംശാലയില്‍ നടത്തിയ പ്രസംഗത്തിലാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.

  ജിന്നയെ ആദരിക്കുന്നു

  ജിന്നയെ ആദരിക്കുന്നു

  അലിഗഡില്‍ ജിന്നയെ ആദരിക്കുന്നത് അംഗീകരിക്കാനാവാത്തതാണ്. എന്തിനാണ് ജിന്നയുടെ ചിത്രം അവിടെ സ്ഥാപിച്ചത്. അവിടെ വേണ്ടത് മഹേന്ദ്ര പ്രതാപ് സിംഗിന്റെ ചിത്രമാണ്. അദ്ദേഹം വിദ്യാഭ്യാസ മേഖലയ്ക്ക് നല്‍കിയ കാര്യങ്ങള്‍ വിസ്മരിക്കാനാവാത്ത കാര്യമാണ്. യൂണിവേഴ്‌സിറ്റിയില്‍ മഹേന്ദ്ര പ്രതാപിന്റെ ഒരു ചിത്രം പോലുമില്ല എന്നത് സങ്കടകരമാണ്. തന്റെ സ്ഥലം യാതൊരു എതിര്‍പ്പുമില്ലാതെ വിട്ടുനല്‍കിയ വ്യക്തിയാണ് അദ്ദേഹം. മതം നോക്കിയല്ല അദ്ദേഹം ഇത് ചെയ്തത്. എന്നാല്‍ രാജ്യത്തെ വിഭജിക്കാന്‍ നോക്കിയ ഒരാളുടെ ചിത്രം പകരം അവിടെ വെക്കുന്നത് എന്ത് സന്ദേശമാണ് നല്‍കുകയെന്ന് ക്യാപ്റ്റന്‍ അഭിമന്യു ചോദിച്ചു.

  ജിന്ന രാജ്യത്തെ തകര്‍ത്തു

  ജിന്ന രാജ്യത്തെ തകര്‍ത്തു

  രാജ്യത്തിന്റെ സമഗ്ര തകര്‍ത്തയാളാണ് മുഹമ്മദലി ജിന്നയെന്ന് ക്യാപ്റ്റന്‍ അഭിമന്യു പറഞ്ഞു. രാജ്യത്തിന്റെ വിഭജനത്തിന് കാരണക്കാരന്‍ തന്നെ ജിന്നയാണ്. അങ്ങനെയൊരാളുടെ ചിത്രം എന്തിനാണ് അവിടെ സ്ഥാപിച്ചതെന്നും ക്യാപ്റ്റന്‍ പറഞ്ഞു. അതേസമയം ക്യാപ്റ്റന്‍ അഭിമന്യു പറഞ്ഞ കാര്യങ്ങള്‍ എല്ലാം വെറും നുണകളാണെന്ന് വ്യക്തമാണ്. മഹേന്ദ്ര പ്രതാപിന്റെ ചിത്രം യൂണിവേഴ്‌സിറ്റിയില്‍ സെന്‍ട്രല്‍ ലൈബ്രറിയില്‍ ഉണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. അലിഗഡിന്റെ മുന്‍രൂപമായിരുന്ന മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളേജിലാണ് മഹേന്ദ്ര പ്രതാപ് പഠിച്ചിരുന്നത്. സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായിരുന്നു അദ്ദേഹം.

  അന്‍സാരിക്കും രക്ഷയില്ല

  അന്‍സാരിക്കും രക്ഷയില്ല

  ജിന്നയുടെ ചിത്രത്തെ ചൊല്ലിയുള്ള വിവാദത്തില്‍ ബിജെപി മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയെയും വിമര്‍ശിച്ചിട്ടുണ്ട്. വിവാദങ്ങള്‍ക്ക് തുടക്കമിട്ട ബിജെപി എംപി സതീഷ് കുമാര്‍ ഗൗതമാണ് അന്‍സാരിയെ വിമര്‍ശിച്ചത്. സംഭവത്തില്‍ വിദ്യാര്‍ത്ഥികളെ പിന്തുണച്ചതാണ് ബിജെപിയെ ചൊടിപ്പിച്ചത്. പുറത്തുനിന്നെത്തിയവരാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് അന്‍സാരി നേരത്തെ പറഞ്ഞിരുന്നു. രാജ്യത്തെ ഉന്നതപദവികളില്‍ ഇരുന്ന വ്യക്തിയാണ് അന്‍സാരി. ഇങ്ങനെയൊരു വിവാദത്തില്‍ വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുമ്പോള്‍ അദ്ദേഹം ജാഗ്രത പുലര്‍ത്തണമായിരുന്നെന്നും സതീഷ് ഗൗതം പറഞ്ഞു. പാകിസ്താനില്‍ ഗാന്ധിയുടെ സര്‍ദാര്‍ പട്ടേലിന്റെയും പ്രതിമ സ്ഥാപിക്കുന്നില്ല. പിന്നെന്തിനാണ് പാകിസ്താന്‍ സ്ഥാപകന്റെ ചിത്രം നമ്മള്‍ ഉയര്‍ത്തിക്കാട്ടുന്നതെന്ന് സതീഷ് ചോദിക്കുന്നു.

  അനിശ്ചിതകാല നിരാഹാര സമരം

  അനിശ്ചിതകാല നിരാഹാര സമരം

  തീവ്രഹിന്ദു വിഭാഗത്തിന്റെ അതിക്രമങ്ങളെ തുടര്‍ന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കള്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്. പോലീസ് ഹിന്ദുത്വ ശക്തികള്‍ക്കൊപ്പം ചേര്‍ന്ന് തങ്ങളെ ദ്രോഹിക്കുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ക്യാംപസില്‍ നടന്ന അതിക്രമങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. നേരത്തെ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല ധര്‍ണ നടത്തിയിരുന്നു. ഇതില്‍ ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബിജെപിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേര്‍ന്ന് ഈ നീക്കങ്ങളെ തടയുമെന്നാണ് സൂചന.

  തുറിച്ചുനോട്ടം.... ബസ്സില്‍ വച്ച് സ്വയംഭോഗം!! ആക്രിക്കടക്കാരന്റെ കാമഭ്രാന്ത് ഫേസ്ബുക്കിലിട്ട് യുവതി!

  മോദിക്ക് സംസാരിക്കാനറിയില്ല.... ഭീഷണിപ്പെടുത്തുന്ന ഭാഷ!! രാഷ്ട്രപതിക്ക് മന്‍മോഹന്റെ കത്ത്!!

  English summary
  haryana minister want change of amu name

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more