കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടുവയല്ല പശുവിനെ ദേശീയ മൃഗമാക്കണമെന്ന് ബിജെപി മന്ത്രി

  • By Anwar Sadath
Google Oneindia Malayalam News

ചണ്ഡിഗഡ്: രാജ്യത്ത് പലഭാഗത്തും ബീഫിനെചൊല്ലി കലാപം ഉയരുന്ന വേളയില്‍ പശുവിനെ ദേശീയ മൃഗമാക്കണമെന്ന ആവശ്യവുമായി ബിജെപി നേതാവ് രംഗത്തെത്തി. ഹരിയാണ ആരോഗ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ പി നേതാവുമായ അനില്‍ വിജ് ആണ് വ്യത്യസ്ത ആവശ്യവുമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.

പശുവിനെ കൊല്ലുന്ന വലിയൊരു മാഫിയ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അനില്‍ വിജ് പറഞ്ഞു. ബംഗാള്‍ കടുവയല്ല സംരക്ഷിക്കേണ്ടത് പശുവിനെയാണ്. കടുവയ്ക്ക് സ്വയം രക്ഷയ്ക്ക് കഴിവുണ്ട്. എന്നാല്‍ പശുവിന് അതിന് കഴിയില്ല. മനുഷ്യരുടെ ക്രൂരമായ അക്രമത്തിന് വിധേയരാകുന്നത് പശുക്കളാണ്. അതുകൊണ്ടുതന്നെ പശുവിനെ ദേശീയ മൃഗമാക്കണെന്നും അദ്ദേഹം വ്യക്തമാക്കി.

cow

ഹരിയാണ സര്‍ക്കാര്‍ നേരത്തെ തന്നെ ഗോവധ നിരോധന നിയമം നടപ്പാക്കിയിരുന്നു. ബി.ജെ.പി സര്‍ക്കാര്‍ ഹരിയാണയില്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ ഗോവധത്തിനുള്ള ശിക്ഷയും വര്‍ധിപ്പിച്ചിരുന്നു. നേരത്തെ അഞ്ചുവര്‍ഷമായിരുന്നു ശിക്ഷ. ഇപ്പോഴത് പത്ത് വര്‍ഷമായാണ് വര്‍ധിപ്പിക്കുകയായിരുന്നു.

ബീഫ് കഴിച്ചുവെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖ് എന്നയാളെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് രാജ്യത്ത് പലയിടത്തും ബീഫുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങല്‍ ഉയര്‍ന്നുവന്നത്. ബീഫ് പാര്‍ട്ടി നടത്തിയതിനെ തുടര്‍ന്ന് ജമ്മുകാശ്മീര്‍ നിയമസഭയില്‍ സ്വതന്ത്ര എംഎല്‍എയെ ബിജെപി എംഎല്‍എമാര്‍ കൈകാര്യം ചെയ്യുകയും ചെയ്തിരുന്നു.

English summary
Haryana minister says Instead of tiger, declare cow as our national animal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X