നൂഹിലെ കലാപത്തില്‍ നിന്ന് 3 പേരെ രക്ഷപ്പെടുത്തി ഹീറോയായി; യുവാവിനെ തേടിയെത്തിയത് ബുള്‍ഡോസര്‍
ന്യൂഡല്‍ഹി: ഹരിയാനയിലെ വര്‍ഗീയ കലാപത്തിലെ അക്രമികള്ക്കെതിരെയള്ള പോലീസ് നടപടിയില്‍ വീട് നഷ്ടപ്പെട്ടത് നിരപരാധിക്ക്. അനീഷ് എന്ന യുവാവ് നൂഹില്‍ കലാപം നടക്കുന്നതിനിടെ മൂന്ന് പേരെ രക്ഷപ്പെടുത്തിയിരുന്നു. എന്നാല്‍ ആറ് ദിവസത്തിനുള്ളില്‍ ഇയാളുടെ വീട് ഇടിച്ച് നിരത്തിയിരിക്കുകയാണ്. ജൂലായ് 31ന് വര്‍ഗീയ സംഘര്‍ഷങ്ങള്‍ ശക്തമായപ്പോള്‍ ഹിസാറില്‍ നിന്നുള്ള രവീന്ദര്‍ ഫോഗട്ടിന്റെയും, അദ്ദേഹത്തിന്റെ രണ്ട സുഹൃത്തുക്കളുടെയും ജീവനാണ് അനീഷ് രക്ഷപ്പെടുത്തിയത്.
ഇവര്‍ക്ക് സ്വന്തം വീട്ടില്‍ അഭയം കൊടുക്കുകയുംര, പിന്നീട് സുരക്ഷിതമായി ഗസ്റ്റ് ഹൗസില്‍ എത്തിക്കുകയും ചെയ്തിരുന്നു അനീഷ്. ആറ് ദിവസത്തിന് ശേഷം അനീഷിന്റെ വീട് അധികൃതര്‍ ഇടിച്ച് നിരത്തിയിരിക്കുകയാണ്. നടപടിയില്‍ നിന്ന് അനീഷിനെ രക്ഷിക്കാന്‍ രവീന്ദര്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും വീട് പൊളിച്ച് കഴിഞ്ഞിരുന്നു.ഈ വീട്ടില്‍ നിന്നാണ് മതപരമായ ചടങ്ങുകള്‍ക്കെതിരെ കല്ലേറ് ഉണ്ടായതെന്നാണ് അധികൃതര്‍ പറയുന്നത്.

രവീന്ദര്‍ ഇക്കാര്യം അധികൃതരെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. ഗുരുഗ്രാം-ആല്‍വാര്‍ ദേശീയ പാതയ്ക്ക് സമീപത്തായിട്ടാണ് അനീഷിന്റെ വീടുള്ളത്. രവീന്ദര്‍ ഫോഗട്ടും സുഹൃത്തുക്കളും ബദ്കലിയില് നിന്ന് വരുന്ന സമയത്താണ് ഇവിടെ കല്ലേറ് നടന്നത്. അക്രമികള്‍ നിന്ന് ഇവര്‍ രക്ഷപ്പെട്ട് പോലീസിനടുത്തെത്തിയെങ്കിലും ഫലമുണ്ടായില്ല. കാറുമായി പോകാനായിരുന്നു ആവശ്യപ്പെട്ടത്. ഇവര്‍ അടുത്തതായി അക്രമി സംഘങ്ങളുടെ മുന്നിലാണ് എത്തിയത്. ഇവരെ ഭയന്നാണ് ഒരു വീട്ടില്‍ അഭയം തേടിയത്. അത് അനീഷിന്റെ വീടായിരുന്നുവെന്ന് ഫോഗട്ട് വെളിപ്പെടുത്തി.
അക്രമി സംഘം ഞങ്ങളുടെ കാര്‍ കത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.അതേസമയം അഭയം തന്ന മുസ്ലീം സുഹൃത്തിന്റെ വീട്ടില്‍ ആശങ്കയോടെയാണ് ആ സമയം കഴിഞ്ഞിരുന്നതെന്ന് ഫോഗട്ട് പറയുന്നു. എന്നാല്‍ അദ്ദേഹം ഞങ്ങളെ നല്ല രീതിയില്‍ തന്നെ ആശ്വസിപ്പിച്ചു. പിന്നീട് സ്വന്തം കാറില്‍ പിഡബ്ല്യുഡി ഗസ്റ്റ് ഹൗസില്‍ എത്തിക്കുകയും ചെയ്തു. രാത്രി അവിടെ തങ്ങിയ ശേഷം ഗുരുഗ്രാമിലേക്ക് പോവുകയും, അവിടെ നിന്ന് ബിജെപി എംഎല്‍എ സഞ്ജയ് സിംഗിന്റെ കാറില്‍ ഇവര്‍ ഹിസാറിലേക്ക് പോവുകയുമായിരുന്നു. പോകുന്നതിന് മുമ്പായി ഫോഗട്ട് തന്റെ നമ്പര്‍ അനീഷിന് കൈമാറിയിരുന്നു. എപ്പോഴെങ്കിലും ഹിസാറില്‍ വരികയാണെങ്കില്‍ തന്റെ വീട്ടില്‍ വരണമെന്നും പറഞ്ഞാണ് ഫോഗട്ട് മടങ്ങിയത്.
പ്രതീക്ഷിച്ചതിലും വേഗത്തിലായിരുന്നു അനീഷിന്റെ കോള്‍ ഫോഗട്ടിനെ തേടിയെത്തിയത്. ജില്ലാ അധികൃതര്‍ തന്റെ വീട് പാതി പൊളിച്ച് കഴിഞ്ഞുവെന്നായിരുന്നു നിസ്സഹായതയോടെ അനീഷ് അറിയിച്ചത്. ഞാന്‍ രാഷ്ട്രീയ ബന്ധങ്ങളും, പോലീസിനെയുമെല്ലാം ഉപയോഗിച്ച് അത് തടയാന്‍ ശ്രമിച്ചുവെന്ന് ഫോഗട്ട് പറയുന്നു. നൂഹിലെ സ്റ്റേഷന് ഹൗസ് ഓഫീസറെ വിളിച്ചു. അനീഷിന്റെ വീട് കലാപകാരികള്‍ ഉപയോഗിച്ചിട്ടില്ലെന്നും, ഞങ്ങള്‍ സാക്ഷികളാണെന്നും പറഞ്ഞു.
നൂഹിലെ ബിജെപി അധ്യക്ഷന്‍ നരേന്ദര്‍ പട്ടേലിനെ ഞങ്ങള്‍ ബന്ധപ്പെട്ടിരുന്നു. ഹിസാര്‍ മുനിസിപ്പല്‍ കോര്പ്പറേഷന് മേയര്‍ ഗൗതം സര്‍ദാന വഴിയായിരുന്നു ഇത്. എന്നാല്‍ എല്ലാം വൈകിപ്പോയിരുന്നു. എംഎല്‍എ വിളിച്ചപ്പോഴേക്ക് വീട് പൊളിക്കുന്നത് നിര്‍ത്തിയിരുന്നു. എന്നാല്‍ അപ്പോഴേക്കും വീട് ആകെ തകര്‍ന്ന നിലയിലായിരുന്നു. രാജസ്ഥാനില്‍ നിന്നുള്ള ബിസിനസുകാരനാണ് അനീഷ്. മൂന്ന് വര്‍ഷം മുമ്പാണ് അദ്ദേഹം നൂഹില്‍ താമസം ആരംഭിച്ചത്. തന്നെയോ കുടുംബത്തെയോ പോലും അറിയിക്കാതെയാണ് പൊളിക്കല്‍ നടപടി തുടങ്ങിയത്. നോട്ടീസ് പോലും നല്‍കിയില്ലെന്നും അനീഷ് പറഞ്ഞു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications