കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി നേതാവിനെ അറസ്റ്റ് ചെയ്ത പഞ്ചാബ് പോലീസിനെ തടഞ്ഞ് ഹരിയാന പോലീസ്

  • By Akhil Prakash
Google Oneindia Malayalam News

ന്യൂഡൽഹി: പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയതിന് ഡൽഹിയിലെ ബിജെപി നേതാവ് തജീന്ദർ പാൽ സിങ് ബഗ്ഗയെ വെള്ളിയാഴ്ച പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. മതസ്പർദ്ധ വളർത്തിൽ ക്രിമിനൽ ഭീഷണി എന്നിവയാണ് ബഗ്ഗക്കെതിരെയുള്ള മറ്റ് ആരോപണങ്ങൾ. ഡൽഹിയിലെ വസതിയിൽ എത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എന്നാൽ ബഗ്ഗയെ തട്ടിക്കൊണ്ട് പോയി എന്ന പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചാബ് പോലീസ് സംഘത്തെ ഡൽഹി പോലീസിന്റെ നിർദേശ പ്രകാരം ഹരിയാന പോലീസ് തടഞ്ഞു.

പിന്നാലെ നടന്ന് പ്രേമാഭ്യർത്ഥന, കോളുകളും മെസ്സേജുകളും, നിരന്തര ശല്യത്തിന് പിന്നാലെ മഞ്ജുവിന്റെ പരാതിപിന്നാലെ നടന്ന് പ്രേമാഭ്യർത്ഥന, കോളുകളും മെസ്സേജുകളും, നിരന്തര ശല്യത്തിന് പിന്നാലെ മഞ്ജുവിന്റെ പരാതി

വെള്ളിയാഴ്ച രാവിലെ 8:30 ഓടെ 50 ഓളം പോലീസുകാർ ബഗ്ഗയുടെ ഡൽഹിയിലെ വീട്ടിൽ അതിക്രമിച്ച് കയറി അദ്ദേഹത്തെ അറസ്റ്റ് ചെയ്തതായി ഡൽഹി ബിജെപി വക്താവ് നവീൻ കുമാർ ജിൻഡാൽ പറഞ്ഞു. അദ്ദേഹത്തിന് തലപ്പാവ് ധരിക്കാൻ പോലും പോലീസ് അനുവദിച്ചില്ലെന്ന് ജിൻഡാൽ പറഞ്ഞു. സംഭവം വീഡിയോയിൽ പകർത്താൻ ശ്രമിച്ചപ്പോൾ തന്റെ മുഖത്ത് മർദ്ദിച്ചതായി ബാഗ്ഗയുടെ പിതാവ് അവകാശപ്പെട്ടു. "ഇന്ന് രാവിലെ 10-15 പോലീസുകാർ ഞങ്ങളുടെ വീട്ടിലെത്തി തജീന്ദറിനെ വലിച്ചിഴച്ചു. സംഭവത്തിന്റെ വീഡിയോ പകർത്താൻ ഞാൻ മൊബൈൽ ഫോണെടുത്തപ്പോൾ പോലീസ് എന്നെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി എന്റെ മുഖത്ത് മർദ്ദിച്ചു." ബാഗ്ഗയുടെ പിതാവ് വാർത്താ ഏജൻസിയായ എൻഐഎയോട് പറഞ്ഞു.

89

സ്റ്റേഷനിൽ ഹാജരാകാൻ അഞ്ച് തവണ ഇയാൾക്ക് നോട്ടീസ് അയച്ചിരുന്നു. ബാഗ്ഗ അത് നിരാകരിച്ചതിനെ തുടർന്നാണ് അറസ്റ്റ് നടപടി എന്നാണ് പഞ്ചാബ് പോലീസ് നൽകുന്ന വിശദീകരണം. ഡൽഹിയിലെ നിയമനടപടികൾക്ക് ശേഷം ബാഗ്ഗയെ പഞ്ചാബ് കോടതിയിൽ ഹാജരാക്കും. മൊഹാലിയിൽ സൈബർസെല്ലിൽ ഇയാൾക്കെതിരെ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നിരന്തരം അരവിന്ദ് കേജരിവാളിനെ വിമർശിക്കുന്ന ഒരു ബിജെപി നേതാവാണ് തജീന്ദർ പാൽ സിങ് ബഗ്ഗ. നിലവിൽ ഡൽഹിയിലും പഞ്ചാബിലും കെജരിവാൾ നേതൃത്വം നൽകുന്ന ആംആദ്മി പാർട്ടിയാണ് ഭരിക്കുന്നത്.

അതേ സമയം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ചാണ് ബഗ്ഗയുടെ അറസ്റ്റെന്ന് ആം ആദ്മി പാർട്ടി എംഎൽഎ നരേഷ് ബല്യാൻ ട്വീറ്റ് ചെയ്തു. 'നിങ്ങളെ ജീവിക്കാൻ അനുവദിക്കില്ല' എന്ന് കെജരിവാളിനെ ലക്ഷ്യമാക്കി ഇയാൾ ട്വീറ്റ് ചെയ്തിരുന്നു എന്നും ബല്യാൻ പറഞ്ഞു. എന്നാൽ അറസ്റ്റിനെക്കുറിച്ച് പഞ്ചാബ് പോലീസ് തങ്ങൾക്ക് മുൻകൂർ വിവരമൊന്നും നൽകിയിട്ടില്ലെന്ന് ഡൽഹി പോലീസ് പറയുന്നു. രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ട് പഞ്ചാബ് പോലീസിനെ അരവിന്ദ് കെജ്‌രിവാൾ ദുരുപയോഗം ചെയ്യുകയാണെന്ന് ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാൽവിയ ട്വീറ്റ് ചെയ്തു.

Recommended Video

cmsvideo
ഇന്ത്യയിലെ യഥാർഥ കോവിഡ് മരണക്കണക്ക് | Oneindia Malayalam

മമ്മൂക്കയുടേയും ദുൽഖറിന്റെയും കുഞ്ഞുരാജകുമാരി, പിറന്നാൾ ചിത്രങ്ങൾ വൈറൽ

English summary
Aam Aadmi Party (AAP) MLA Naresh Balyan has tweeted that Bagga was arrested for allegedly threatening Delhi Chief Minister Arvind Kejriwal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X