ഹസിന്‍ ജഹാന്‍ വീണ്ടും തരംഗമാകുന്നു; തിളങ്ങുന്നത് മുംബൈയില്‍!! സോഷ്യല്‍ മീഡിയയില്‍ വൈറല്‍

മുംബൈ: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാനെ ഓര്‍മയില്ലേ. ഷമിയെയും കുടുംബത്തെയും കുറിച്ച് നിരന്തരം ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളുന്നയിച്ച് മാധ്യമങ്ങൡ നിറഞ്ഞുനിന്ന ഹസിന്‍. ഗാര്‍ഹിക പീഡനം മുതല്‍ ബലാല്‍സംഗവും ക്രിക്കറ്റ് ഒത്തുകളി ആരോപണം വരെ ഉന്നയിച്ചു ഹസിന്‍ ജഹാന്‍. ഷമിയുടെ ക്രിക്കറ്റ് ഭാവി തകരുമെന്ന് ഭയപ്പെട്ട ആരോപണങ്ങളില്‍ പോലീസ് അന്വേഷണം തുടരുകയാണ്. കേസ് കോടതിയിലും.

എന്നാല്‍ ഇപ്പോള്‍ ഹസിന്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. അവരുടെ പുതിയ ചിത്രങ്ങള്‍ വൈറലായി കഴിഞ്ഞു. വിവാഹത്തിന് മുമ്പുണ്ടായിരുന്ന തന്റെ പഴയ വഴി തിരഞ്ഞെടുത്തിരിക്കുകയാണ് ഹസിന്‍. അഭിനയരംഗത്തേക്കും അവര്‍ വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ വിവരങ്ങള്‍ ഇങ്ങനെ...

ആരോപണങ്ങളും തെളിവും

ആരോപണങ്ങളും തെളിവും

എബിപി ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഹസിന്‍ ജഹാന്‍ ആദ്യം ഷമിക്കെതിരേ ആരോപണം ഉന്നയിച്ചത്. ഷമിക്ക് പരസ്ത്രീ ബന്ധമുണ്ടെന്നായിരുന്നു ആദ്യ ആരോപണം. പിന്നീട് ഇതിന്റെ തെളിവുകള്‍ ഫേസ്ബുക്കില്‍ അവര്‍ പുറത്തുവിടുകയും ചെയ്തു. ഷമിയും ചില യുവതികളും തമ്മില്‍ നടത്തിയ ചാറ്റ് എന്ന സൂചിപ്പിച്ചാണ് തെളിവുകള്‍ പുറത്തുവിട്ടത്.

യുവതികള്‍ക്കൊപ്പമുള്ള ഫോട്ടോ

യുവതികള്‍ക്കൊപ്പമുള്ള ഫോട്ടോ

യുവതികള്‍ക്കൊപ്പമുള്ള ഷമിയുടെ ഫോട്ടോകള്‍ ഹസിന്‍ ജഹാന്‍ പുറത്തുവിട്ടു. ഷമിയുടെ മാതാവും സഹോദരനും തന്നെ ക്രൂരമായി പീഡിപ്പിച്ചുവെന്നായിരുന്നു മറ്റൊരു ആരോപണം. മാതാവ് രോഗബാധിതയായി കിടക്കുകയാണെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. സഹോദരന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവും ഹസിന്‍ ജഹാന്‍ ഉന്നയിച്ചു. കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും പരാതി നല്‍കി.

കൊലപ്പെടുത്താന്‍ പദ്ധതി

കൊലപ്പെടുത്താന്‍ പദ്ധതി

ഹസിന്‍ ജഹാനെ കൊലപ്പെടുത്താന്‍ ഷമി സഹോദരനോട് പറഞ്ഞുവെന്നാണ് പരാതിയിലെ പ്രധാനപ്പെട്ട ആരോപണം. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വനത്തില്‍ കുഴിച്ചിടാന്‍ പദ്ധതിയിട്ടുവെന്നാണ് പരാതിയില്‍ പറയുന്നത്. അമിതമായ അളവില്‍ ഉറക്കുഗുളിക നല്‍കി കൊലപ്പെടുത്താനായിരുന്നു നീക്കമെന്നും ഹസിന്‍ ആരോപിക്കുന്നു.

മോഡലിങ് രംഗത്ത് സജീവമായി

മോഡലിങ് രംഗത്ത് സജീവമായി

ഇപ്പോള്‍ താന്‍ മകള്‍ക്ക് വേണ്ടിയാണ് ജീവിക്കുന്നതെന്ന് ഹസിന്‍ ജഹാന്‍ പറയുന്നു. മോഡലിങ് രംഗത്തേക്ക് അവര്‍ വീണ്ടും പ്രവേശിച്ചിരിക്കുകയാണ്. മുഹമ്മദ് ഷമിക്കു വേണ്ടി ഒഴിവാക്കിയ തന്റെ വഴി താന്‍ വീണ്ടും തിരഞ്ഞെടുത്തിരിക്കുന്നുവെന്നാണ് ഹസിന്‍ ജഹാന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

മുംബൈയിലേക്ക് മാറി

മുംബൈയിലേക്ക് മാറി

കൊല്‍ക്കത്തിയില്‍ നിന്ന് ഇപ്പോള്‍ തട്ടകം മുംബൈയിലേക്ക് മാറ്റിയിരിക്കുകയാണ് ഹസിന്‍. പഴയ സുഹൃത്തുകളെ വീണ്ടും ലഭിച്ചുവെന്നും ഇനി ഈ വഴി തന്നെ മുന്നോട്ട് പോകുമെന്നും ഹസിന്‍ പറയുന്നു. മോഡല്‍ ആയുള്ള ഹസിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തംരഗമായിരിക്കുന്നത്.

 അഭിനയരംഗത്തേക്ക് കടക്കുന്നു

അഭിനയരംഗത്തേക്ക് കടക്കുന്നു

അഭിനയരംഗത്തേക്ക് കടക്കുന്നുവെന്നും വാര്‍ത്തയുണ്ട്. ചില ഓഫറുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് അവരുടെ സുഹൃത്തുക്കള്‍ പറയുന്നത്. തനിക്കും മകള്‍ക്കും ചെലവിനായി പ്രതിമാസം 10 ലക്ഷം രൂപ നല്‍കണമെന്ന് ഷമിയോട് ഹസിന്‍ ജഹാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കേസില്‍ കോടതി തീരുമാനമെടുത്തിട്ടില്ല.

ഷമി ഉള്‍പ്പെടെ അഞ്ചുപ്രതികള്‍

ഷമി ഉള്‍പ്പെടെ അഞ്ചുപ്രതികള്‍

ഹസിന്റെ പരാതിയിലെ കാര്യങ്ങള്‍ സംബന്ധിച്ച അന്വേഷണം ഇപ്പോഴും അവസാനിച്ചിട്ടില്ല. ഷമിക്ക് പുറമെ കുടുംബത്തിലെ നാലു പേരെയും പ്രതി ചേര്‍ത്താണ് കൊല്‍ക്കത്തിയിലെ ജാദവ്പൂര്‍ പോലീസ് എഫ്‌ഐആര്‍ തയ്യാറാക്കിയത്. ഗാര്‍ഹിക പീഡനം, കൊലപ്പെടുത്താന്‍ ശ്രമം, ബലാല്‍സംഗം, കുറ്റകരമായ ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ഷമിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്.

കുടംബം പറയുന്നത്

കുടംബം പറയുന്നത്

ഹസിന്‍ ജഹാന്‍ ഉത്തര്‍ പ്രദേശിലെ അംറോഹയിലെ വീട്ടില്‍ വരുമ്പോള്‍ താമസിക്കാന്‍ ഷമി വീടിനോട് ചേര്‍ന്ന് പുതിയ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. ഹസിന്‍ ജഹാന്‍ സന്തോഷവതിയായിരിക്കണം എന്നത് മാത്രമായിരുന്നുവത്രെ ഷമിയുടെ ആഗ്രഹം. ഹസിന്‍ ജഹാനെ ഷമി പീഡിപ്പിച്ചുവെന്നും ആക്രമിച്ചുവെന്നും പറയുന്നത് ഒരിക്കലും വിശ്വസിക്കാന്‍ സാധിക്കില്ലെന്ന് ഷമിയുടെ ബന്ധു ഇര്‍ഫാന്‍ അഹ്മദ് പറഞ്ഞു.

ക്രിക്കറ്റ് ലോകത്തും തിരിച്ചടി, പക്ഷേ..

ക്രിക്കറ്റ് ലോകത്തും തിരിച്ചടി, പക്ഷേ..

ഹസിന്റെ പരാതിയില്‍ ക്രിക്കറ്റ് ലോകത്തും ഷമിക്ക തിരിച്ചടി നേരിട്ടിരുന്നു. ഒത്തുകളി നടത്തിയെന്ന ആരോപണമാണ് തിരിച്ചടിയായത്. ഇതുസംബന്ധിച്ച് ബിസിസിഐ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ആരോപണം വ്യാജമാണെന്ന് ബിസിസിഐക്ക് ബോധ്യമായി.

ഇപ്പോള്‍ എത്തിനില്‍ക്കുന്നത്

ഇപ്പോള്‍ എത്തിനില്‍ക്കുന്നത്

ഹസിന്‍ ഉന്നയിച്ച പല ആരോപണങ്ങളും വ്യാജമാണെന്ന നിലപാടിലാണ് പോലീസ്. ബിസിസിഐ അഴിമതി വിരുദ്ധ വിഭാഗവും ഇതേ നിലപാടിലാണ്. ഷമിയുടെ കുടുംബവും ഹസിന്റെ ആരോപണങ്ങള്‍ തള്ളുന്നു. ഷമിയുടെ കുടുംബം ഉത്തര്‍ പ്രദേശിലും ഹസിന്റേത് കൊല്‍ക്കത്തയിലുമാണ് താമസം. രണ്ടുപേരും വേര്‍പ്പിരിഞ്ഞതിന് ശേഷം കുറച്ചാഴ്ചകള്‍ കൊല്‍ക്കത്തില്‍ തങ്ങിയ ഹസിന്‍ ഇപ്പോള്‍ മുംബൈലേക്ക് താമസം മാറ്റിയെന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+