കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാത്രസ് കേസിലെ സിബിഐ അന്വേഷണം ഹൈക്കോടതി മേൽനോട്ടത്തിൽ, ഉത്തരവിട്ട് സുപ്രീം കോടതി

Google Oneindia Malayalam News

ദില്ലി: ഹാത്രസ് കേസില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണത്തിന് സുപ്രീം കോടതിയുടെ ഉത്തരവ്. ഹാത്രസില്‍ 19കാരിയായ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് നിലവില്‍ സിബിഐ ആണ് അന്വേഷിക്കുന്നത്. കേസ് സിബിഐ അന്വേഷിക്കുന്നത് അലഹാബാദ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ വേണം എന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്.

ജോസ് മാത്രമല്ല, നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫിൽ വീണ്ടും കൂറുമാറ്റങ്ങൾ, കരു നീക്കി ഇടതുപക്ഷംജോസ് മാത്രമല്ല, നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫിൽ വീണ്ടും കൂറുമാറ്റങ്ങൾ, കരു നീക്കി ഇടതുപക്ഷം

ഹാത്രസ് കേസിന്റെ വിചാരണ ഉത്തര്‍ പ്രദേശിന് പുറത്തേക്ക് മാറ്റണം എന്ന ആവശ്യത്തില്‍ കേസന്വേഷണം പൂര്‍ത്തിയായതിന് ശേഷം തീരുമാനിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഹാത്രസ് കേസ് അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണം എന്നാവശ്യപ്പെട്ട് ഒരു കൂട്ടം ഹര്‍ജികള്‍ ആണ് സുപ്രീം കോടതിക്ക് മുന്നില്‍ എത്തിയിരുന്നത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ആണ് ഹര്‍ജികള്‍ പരിഗണിച്ചത്.

sc

ജസ്റ്റിസ് എഎസ് ബൊപണ്ണ, ജസ്റ്റിസ് രാമസുബ്രഹ്മണ്യന്‍ എന്നിവരാണ് ബെഞ്ചിലുണ്ടായിരുന്ന മറ്റുളളവര്‍. അഭിഭാഷകരും സാമൂഹ്യ പ്രവര്‍ത്തകരും അടക്കമുളളവരാണ് ഹാത്രസ് കേസില്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹാത്രസ് കേസില്‍ ഉത്തര്‍ പ്രദേശില്‍ നീതിയുക്തമായ വിചരണ നടക്കില്ലെന്ന ആശങ്കയാണ് ഹര്‍ജിക്കാര്‍ മുന്നോട്ട് വെക്കുന്നത്. കേസിന്റെ തുടക്കം മുതല്‍ക്കേ തന്നെ അട്ടിമറി നീക്കങ്ങള്‍ സര്‍ക്കാരിനും പോലീസിനും എതിരെ ആരോപിക്കപ്പെട്ടിരുന്നു.

Recommended Video

cmsvideo
ഹത്രാസ് പ്രതികളെ രക്ഷിക്കാൻ കോട്ടിട്ട ചെകുത്താൻ വരുന്നു

ഒരു നോക്ക് കാണാനേ പറ്റിയുള്ളു.. മക്കൾക്ക് വേണ്ടി തെരുവിലിറങ്ങുകയാണെന്ന് എന്‍സി ഷെരീഫ്ഒരു നോക്ക് കാണാനേ പറ്റിയുള്ളു.. മക്കൾക്ക് വേണ്ടി തെരുവിലിറങ്ങുകയാണെന്ന് എന്‍സി ഷെരീഫ്

ഹാത്രസ് പെണ്‍കുട്ടിയുടെ മാതാപിതാക്കളും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം വിചാരണ ദില്ലിയിലെ കോടതിയിലേക്ക് മാറ്റണം എന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 14നാണ് ദളിത് പെണ്‍കുട്ടിയെ സവര്‍ണ ജാതിക്കാരായ നാല് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ദില്ലിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കേയാണ മരണപ്പെട്ടത്. പെൺകുട്ടിയുടെ മൃതദേഹം കുടുംബത്തെ കാണിക്കുക പോലും ചെയ്യാതെ യുപി പോലീസ് രാത്രി ദഹിപ്പിച്ചത് വലിയ വിവാദമായിരുന്നു. കേസ് അട്ടിമറിച്ച് സവർണ ജാതിക്കാരായ പ്രതികളെ സംരക്ഷിക്കാനാണ് യോഗി ആദിത്യനാഥ് സർക്കാരും യുപി പോലീസും ശ്രമിക്കുന്നത് എന്ന് വ്യാപകമായി ആക്ഷേപം ഉയർന്നു.

English summary
HathraS Case: Supreme Court ordered High Court to Monitor CBI investigation of the case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X