Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍കുട്ടിയുടെ പ്രേതത്തെ കണ്ടു, സ്കൂളില്‍ ഹോമം

Ghost
ജയ്പ്പൂര്‍: പ്രേതത്തെ ഭയന്ന് സ്‌കൂളില്‍ ഹോമം നടത്തി. ടോങ്ക് ജില്ലയിലാണ് പ്രേതത്തെ ഭയന്ന് പൂജ നടത്തിയത്. ജില്ലയിലെ ഒരു യുപി സ്‌കൂളിലാണ് പ്രേതത്തെ ഭയന്ന് കുട്ടികള്‍ എത്താത്തിനെത്തുടര്‍ന്ന് പൂജ നടന്നത്. 170 ഓളം കുട്ടികള്‍ കഴിഞ്ഞ അഞ്ച് ദിവസമായി സ്‌കൂളില്‍ എത്താറില്ല. ഒരു പെണ്‍കുട്ടിയുടെ പ്രേത്തെ കണ്ടുവെന്ന വാര്‍ത്ത പ്രചരിച്ചതിനെത്തുടര്‍ന്നാണ് കുട്ടികള്‍ സ്‌കൂളില്‍ എത്താത്തത്.

ഫെബ്രുവരി 11 മുതലാണ് കുട്ടികള്‍ എത്താത്തിനെത്തുടര്‍ന്ന് സ്‌കൂള്‍ അടച്ച് പൂട്ടിയത്. സ്‌കൂളിലെ മൂന്ന് വിദ്യാര്‍ഥികളാണ് ടോയ്‌ലറ്റില്‍ വച്ച് പെണ്‍കുട്ടിയുടെ പ്രേതത്തെ കണ്ടത്. ആറാം കഌസ്, ഏഴാം കഌസ്, എട്ടാം ക്ളാസ് വിദ്യാര്‍ഥികളായ തുളസി റാം, ധര്‍മ്മരാജ്, ശിവരാജ് എന്നിവരാണ് സ്‌കൂളില്‍ വച്ച് പ്രേതത്തെ കണ്ടുവെന്ന് പറയുന്നത്. ടോയ്‌ലറ്റില്‍ നിന്നും പ്രേതം ഇവരെ പുറത്തേയ്ക്ക് തള്ളിയെന്നാണ് പറയുന്നത്. ഭയന്ന കുട്ടികള്‍ അബോധാവസ്ഥയിലായിരുന്നു.

ഈ വാര്‍ത്ത കാട്ടു തീ പോലെ നാട്ടില്‍ പരന്നു. തുടര്‍ന്ന് രക്ഷകര്‍ത്താക്കള്‍ കുട്ടികളെ സ്‌കൂളില്‍ അയക്കാന്‍ വിസമ്മതിച്ചു. ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാര്‍ രക്ഷകര്‍ത്താക്കളുമായി സംസാരിച്ചെങ്കിലും കുട്ടികളെ സ്‌കൂളിലേയ്ക്ക് വിടാന്‍ അവര്‍ തയ്യാറായില്ല.

തുടര്‍ന്ന് ശനിയാഴ്ച മുതല്‍ ഞായറാഴ്ച വരെ സ്‌കൂളില്‍ പ്രാര്‍ത്ഥനയും വിവിധ പൂജകളും നടത്തി. നാട്ടുകാര്‍ വിശ്വസിയ്ക്കുന്ന തേജാജി ക്ഷേത്രത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പൂജ നടത്തിയത്. പൂജ നടത്തിയാല്‍ പ്രേതം ഇനി സ്‌കൂളിലോ നാട്ടിലോ എത്തില്ലെന്നാണ് തേജാജി പറഞ്ഞത്. അതിനാല്‍ ഞായറാഴ്ചയോടെ പൂജകള്‍ പൂര്‍ത്തിയാക്കി. തിങ്കളാഴ്ച മുതല്‍ കുട്ടികളെ സ്‌കൂളിലയക്കാനാണ് രക്ഷകര്‍ത്താക്കളുടെ തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+