Get Updates
Get notified of breaking news, exclusive insights, and must-see stories!

കടം ഒഴിയാന്‍ കണ്ട വഴി; ആള്‍ദൈവത്തിന് ഭാര്യയെ കാഴ്ചവച്ചു, പ്രോല്‍സാഹിപ്പിച്ച് ഭര്‍ത്താവ്!! കേസ്

മൈസൂരു: ആള്‍ദൈവം ക്രൂരമായി ബലാല്‍സംഗം ചെയ്‌തെന്ന ആരോപണവുമായി യുവതി രംഗത്ത്. ഭര്‍ത്താവിന്റെ പിന്തുണയോടെയാണ് പീഡനം നടന്നതെന്നും യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഒട്ടേറെ അനുയായികളുള്ള മാണ്ഡ്യയിലെ സ്വാമിക്കെതിരെയാണ് ആരോപണം. യുവതി നല്‍കിയ പരാതിയില്‍ പോലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ല.

സ്വാമിയെ അറസ്റ്റ് ചെയ്യാന്‍ ഭയമാണെന്ന് പോലീസ് പറയുന്നു. രാഷ്ട്രീയ നേതാക്കളുമായും പോലീസ് മേധാവികളുമായും അടുത്ത ബന്ധമുള്ള സ്വാമിക്കെതിരെയാണ് യുവതിയുടെ പരാതി. സ്വാമി തന്നെ കാറില്‍ വച്ച് പീഡിപ്പിക്കുമ്പോള്‍ ഭര്‍ത്താവ് തൊട്ടടുത്ത് നിന്ന് പ്രോല്‍സാഹിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. ഭര്‍ത്താവിന്റെ കടം പ്രതിസന്ധി പരിഹരിക്കാന്‍ വേണ്ടിയാണ് തന്നെ നശിപ്പിച്ചതെന്നും യുവതി പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

 വിദ്യഹംസ ഭാരതി സ്വാമിജി

വിദ്യഹംസ ഭാരതി സ്വാമിജി

മാണ്ഡ്യയിലെ പാണ്ഡവപുരയിലുള്ള ത്രിധര്‍മ ക്ഷേത്രത്തിലെ ശ്രീ വിദ്യഹംസ ഭാരതി സ്വാമിജിക്കെതിരെയാണ് ആരോപണം. ഇയാള്‍ക്ക് ഒട്ടേറെ പ്രമുഖരായ അനുയായികളുണ്ട്. ഭര്‍ത്താവിന്റെ കടം പ്രതിസന്ധി പരിഹരിക്കാന്‍ വഴിയുണ്ടെന്ന് പറഞ്ഞാണ് തന്നെ ബലാല്‍സംഗം ചെയ്തതെന്ന് മൈസൂരു രാമകൃഷ്ണ നഗറിലെ യുവതി പറയുന്നു.

 ഭര്‍ത്താവിന്റെ പ്രശ്‌നം

ഭര്‍ത്താവിന്റെ പ്രശ്‌നം

ഭര്‍ത്താവ് രാജേഷ് കടം കൊണ്ട് വലഞ്ഞിരുന്നു. ഒട്ടേറെ സ്ഥാപനങ്ങളില്‍ നിക്ഷേപമുണ്ടായിരുന്നു രാജേഷിന്. എല്ലാം പൊളിഞ്ഞു. കടത്തില്‍ മുങ്ങി. പ്രശ്‌നത്തില്‍ കുടങ്ങി നില്‍ക്കുമ്പോഴാണ് മഹേഷ് എന്ന വ്യക്തി സ്വാമിയെ കുറിച്ച് രാജേഷിനോട് പറഞ്ഞത്. രാജേഷ് സ്വാമിയെ കാണുകയും അദ്ദേഹത്തിന്റെ അനുയായികളാകുകയും ചെയ്തു.

വഴങ്ങിക്കൊടുക്കണം

വഴങ്ങിക്കൊടുക്കണം

രാജേഷ് സ്വാമിയുടെ നിത്യസന്ദര്‍ശകനായി. സ്വാമിക്ക് വഴങ്ങിക്കൊടുക്കാന്‍ ഭാര്യയെ നിര്‍ബന്ധിച്ചു. സ്വാമിയെ ആശ്രമത്തില്‍ ചെന്നു കാണാനും പറഞ്ഞു. എന്നാല്‍ യുവതി തയ്യാറായില്ല. സ്വാമിയെ കണ്ടാല്‍, വഴങ്ങിക്കൊടുത്താല്‍ എല്ലാ സാമ്പത്തിക പ്രശ്‌നങ്ങളും തീരുമെന്നാണ് ഭര്‍ത്താവ് പറഞ്ഞതെന്നും യുവതി പരാതിയില്‍ പറയുന്നു.

കഴിഞ്ഞ നാലാം തിയ്യതി രാത്രി

കഴിഞ്ഞ നാലാം തിയ്യതി രാത്രി

കഴിഞ്ഞ നാലാം തിയ്യതി രാത്രിയാണ് അപ്രതീക്ഷിത സംഭവമുണ്ടായത്. വൈകീട്ട് സ്വാമിയെ കാണാന്‍ പോയ ഭര്‍ത്താവ് തിരിച്ചുവന്നിരുന്നില്ല. പുലര്‍ച്ചെ ഒരുമണിക്ക് വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ടു. ഭര്‍ത്താവാണെന്ന് കരുതി വാതില്‍ തുറന്നപ്പോള്‍ സ്വാമിയായിരുന്നു. കൂടെ ഭര്‍ത്താവുമുണ്ടായിരുന്നു. പിന്നെ സ്വാമിയുടെ ശിഷ്യന്‍മാരും.

 വീട്ടില്‍ സംഭവിച്ചത്

വീട്ടില്‍ സംഭവിച്ചത്

സ്വാമി വലിച്ചിഴച്ച് മുറിയിലേക്ക് കൊണ്ടുപോയി. വസ്ത്രങ്ങള്‍ വലിച്ചുകീറി. ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചു. തന്റെ വസ്ത്രങ്ങള്‍ക്ക് തീ കൊടുത്തു. ക്രൂരമായി മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. പീഡന ശ്രമത്തിനിടെ താന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയോടിയെന്നും യുവതി പരാതിയില്‍ പറയുന്നു.

ഇറങ്ങിയോടിയെങ്കിലും

ഇറങ്ങിയോടിയെങ്കിലും

സ്വാമിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ പ്രശ്‌നങ്ങള്‍ തീരുമെന്ന് ഭര്‍ത്താവ് അപ്പോഴും പറയുന്നുണ്ടായിരുന്നു. യുവതി നഗ്നയായി അയല്‍ വീട്ടിലേക്ക് ഓടി. എന്നാല്‍ ഭര്‍ത്താവും സ്വാമിയും ചേര്‍ന്ന് പിടികൂടി സ്വാമിയുടെ കാറില്‍ വച്ച് പീഡിപ്പിച്ചു.

ഭര്‍ത്താവ് പറയുന്നു

ഭര്‍ത്താവ് പറയുന്നു

കാറില്‍ വച്ച് ഒരു മണിക്കൂറോളം മര്‍ദ്ദിചുവെന്നും യുവതി പരാതിയില്‍ പറയുന്നു. എല്ലാം നമ്മുടെ ഐശ്വര്യത്തിന് വേണ്ടിയാണെന്നാണ് ഭര്‍ത്താവ് അപ്പോഴും യുവതിയോട് പറഞ്ഞത്. പിന്നീട് ബന്ധുവിന്റെ വീടിനടുത്ത് ഇറക്കി വിടുകയായിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു.

പോലീസില്‍ പരാതി

പോലീസില്‍ പരാതി

ഇനിയും ലൈംഗിക ബന്ധത്തിന് തയ്യാറായി വരണമെന്ന് സ്വാമി ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് യുവതി പറയുന്നു. അല്ലെങ്കില്‍ പ്രത്യാഘാതമുണ്ടാകുമെന്നും സ്വാമി പറഞ്ഞുവത്രെ. തുടര്‍ന്നാണ് അഞ്ചാം തിയ്യതി കുവെമ്പു നഗര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

ഭയമാണെന്ന് പോലീസ്

ഭയമാണെന്ന് പോലീസ്

എന്നാല്‍ പരാതി നല്‍കി അഞ്ചുദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനോ ചോദ്യം ചെയ്യാനോ പോലീസ് തയ്യാറായിട്ടില്ലെന്ന് യുവതി പറയുന്നു. ഉന്നതതലങ്ങളില്‍ പിടിപാടുള്ള സ്വാമിക്കെതിരെ നീങ്ങാന്‍ ഭയമാണെന്ന് പോലീസ് രഹസ്യമായി സമ്മതിക്കുന്നു.

ഉന്നത ബന്ധം

ഉന്നത ബന്ധം

മൈസൂരു മേഖലയില്‍ ഒട്ടേറെ അനുയായികളുള്ള വ്യക്തിയാണ് സ്വാമി. ഉന്നത പോലീസ് ഓഫീസര്‍മാര്‍ വരെ ഇദ്ദേഹത്തിന്റെ നിത്യസന്ദര്‍ശകനാണ്. അങ്ങനെയുള്ള വ്യക്തിയെ അറസ്റ്റ് ചെയ്യാന്‍ രണ്ടുവട്ടം ആലോചിക്കണമെന്ന് പോലീസ് പറയുന്നു.

വൈദ്യപരിശോധനാ ഫലം

വൈദ്യപരിശോധനാ ഫലം

യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ഫലം വന്ന ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് കമ്മീഷണര്‍ സുബ്രഹ്മണ്യ പറയുന്നു. പ്രാഥമിക അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ആദ്യം കേസെടുക്കാന്‍ ഭയന്ന പോലീസ് പ്രതിഷേധം ഉയരാന്‍ സാധ്യതയുണ്ടെന്ന് കണ്ട് ഒടുവില്‍ കേസെടുത്തിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+