മുറിവുമായെത്തിയ യുവതിയുടെ തലയില്‍ കോണ്ടം പാക്കറ്റ്, അമ്പരന്ന് ഡോക്ടര്‍മാര്‍! വീഡിയോ...
മൊറേന: പരിക്ക് പറ്റി ആശുപത്രിയിലെത്തിച്ച യുവതിയുടെ തലയില്‍ കോണ്ടത്തിന്റെ കവര്‍. മധ്യപ്രദേശിലെ മോറേന ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. മുറിവുമായെത്തിയ യുവതിയുടെ തലയില്‍ ചുറ്റിയിരുന്ന തുണി അഴിച്ചപ്പോളാണ് ഡോക്ടര്‍മാര്‍ കോണ്ടം കണ്ടെത്തിയത്.
പരിക്ക് പറ്റി യുവതിയെ ആദ്യമെത്തിച്ച പോർസ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററില്‍ നിന്നാണ് ഗുരുതരമായ വീഴ്ച സംഭവിച്ചത്. മുറിവുമായെത്തിയ യുവതിയെ സ്റ്റിച്ച് ചെയ്യുന്നതിന് പകരം ഡ്രസിങ് സ്റ്റാഫ് കോണ്ടം റാപ്പർ ഇട്ട് തലയിൽ കെട്ടികൊടുക്കുകയായിരുന്നു. തുടര്‍ന്ന് ജില്ല ആശുപത്രിയിലേക്ക് റഫർ ചെയ്യ്തു.

ജില്ല അശുപത്രിയിലെ ഡോക്ടര്‍മാര്‍ തലയിലെ ബാൻഡേജ് അഴിച്ചപ്പോഴാണ് കോണ്ടം കവര്‍ കണ്ടെത്തിയത്.സംഭവം വിവാദമയതോടെ യുവതിക്ക് ബാൻഡേജിട്ട നഴ്സിനെ സംസ്ഥാന ആരോഗ്യ വകുപ്പ് സസ്‌പെൻഡ് ചെയ്തു. കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Little did the medical professional at Morena District Hospital in Madhya Pradesh realise that he would discover a condom wrapper inside the bandage of a woman's head injury.#MadhyaPradesh #Morena #madhyapradesh_ig #doctor #doctorlife #condom #condoms #condomchallenge #medical pic.twitter.com/s19V19JDmH
— Sutronkeanusaar (@Sutronkanusaar) August 20, 2022
മൊറേന ജില്ലയിൽ 200-ലധികം പ്രാഥമിക, ഉപ-ആരോഗ്യ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളും സിവിൽ ആശുപത്രികളുണ്ട് എന്നത് ശ്രദ്ധേയമാണ്. എന്നാൽ ഗ്രാമീണ മേഖലയിലെ ആരോഗ്യ സേവനങ്ങളുടെ അവസ്ഥ പരിതാപകരമാണ്.
ചുരിദാറില്‍ സുന്ദരിയായി മാളവിക... ക്യൂട്ട് എന്ന് ആരാധകര്‍, പുത്തൻ ഫോട്ടോഷൂട്ടും സൂപ്പര്‍ഹിറ്റ്












Click it and Unblock the Notifications