കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ് മാസത്തിനകം ഇന്ത്യയിലെ കൊവിഡ് വ്യാപനം കൂടുതൽ നിയന്ത്രണവിധേയമാകുമെന്ന് വിദഗ്ധർ

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിൽ കൊവിഡ് വ്യാപനം തുടരുന്നതിനിടെ അടുത്ത ആറ് മാസത്തിനുള്ളിൽ കൂടുതൽ നിയന്ത്രണ വിധേയമാകുമെന്ന് വിദഗ്ധർ. ഡെൽറ്റാ വകഭേദം കൊണ്ട് മാത്രം മൂന്നാം തരംഗം അതിതീവ്രമാകുമെന്ന് കരുതുന്നില്ലെന്നും നാഷണൽ ഡിസീസ് ഫോർ കൺട്രോൾ ഡയറക്ടർ സുജിത് സിംഗിനെ ഉദ്ധരിച്ച് എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വരുന്ന ആറ് മാസത്തിനുള്ളിൽ കൊവിഡ് അവസാന ഘട്ടത്തിലെത്തുമെന്നും രോഗവ്യാപനം കൂടുതൽ നിയന്ത്രണ വിധേയമാകുമെന്നും ഇപ്പോഴുള്ള ആരോഗ്യ സംവിധാനത്തിന് കൈകാര്യം ചെയ്യാവുന്ന തരത്തിലേക്ക് മാറും. രോഗവ്യാപനം നിയന്ത്രിക്കുന്നതിൽ വിജയം കൈവരിക്കാൻ സാധിച്ചാൽ കൊവിഡിനെ നിയന്ത്രിക്കാൻ സാധിക്കും. അതേ സമയം നിലവിൽ രോഗവ്യാപനം ഉയർന്ന തോതിലുള്ള കേരളത്തിൽ കേസുകൾ കുറയുന്നത് ശുഭസൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

യോഗ ഇൻസ്ട്രക്ടർ , നെറ്റ് ഫാക്ടറിയിൽ ഓപ്പറേറ്റർ, തൊഴിൽ അവസരങ്ങൾ അറിയാംയോഗ ഇൻസ്ട്രക്ടർ , നെറ്റ് ഫാക്ടറിയിൽ ഓപ്പറേറ്റർ, തൊഴിൽ അവസരങ്ങൾ അറിയാം

കോവിഡിനെിരായ പോരാട്ടത്തിലെ ഏറ്റവും വലിയ കവചം കൊവിഡ് വാക്സിനേഷനാണ്. വാക്സിനുകൾ 70 ശതമാനം ഫലപ്രാപ്തി നൽകുമെങ്കിൽ 50 കോടി ആളുകൾ പ്രതിരോധ ശേഷി ആർജ്ജിച്ചു കഴിഞ്ഞു. ഒറ്റഡോസ് വാക്സിൻ സ്വീകരിച്ചവരിൽ 30- 31 ശതമാനം പ്രതിരോധശേഷം നൽകുന്നുവെങ്കിലും ഗുണകരമാണെന്നും സുജിത് സിംഗ് ചൂണ്ടിക്കാണിക്കുന്നു. അതേ സമയം കൊവിഡ് വാക്സിന്റെ രണ്ട് ഡോസ് സ്വീകരിച്ചാൽ പോലും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടത് നിർബന്ധമാണ്. "മരണനിരക്കും രോഗാവസ്ഥയും നിയന്ത്രണത്തിലാണെങ്കിൽ, നമുക്ക് രോഗം കൈകാര്യം ചെയ്യാൻ കഴിയും,"

coronavirus17-

നിലവിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങളാണ് രോഗവ്യാപനത്തിന് കാരണം. വാക്സിനെടുത്തവരിൽ പോലും 70 മുതൽ നൂറ് ദിവസം വരെ പിന്നിടുമ്പോൾ പ്രതിരോധ ശേഷി കുറയുന്നതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്നാൽ കൊവിഡിന്റെ പുതിയ ഒരു വകഭേദത്തിന്റെ സാന്നിധ്യം കൊണ്ട് മാത്രം മറ്റൊരു തരംഗമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നത് രോഗപ്രതിരോധ ശേഷി ആർജ്ജിക്കുന്നതും ഇക്കാര്യത്തിൽ പ്രധാനമാണെന്നും സുജിത് സിംഗ് പറഞ്ഞു. വൈറസുമായി കൂടുതൽ സമ്പർക്കം പുലർത്തുന്നതിലൂടെയും പ്രതിരോധ കുത്തിവയ്പ്പിലൂടെയും അണുബാധ കുറയുമെന്ന് ഡോ. സിംഗ് പറഞ്ഞു.

Recommended Video

cmsvideo
What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam

കുട്ടികളിലും സെറോ പ്രിവലന്‍സ് പഠനം, ഈ മാസം അവസാനത്തോടെ പൂർത്തിയാകുമെന്ന് മുഖ്യമന്ത്രികുട്ടികളിലും സെറോ പ്രിവലന്‍സ് പഠനം, ഈ മാസം അവസാനത്തോടെ പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി

English summary
Health Body Chief says Covid May Become More Manageable To Handle In coming 6 Months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X