Get Updates
Get notified of breaking news, exclusive insights, and must-see stories!

മാനഭംഗക്കേസിലെ പ്രതികളെയല്ല; മന്ത്രിയുടെ നായയെ തിരഞ്ഞ് പോലീസ്

ജയ്പൂര്‍: കവര്‍ച്ചയ്‌ക്കെത്തിയ സംഘം ഭര്‍ത്താവിനെ കുത്തിവീഴ്ത്തി ഭാര്യയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതികളെ പിടികൂടാതിരിക്കുമ്പോഴും പോലീസിന് തിരക്ക് മന്ത്രിയുടെ കാണാതായ നായയെ കണ്ടെത്തല്‍. രാജസ്ഥാനിലെ ജയ്പൂരിലാണ് പ്രതിപക്ഷത്തിന്റെയും ജനങ്ങളുടെ വിമര്‍ശനത്തിനിടയാക്കി നായയ്ക്കുവേണ്ടി പോലീസ് തിരച്ചില്‍ നടത്തിയത്.

രാജസ്ഥാന്‍ ആരോഗ്യ മന്ത്രി രാജേന്ദ്ര റാത്തോറിന്റെ അഞ്ചു മാസം പ്രായമുള്ള വളര്‍ത്തു നായയെയാണ് കഴിഞ്ഞദിവസം കാണാതായത്. നായയെ തിരഞ്ഞ് പോലീസ് പരക്കം പാഞ്ഞെങ്കിലും കണ്ടെത്താനായില്ല. മന്ത്രക്കുമുന്നില്‍ കൈമലര്‍ത്തിയ പോലീസ് ഉദ്യോഗസ്ഥന് ലഭിച്ചതാകട്ടെ മന്ത്രിയുടെ ശകാരവും. ഉടന്‍ നായയെ കണ്ടെത്തണമെന്ന ഓര്‍ഡറും വന്നു.

rathore

പോലീസുകാരുടെ ഭാഗ്യത്തിന് തിങ്കാളാഴ്ച നായയെ കണ്ടെത്തി. പ്രഭാത സവാരിക്കിറങ്ങിയ അയല്‍വാസിയാണ് മന്ത്രിയുടെ നായയെ വീട്ടുപടിക്കല്‍ കണ്ടെത്തിയത്. ഇതോടെ വലിയൊരു ഭാരം ഒഴിവായ സമാധാനത്തിലാണ് ഉദ്യോഗസ്ഥര്‍. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ രൂക്ഷ വിമര്‍ശനമാണ് മന്ത്രിക്കും പോലീസുകാര്‍ക്കും കിട്ടിയത്.

നഗരത്തെ ഞെട്ടിച്ച ബലാത്സംഗത്തിനും അക്രമത്തിനും കാരണക്കാരായവരെ പിടികൂടാതെ മന്ത്രിയുടെ നായയ്ക്കുവേണ്ടി തിരച്ചില്‍ നടത്തി എന്നാണ് പ്രധാന ആരോപണം. വൈശാലി നഗറിലെ ഒരു വീട്ടില്‍ നടന്ന ആക്രമണത്തില്‍ സ്ത്രീയുടെ ഭര്‍ത്താവിനെ കത്തികൊണ്ട് ഒന്‍പതോളം തവണ കുത്തിവീഴ്ത്തിയായിരുന്നു മോഷ്ടാക്കള്‍ ബലാത്സംഗം ചെയ്യുകയും കവര്‍ച്ച നടത്തുകയും ചെയ്തത്. പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ലെന്നത് പോലീസിന് നാണക്കേടുണ്ടാക്കിയിരിക്കവെയാണ് പുതിയ വിവാദം തലപൊക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+