Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിൽ കണക്കിൽപ്പെടാത്ത കൊവിഡ് മരണങ്ങളോ? മാധ്യമറിപ്പോർട്ടുകളോട് സർക്കാർ പറയുന്നതെന്ത്..

ദില്ലി: ഇന്ത്യയിലെ കൊവിഡ് മരണങ്ങളെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രസ്താവന പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഈ റിപ്പോർട്ടുകൾ ഒരു അനുമാനം മാത്രമാണെന്നാണ് മന്ത്രാലയം അറിയിച്ചത്. മാധ്യമറിപ്പോർട്ടുകൾ തള്ളിക്കളഞ്ഞ് രംഗത്തെത്തിയ കേന്ദ്ര ആരോഗ്യമന്ത്രാലയം രോഗവ്യാപനം നിയന്ത്രിക്കുന്നതിന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നിർദ്ദേശിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്നും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാൻ ആശുപത്രികളിൽ മരണ ഓഡിറ്റ് നടത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും സർക്കാർ പറഞ്ഞു.

കൊവിഡിന്റെ രണ്ടാംതരംഗത്തിനിടെ ഇന്ത്യയിൽ കണക്കിൽപ്പെടാത്ത ദശലക്ഷക്കണക്കിന് മരണങ്ങൾ നടന്നിട്ടുണ്ടെന്ന് ആരോപിച്ച് ചില മാധ്യമ റിപ്പോർട്ടുകൾ അടുത്തിടെ പുറത്ത് വന്നിട്ടുണ്ട്. അടുത്ത കാലത്ത് നടന്ന ചില പഠനങ്ങളെ ഉദ്ധരിച്ചാണ് മാധ്യമറിപ്പോർട്ടുകൾ പുറത്തുവന്നിട്ടുള്ളത്. ഇതിനെതിരെയാണ് സർക്കാർ രംഗത്തെത്തിയിട്ടുള്ളത്. സീറോ പോസിറ്റിവിറ്റിയുടെ അടിസ്ഥാനത്തിൽ യുഎസിന്റെയും യൂറോപ്യൻ രാജ്യങ്ങളുടെ പ്രായപരിധി നിർണ്ണയിക്കുന്ന അണുബാധ മരണനിരക്കാണ് ഇന്ത്യയിലെ കൊവിഡ് മരണങ്ങൾ കണക്കാക്കാൻ ഉപയോഗിച്ചിട്ടുള്ളതെന്ന് മന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽ കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 49 ലക്ഷം വരെ ആയിരിക്കാമെന്നാണ് വാഷിംഗ്ടൺ കേന്ദ്രമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഗ്ലോബൽ ഡവലപ്പ്മെന്റ് തയ്യാറാക്കിയ റിപ്പോർട്ടിൽ അവകാശപ്പെടുന്നത്. ഇതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ തന്നെ ഈ വിഷയത്തിൽ മറുപടി നൽകുന്നത്.

coronavirus39

ആ 'പ്രണയ'ത്തിന് പിന്നിലെ യാഥാര്‍ഥ്യം വെളിപ്പെടുത്തി നടി പ്രിയ വാര്യര്‍

"സീറോ-പ്രിവാലൻസ് പഠനങ്ങൾ ദുർബലരായ ജനങ്ങളിലേക്ക് കൊവിഡ് വ്യാപിക്കുന്നത് തടയുന്നതിനുള്ള നടപടികൾക്ക് പുറമേ കൊവിഡ് മൂലമുള്ള മരണത്തെ പ്രതിരോധിക്കുന്നതിനായും ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. കാലക്രമേണ, യഥാർത്ഥ രോഗ വ്യാപനത്തെ കുറച്ചുകാണുന്നതിനും അണുബാധ മൂലമുള്ള മരണനിരക്കിന്റെ കൂടുതലായി വിലയിരുത്തുന്നതിനും ഇത് കാരണമാകുന്നുവെന്നും സർക്കാർ വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു.

കൂടാതെ, മറ്റ് രോഗങ്ങൾ ബാധിച്ചുള്ള മരണങ്ങളാണ് കൊവിഡ് മരണങ്ങളായി കണക്കാക്കുന്നതെന്നും ഇത് വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും തീർത്തും തെറ്റാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. എല്ലാ മരണനിരക്കും കണക്കാക്കാൻ ഉപയോഗിക്കുന്ന പദമാണ് അധിക മരണനിരക്ക്, ഈ മരണങ്ങൾ കൊവിഡ് കാരണമാണെന്ന് പറയുന്നത് പൂർണ്ണമായും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും "മന്ത്രാലയം പറഞ്ഞു.

ഇന്ത്യയ്ക്ക് മരണം രജിസ്റ്റർ ചെയ്യുന്നതിന് ശക്തമായ സംവിധാനമുണ്ട്, ചില കേസുകൾ കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല. എന്നാൽ മരണസംഖ്യ സംബന്ധിച്ച കണക്കുകൾ സാധ്യതയില്ല. "2020 ഡിസംബർ 31 ലെ കണക്കനുസരിച്ച് ഇത് 1.45 ശതമാനമായി ഉയർന്നിട്ടുണ്ട്. 2021 ഏപ്രിൽ-മെയ് മാസങ്ങളിൽ കൊവിഡിന്റെ രണ്ടാം തരംഗത്തിൽ അപ്രതീക്ഷിതമായി മരണസംഖ്യ കുതിച്ചുയരുകയും ചെയ്തിട്ടുണ്ട്. നിലവിൽ 1.34% ആണ് ഇന്ത്യയിലെ കൊവിഡ് മരണനിരക്ക്. ഇന്ത്യയിൽ ദിനംപ്രതി പുതിയ കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നതിൽ താഴേത്തട്ട് മുതൽ യോജിച്ച് പ്രവർത്തിക്കുന്ന സമീപനമാണ് സർക്കാർ പിന്തുടരുന്നത്, ജില്ലകളും സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര മന്ത്രാലയത്തിനും സ്ഥിരമായി കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹം നിയമവിരുദ്ധമോ? ചോദ്യം ചെയ്ത് ആദ്യ ഭാര്യ രംഗത്ത്‌

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+