മേഘവിസ്‌ഫോടനം, മണ്ണിടിച്ചില്‍, ഹിമാചലില്‍ മാത്രം 22 മരണം, ഉത്തരാഖണ്ഡില്‍ 10 പേരെ കാണാനില്ല
ദില്ലി: രാജ്യത്താകെ പല സംസ്ഥാനങ്ങളില്‍ അതിശകത്മായ മഴക്കെടുതി. 31 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി മരിച്ചത്. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെ റായ്പൂര്‍-കുമല്‍ദ മേഖലയില്‍ മേഘവിസ്‌ഫോടനത്തില്‍ വ്യാപകമായ നാശനഷ്ടമാണ് ഉണ്ടായത്. നദികളെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്.

ഹിമാചല്‍ പ്രദേശില്‍ ഉരുള്‍പ്പൊട്ടലിനെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് നിരവധി പേര്‍ കൊല്ലപ്പെട്ടിരിക്കുകയാണ്. മരിച്ച 31 പേരില്‍ 22 പേരും ഹിമാചല്‍ പ്രദേശില്‍ നിന്നാണ്. അതിശക്തമായ മഴയെ തുടര്‍ന്നുള്ള മിന്നല്‍ പ്രളയമാണ് മരണനിരക്ക് വര്‍ധിപ്പിച്ചത്.
കൊല്ലപ്പെട്ട 22 പേര്‍ എട്ട് പേര്‍ ഒരു കുടുബത്തില്‍ നിന്നുള്ളവരാണ്. ഇവര്‍ മണ്ണിടിച്ചിലും മിന്നല്‍ പ്രളയവും കാരണമാണ് മരിച്ചത്. പത്തോളം പേര്‍ക്ക് മോശം കാലാവസ്ഥയില്‍ പരിക്കേറ്റിട്ടുണ്ട്. ഹിമാചലിലെ കാംഗ്രയിലെ ചക്കി പാലം കനത്ത മഴയെ തുടര്‍ന്ന് ഇന്നലെ തകര്‍ന്നു.
പത്താന്‍കോട്ടിനും ജോഗീന്ദര്‍നഗറിനും ഇടയിലുള്ള ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടിരിക്കുകയാണ്. വീടിന്റെ അവശിഷ്ടങ്ങളില്‍ നിന്നാണ് എട്ട് പേരുടെ മൃതദേഹം കിട്ടിയത്. നാല് മണിക്കൂറോളം ദേശീയ ദുരന്ത നിവാരണ സേന നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്താന്‍ സഹായിച്ചത്.
ദുരന്തത്തില്‍ മുഖ്യമന്ത്രി ജയറാം താക്കൂര്‍ അനുശോചനം അറിയിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 25 മുതല്‍ അതിശക്തമായ മഴയുണ്ടാവുമെന്നും, മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലും ഉണ്ടാവുമെന്നും സംസ്ഥാന ദുരന്ത നിവാരണ സേന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അടുത്ത നാല് ദിവസത്തോളം അതിശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. കാംഗ്ര, ചമ്പ, മണ്ഡി, കുളു, ഷിംല, സിര്‍മോര്‍, സോലാന്‍, ഹാമിര്‍പൂര്‍, ഉന, ബിലാസ്പൂര്‍ ജില്ലകളിലായിരിക്കും ശക്തമായ മഴയുണ്ടാവുക. സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കുമെല്ലാം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
ആംആദ്മി പാര്‍ട്ടിയെ പൂട്ടി സിബിഐ; മനീഷ് സിസോദിയയുടെ വീട്ടില്‍ റെയ്ഡ്, കാണാം ചിത്രങ്ങള്‍
ഉത്തരഖണ്ഡില്‍ ശക്തമായ മേഘവിസ്‌ഫോടനമാണ് ഉണ്ടായത്. നാാല് പേരാണ് കൊല്ലപ്പെട്ടത്. പത്ത് പേരെ കാണാനില്ല. നദികള്‍ കരകവിഞ്ഞ് ഒഴുകി തുടങ്ങിയിരിക്കുകയാണ്. പാലങ്ങളെല്ലാം ഒലിച്ചു പോയി. പല ഗ്രാമങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിരിക്കുകയാണ്. അതിശക്തമായ മഴയെ തുടര്‍ന്ന് തംസ നദിയിലെ ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്.
ഡെറാഡൂണിലെ താപകേശ്വര്‍ മഹാദേവ് ക്ഷേത്രത്തിന് അടുത്താണ് ഈ നദിയുള്ളത്. ഹരിദ്വാറിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം അതി ജാഗ്രതയിലാണ്. സോങ് നദിയിലെ പാലം ഒളിച്ചു പോയി. കെംറ്റി വെള്ളച്ചാട്ടവും അപകടകരമായ നിലയിലാണ് ഉള്ളത്.
താപകേശ്വര്‍ ക്ഷേത്രത്തിന്റെ ഗുഹകളില്‍ വെള്ളം കയറി. ഇത് പ്രസിദ്ധമായ ശിവക്ഷേത്രമാണ്. ടോണ്‍ നദിയുടെ തീരങ്ങളിലാണ് ഈ ക്ഷേത്രമുള്ളത്. ഒഡീഷയിലും മഴയെ തുടര്‍ന്ന് വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്തന്. നാല് ലക്ഷത്തോളം പേരാണ് ബാധിക്കപ്പെട്ടത്.
അഞ്ചൂറോളം ഗ്രാമങ്ങളിലായി നാല് പേരാണ് മരിച്ചത്. ജാര്‍ഖണ്ഡില്‍ അതിശക്തമായ മഴയും, കനത്ത കാറ്റിലും മരങ്ങളും വൈദ്യുത കമ്പികളുമെല്ലാം തകര്‍ന്നിരിക്കുകയാണ്. അടുത്ത ദിവസങ്ങളിലും മഴ തുടരും.












Click it and Unblock the Notifications