കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴയും മേഘവിസ്‌ഫോടനവും: പ്രളയ സമാനം സാഹചര്യം, ബാധിക്കപ്പെട്ടത് 9 ലക്ഷം പേര്‍, 38 പേര്‍ മരിച്ചു

Google Oneindia Malayalam News

ദില്ലി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമാകുന്നു. മഴ നിര്‍ത്താതെ പെയ്ത് കൊണ്ടിരിക്കുകയാണ്. ഒഡീഷയിലും പ്രളയ സമാനമാണ് സാഹചര്യം. മധ്യപ്രദേശില്‍ ഇന്നലെയും മഴ നിര്‍ത്താതെ പെയ്യുകയായിരുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് മഴ ശക്തമായി പെയ്യുന്നത്. ഉജ്ജയിനിലും, രാജ്ഗഡിലും, റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഭോപ്പാല്‍, ഇന്‍ഡോര്‍, ഉജ്ജയിന്‍, ദാമോ, ആഗര്‍ മാല്‍വ എന്നിവിടങ്ങളിലെല്ലാം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. രണ്ടിടത്തും മിന്നല്‍ പ്രളയവും ഉരുള്‍പ്പൊട്ടലുമാണ് വലിയ ഇവിടങ്ങളില്‍ ദുരന്തമുണ്ടാക്കിയത്.

1

ഒഡീഷയില്‍ 9.6 ലക്ഷം ആളുകളെയാണ് പ്രളയം ബാധിച്ചത്. ആയിരക്കണക്കിനാളുകള്‍ വീടുകള്‍ നഷ്ടമായി. വൈദ്യുത-ജലവിതരണവും കനത്ത മഴയില്‍ തടസ്സപ്പെട്ടിരിക്കുകയാണ്. റോഡുകളും തകര്‍ന്നു. 1.20000 ആളുകളെയാണ് പ്രളയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. ഒഡീഷയുടെ വടക്കന്‍ മേഖലയിലാണ് പ്രളയം രൂക്ഷമായി ബാധിക്കപ്പെട്ടത്. സുബര്‍നരേഖ നദി കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് താഴ്ന്ന പ്രദേശത്തുള്ള 134 ഗ്രാമങ്ങളെയാണ് വെള്ളത്തിനടിയിലാക്കിയത്. ബാലസോര്‍, മയൂര്‍ബഞ്ച് എന്നിവിടങ്ങളില്‍ നിന്ന് വന്‍ തോതിലാണ് ആളുകളെ മാറ്റിയത്. സുബര്‍നരേഖ മാത്രമല്ല ബൈതരണി നദിയും കരകവിഞ്ഞൊഴുകുകയാണ്.

2

സെവന്‍സിനടി, പൂരത്തിനടി, കല്യാണത്തിനടി, ഇത് ഗില്ലിന്റെ അടി, പരമ്പര ഇങ്ങെടുത്ത് ഇന്ത്യ, ചിത്രങ്ങള്‍ കാണാം

ബാലസോര്‍ ജില്ലയെ ബുദ്ധബലംഗ്, ജലക എന്നീ നദികള്‍ കരകവിഞ്ഞ് ഒഴുകിയതും ബാധിച്ചിട്ടുണ്ട്. ബാലസോറില്‍ ഇന്നും നാളെയും അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. അതേസമയം ഉത്തരാഖണ്ഡില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തിയിട്ടുണ്ട്. ഇതോടെ മേഘവിസ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. തെഹ്‌റി ജില്ലയിലെ സില്ല ഗ്രാമത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ദുരന്തം ഉണ്ടായ അന്ന് തന്നെ നാല് മരണം സ്ഥിരീകരിച്ചിരുന്നു. തെഹ്‌റി, ഡെറാഡൂണ്‍ ജില്ലകളിലായി പതിമൂന്നോളം ആളുകളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. 115ഓളം റോഡുകളാണ് സംസ്ഥാനത്ത് തടസ്സപ്പെട്ട് കിടക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് പോലീസ് അടക്കം മുന്നിലുണ്ട്.

3

ഭൂമിയെ സൂര്യന്‍ വിഴുങ്ങും? കാണാന്‍ മനുഷ്യരുണ്ടാവില്ല; ബുധനും ശുക്രനും സുരക്ഷിതരല്ല!!ഭൂമിയെ സൂര്യന്‍ വിഴുങ്ങും? കാണാന്‍ മനുഷ്യരുണ്ടാവില്ല; ബുധനും ശുക്രനും സുരക്ഷിതരല്ല!!

ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലുമെല്ലാം വ്യാപക നാശനഷ്ടമാണ് ഉണ്ടാക്കിയത്. വന്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 32 ആയി ഉയര്‍ന്നിരിക്കുകയാണ്. ആറ് പേരെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പന്ത്രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മാണ്ഡി ജില്ലയാണ് ഏറ്റവുമധികം ബാധിക്കപ്പെട്ടത്. കാംഗ്രയും ചമ്പയും ഇതില്‍ വരും. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രി ജയറാം താക്കൂര്‍ നാല് ലക്ഷം പ്രഖ്യാപിച്ചു. മാണ്ഡിയില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി. ഇവിടെ റോഡുകളും, ട്രാന്‍സ്‌ഫോമറുകളും, ജലവിതരണ പൈപ്പുകളും തകര്‍ന്നിരിക്കുകയാണ്.

4

മധ്യപ്രദേശില്‍ മഴ നിര്‍ത്താതെ പെയ്യുകയാണ്. പലയിടത്തും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. ഡാമുകള്‍ തുറന്നുവിട്ട് വെള്ളം ഒഴുക്കി കളയുകയാണ് ഇപ്പോള്‍. ഉജ്ജയിനിലും രാജ്ഗഡിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഏഴോളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. മൂന്നിടങ്ങളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. അടുത്ത പന്ത്രണ്ട് മണിക്കൂറില്‍ മഴ കുറയുമെന്നാണ് പ്രവചനം. വിദിഷ ജില്ലയ്ക്കായി സഹായങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. രാജസ്ഥാനിലും കനത്ത മഴയാണ് പെയ്യുന്നത്. കോട്ടയിലും സമീപ പ്രദേശത്തുമാണിത്. ജാര്‍ഖണ്ഡില്‍ 2500ഓളം പേരെയാണ് മഴക്കെടുതി ബാധിച്ചത്. ഇവരെ സുരക്ഷിതമായ ഇടത്തേക്ക് നേരത്തെ മാറ്റിയിരുന്നു.

എനിക്കൊരു ജോലി തരൂ, ഇലക്ട്രിക് ജീപ്പുമായി യുവാവിന്റെ സന്ദേശം, ആനന്ദ് മഹീന്ദ്രയുടെ മറുപടി വൈറല്‍എനിക്കൊരു ജോലി തരൂ, ഇലക്ട്രിക് ജീപ്പുമായി യുവാവിന്റെ സന്ദേശം, ആനന്ദ് മഹീന്ദ്രയുടെ മറുപടി വൈറല്‍

Recommended Video

cmsvideo
ദിലീപ് ഇനി കൊറച്ചു ഓടേണ്ടിവരും : ബൈജു കൊട്ടാരക്കര | *Kerala

English summary
heavy rain and cloudburst creates havoc in northern states, 9 lakh affected in flood hit odisha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X