Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നൈക്ക് സഹായ വാഗ്ദാനവുമായി പ്രധാനമന്ത്രി; എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും മോദി

ചെന്നൈ: ചെന്നൈയില്‍ കനത്ത മഴയില്‍ വിവിധയിടങ്ങിളില്‍ വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളിലാണ് കൂടുതല്‍ വെള്ളത്തില്‍ മുങ്ങിയത്. വെള്ളപൊക്കത്തിന് പുറകെ തമിഴ്‌നാടിന് സഹാ വാഗ്ദാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ വിളിച്ച് അദ്ദേഹം എല്ലാ സഹായവും പിന്തുണയും വാഗ്ദാനം ചെയ്തു. എല്ലാവരും സുരക്ഷിതമായിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ചെന്നൈയില്‍ ജലനിരപ്പ് വര്‍ധിച്ചതിനാല്‍ മൂന്ന് ജല സംഭരണികളില്‍ നിന്നാണ് വെള്ളം ഒഴുക്കിവിടുന്നത്. അതിനാല്‍ പ്രളയ മുനറിയിപ്പ് സര്‍്കകാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. നൂറ് കണക്കിന് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിരിക്കുന്ത്. നുംഗമ്പാക്കം, ടി നഗര്‍, കൊരട്ടൂര്‍ അടക്കം താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം കാരണം റെക്കോര്‍ഡ് മഴയാണ് ഇന്നലെ രാത്രി മുതല്‍ ചെന്നൈയിലും സമീപ ജില്ലകളായ ചെങ്കല്‍പ്പേട്ട് തിരുവള്ളൂര്‍ കാഞ്ചീപുരം എന്നിവടങ്ങളിലും പെയ്യുന്നത്. ചെമ്പരമ്പാക്കം, പൂണ്ടി , പുഴല്‍ തടാകങ്ങളില്‍ പരമാവധി സംഭരണ ശേഷിയായി. ഇവിടെ 500 ക്യൂസെക്‌സ് വെള്ളം തുറന്നുവിടുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

fi

മുഖ്യമന്ത്രി സ്റ്റാലിന്‍ പ്രളയ സാധ്യതാ മേഖലകള്‍ സന്ദര്‍ശിച്ചു. ചെന്നൈയില്‍ മാത്രം അമ്പതോളം ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവില്‍ തുറന്നിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫിനെ വിന്യസിച്ചിട്ടുണ്ട്. മൂന്നു ദിവസത്തേക്ക് ചെന്നൈ നഗരത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചെങ്കല്‍പ്പെട്ട്, തിരുവല്ലൂര്‍, കാഞ്ജീപുരം, മധുരയ് എന്നീ ജില്ലകളില്‍ ദേശീയ ദുരന്ത നിവാരണം അതോറിറ്റി പ്രവര്‍ത്തനം തുടങ്ങി.

ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയിലാണ് ചെന്നൈ നഗരത്തിന്റെ പല പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായത്. രാത്രി എട്ടര മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ കനത്ത മഴയാണഅ നഗരത്തിലുള്‍പ്പെടെ തിമിര്‍ത്ത് പെയ്തത്. 14 സെന്റി മീറ്റര്‍ മഴയാണ് ലഭിച്ചത്. വേലച്ചേരി, ഗിണ്ടി, മൗണ്ട് റോഡ്, ഓമന്തുരാര്‍ ആശുപത്രി തുടങ്ങി നിരവധി ഇടങ്ങളിലെ റോഡുകളില്‍ വെള്ളം കയറി. ഗതാഗതം തടസപ്പെടുകയും ചെയ്തിരുന്നു.
നൂറോളം പേരെയാണ് ഇതുവരെ വിവിധയിടങ്ങളില്‍ നിന്ന് മാറ്റിപാര്‍പ്പിച്ചത്. അവശ്യഘട്ടത്തില്‍ നഗരത്തിലെ സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളാക്കി മാറ്റാനുള്ള നടപടിയും അധികൃതര്‍ ആരംഭിച്ചു.

ഇന്നലെ രാത്രി മുതല്‍ രാവിലെ എട്ട് മണിവരെ തുടര്‍ച്ചയായി പെയ്ത മഴയാണ് വെള്ളക്കെട്ടിന് കാരണമായത്. അടുത്ത രണ്ടുദിവസം തമിഴ്നാട്ടിലെ വടക്ക് ഭാഗത്തെ തീരദേശ ജില്ലകളില്‍ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കയിട്ടുണ്ട്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ചെന്നൈ, ചെങ്കല്‍പ്പേട്ട്, തിരുവള്ളൂര്‍, കാഞ്ചീപുരം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. വെള്ളക്കെട്ട് രൂപപ്പെട്ട സ്ഥലങ്ങള്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ സന്ദര്‍ശിച്ചിരുന്നു. റെയില്‍, റോഡ് ഗതാഗതത്തെ മഴ ബാധിച്ചു. നഗരത്തില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ നാല് സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. രാത്രി മഴ പെയ്തില്ലെങ്കില്‍ സ്ഥിതി നിയന്ത്രണ വിധേയമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

ചെന്നൈ നഗരത്തില്‍ ശനിയാഴ്ച രാത്രി മുതല്‍ അതിശക്തമായമഴയാണ് പെയ്തത്.നുങ്കമ്പാക്കത്താണ് 21.5 സെന്റീമീറ്റര്‍ മഴ ലഭിച്ചു. ചെന്നൈ വിമാനത്താവളത്തില്‍ 11.3 സെന്റീമീറ്റര്‍ മഴ ലഭിച്ചു.2015 ലുണ്ടായ പ്രളയത്തിനുശേഷം ചെന്നൈയില്‍ ഇത്രയധികം മഴ പെയ്യുന്നത് ആദ്യമായാണെന്ന് വിദഗ്ധര്‍ പറയുന്നത്. മഴ തുടര്‍ന്നാല്‍ സ്ഥിതി ഗുരുതരമാകുമെന്നാണ് വിലയിരുത്തിയിരുന്നത്. സെക്കന്‍ഡില്‍ 3000 ക്യുബിക് അടി ജലം റിസര്‍വൊയറില്‍നിന്ന് ഒഴുക്കിവിടും. പുഴല്‍ തടാകത്തിലെയും ചമ്പ്രംപാക്കം തടാകത്തിലെയും ജലം തുറന്നുവിടുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ വരെ മഴ തുടരുമെന്ന് അധികൃതര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+