Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗളൂരുവില്‍ കനത്ത മഴ; വിമാനത്താവളത്തില്‍ വെള്ളക്കെട്ട് രൂക്ഷം, ഒരാള്‍ ഷോക്കേറ്റു മരിച്ചു

ബംഗളൂരു: ബംഗളൂരുവില്‍ കനത്ത മഴ തുടരുന്നു. കെമ്പഗൗഡ വിമാനത്താത്താവളത്തില്‍ വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണ്. നഗരത്തില്‍ പലയിടത്തും ജനജീവിതം സ്തംഭിച്ച നിലയിലാണ്. വിമാനത്താവളത്തിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കാന്‍ പറ്റാതായ സാഹചര്യം ഉടലെടുത്തതോടെ യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ്. നിരവധി വാഹനങ്ങളാണ് വിമാനത്താവളത്തില്‍ കയാറാന്‍ ആവാതെ റോഡില്‍ നിരനിരയായി കിടക്കുന്നത്. ലെഗേജുമായി വാഹനങ്ങളില്‍ നിരവധി യാത്രക്കാരാണ് കുടുങ്ങിക്കിടക്കുന്നത് .

നംഗരത്തില്‍ ഇതുവരെ മഴക്കെടുതിയില്‍ ഒരു മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. വീട്ടിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് മരണം സംഭവിച്ചതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പറഞ്ഞു . കൊനപ്പന അഗ്രഹാരയിലാണ് ഒരാള്‍ മരിച്ചത്. കനത്ത മഴയെ തുടര്‍ന്ന് നഗരം പല പ്രദേശങ്ങളിലും വെള്ളക്കെട്ടിന് സാക്ഷ്യം വഹിക്കുകയാണ്. അടുത്ത ദിവസങ്ങളില്‍ ബെംഗളൂരുവും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിച്ചുകൊണ്ട് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ( ഐ എം ഡി ) യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

kerala

വടക്കന്‍ കര്‍ണാടകയിലെ ബെലഗാവി, ബാഗല്‍കോട്ട്, വിജയപുര, കൊപ്പല്‍, റായ്ച്ചൂര്‍, ഗഡഗ് ജില്ലകളിലും ചിക്കമംഗളൂരു, ശിവമോഗ, കുടക്, കോലാര്‍, ബെംഗളൂരു റൂറല്‍, ബെംഗളൂരു അര്‍ബന്‍, തുമകുരു, ചിക്കബല്ലാപുര, രാമനഗര എന്നീ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു .

ഒക്ടോബര്‍ 1 മുതല്‍ 9 വരെ, ബെംഗളൂരു അര്‍ബന്‍ ജില്ലയില്‍ 61 മില്ലീമീറ്ററില്‍ മുതല്‍ 78 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയെന്ന് കര്‍ണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ ഏറ്റവും കൂടുതല്‍ മഴയാണ് ഒക്ടോബര്‍ മാസത്തിലെതെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു .

ജൂലൈ മാസത്തില്‍ ജില്ലയില്‍ മഴ ലഭിച്ചത് 162 മില്ലീമീറ്ററാണ്, സാധാരണ ഗതിയില്‍ 94 മില്ലീമീറ്റര്‍ മഴയാണ് ലഭിക്കാറുള്ളത്. ഇത് 72 ശതമാനം കൂടുതലാണെന്നും 1961 നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മഴയാണെന്നും അധികൃതര്‍ പറയുന്നു. കനത്ത മഴയ്ക്ക് പിന്നിലെ കാരണം പല ഘടകങ്ങളും ആരോപിക്കപ്പെടുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റ് ഒക്ടോബറില്‍ കനത്ത മഴയ്ക്ക് കാരണമായെന്ന് ഐഎംഡി ഉദ്യോഗസ്ഥര്‍ പറയുമ്പോള്‍, ചില വിദഗ്ധര്‍ ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും രാജ്യത്തെ മഴക്കെടുതിയെ ബാധിക്കുന്ന ഘടകങ്ങളായി സൂചിപ്പിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+