ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി; മെഹുല്‍ ചോക്സിക്ക് ഡൊമിനിക്കന്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചു
ദില്ലി: ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. വിവാദ വ്യവസായി മെഹുല്‍ ചോക്സിക്ക് മെഡിക്കല്‍ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ഡൊമിനിക്കന്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ചികിത്സയ്ക്കായി അദ്ദേഹത്തിന് ചികിത്സ തേടി അദ്ദേഹത്തിന് ആന്റിഗ്വ ആന്‍ഡ് ബര്‍ബുഡയിലേക്കും മടങ്ങാം. 10,000 ഇസി (ഈസ്റ്റേണ്‍ കരീബിയന്‍) ഡോളറാണ് ജാമ്യ ബോണ്ട് നിശ്ചയിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ നിന്ന് ഒളിച്ചോടിയതു മുതല്‍ ചോക്‌സി ആന്റിഗ്വ ആന്‍ഡ് ബര്‍ബുഡയിലായിരുന്നു കഴിഞ്ഞിരുന്നത്. തുടര്‍ന്ന് ഇക്കഴിഞ്ഞ മേയ് 23ന് ആണ് അദ്ദേഹത്തെ കാണാതാവുന്നത്. അയല്‍ രാജ്യമായ ഡൊമിനിക്കയില്‍ അനധികൃതമായി പ്രവേശിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റിലാവുന്നത്.

അതേസമയം, ആന്റിഗ്വയിലെ ജോളി ഹാര്‍ബറില്‍ നിന്ന് ആന്റിഗ്വാനെയും ഇന്ത്യക്കാരനെയും പോലെയുള്ള ഒരു പൊലീസുകാര്‍ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി ബോട്ടിലൂടെ ഡൊമിനിക്കയില്‍ എത്തിച്ചതാണെന്നുമാണ് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞത്.
എന്നാല്‍ നേരത്തെ ചോക്‌സിക്ക് ജാമ്യം നിഷേധിച്ചിരുന്നു. ജാമ്യം ലഭിച്ചാല്‍ ചോക്‌സി കടന്നുകളയുമെന്നത് ഉള്‍പ്പടെ പരിഗണിച്ചായിരുന്നു ജാമ്യം നിഷേധിച്ചത്. മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ചോക്‌സി ഡൊമിനിക്ക ഹൈക്കോടതിയെ സമീപിച്ചത്. ആരോഗ്യ ബുദ്ധിമുട്ടുകളുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ജാമ്യ ഹര്‍ജി സമര്‍പ്പിച്ചത്.
ഇതിനിടെ തന്റെ അറസ്റ്റ് ഇന്ത്യ അസൂത്രണം ചെയ്തതാണെന്ന് ആരോപിച്ച് ചോക്‌സി രംഗത്തെത്തിയിരുന്നു. ഡൊമിനിക്കയിലേക്കുള്ള തന്റെ നിയമവിരുദ്ധ പ്രവേശനവും തുടര്‍ന്നുണ്ടായ അറസ്റ്റും ഇന്ത്യന്‍ സര്‍ക്കാറിന്റെ ഏജന്‍സികള്‍ ആസൂത്രണം ചെയ്തതാണെന്നും ഡൊമിനിക്കയിലെ ഹര്‍ജിയില്‍ വാദിച്ചിരുന്നു. തനിക്ക് ക്രൂരമായ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു. ചോക്‌സിയെ വിട്ടുകിട്ടാനായി ഇന്ത്യ നീക്കം ആരംഭിച്ചതോടെ ഇതിനുള്ള എതിര്‍ നീക്കങ്ങളും അദ്ദേഹം ആരംഭിച്ചിരുന്നു.
പഞ്ചാബ് ബാങ്കിനെ കബളിപ്പിച്ച് ചോക്‌സിയും അയാളുടെ അനന്തരവന്‍ നീരവ് മോദിയും 13,500 കോി രൂപയാണ് തട്ടിയെടുത്തത്. ഇതിന് പിന്നാലെയാണ് രണ്ട് പേരും രാജ്യം വിട്ടത്. താന്‍ ആന്റിഗ്വ ആന്‍ഡ് ബര്‍മൂഡയിലെ പൗരനാണെന്നും തന്നെ ഡൊമിനിക്കയിലേക്ക് തട്ടിക്കൊണ്ടു വരികയായിരുന്നുവെന്നാണ് ചോക്‌സി ഉന്നയിക്കുന്ന വാദം.












Click it and Unblock the Notifications