ഒരുതുള്ളി മദ്യം പോലും വിറ്റില്ല; തെലങ്കാന എക്സൈസ് ഡിപ്പാര്‍ട്ട്മെന്റിന് ലഭിച്ചത് കോടികള്‍!! എങ്ങനെയെന്നല്ലേ?
ഹൈദരാബാദ്: മദ്യ വില്പനയില് എക്സൈസ് ഡിപ്പാര്‍ട്ട്മെന്റിന് കാശ് ലഭിക്കും എന്ന് എല്ലാവര്ക്കും അറിയാമല്ലോ. എന്നാല്‍ ഒരു തുള്ളി മദ്യം പോലും വില്‍ക്കാതെ കോടികള്‍ എക്സസൈസ് ഡിപ്പാര്‍ട്ട്മെന്റിന് ലഭിച്ചാലോ? ഞെട്ടേണ്ട, വെറുതെ പറയുന്നതല്ല. തെലങ്കാനയില്‍ ഒരു കുപ്പി മദ്യം പോലും വില്‍ക്കാതെ കോടികളാണ് സംസ്ഥാന എക്സസൈസ് ഡിപ്പാര്‍ട്ട്മെന്റിന് ലഭിച്ചിരിക്കുന്നത്.
എങ്ങനെയെന്നല്ലേ. മദ്യശാലകള്‍ക്കുള്ള ലൈസന്‍സിനായുള്ള അപേക്ഷകളില്‍ നിന്ന് 2 ലക്ഷം രൂപ വീതം റീഫണ്ട് ചെയ്യാത്ത അപേക്ഷാ ഫീസായി ഈടാക്കിയാണ് ഇത്രയും ഭീമമായ തുക എക്സൈസ് ഡിപ്പാര്‍ട്ട്മെന്റിന്റെ പോക്കറ്റിലായിരിക്കുന്നത്. എന്നാല്‍ വ്യാപാരിക്കും ഇതില്‍ വലിയ നഷ്ടമൊന്നുമുണ്ടായിട്ടില്ല എന്നതാണ് മറ്റൊരു കൗതുകം. ഇത് സംബന്ധിച്ച വിശദവിവരങ്ങള്‍ നോക്കാം.

2620 മദ്യശാലകള്‍ അനുവദിക്കുന്നതിനായി 1.32 ലക്ഷം അപേക്ഷകളില്‍ നിന്ന് 2 ലക്ഷം രൂപ വീതം റീഫണ്ട് ചെയ്യാത്ത അപേക്ഷാ ഫീസ് ഈടാക്കിയാണ് എക്സൈസ് ഡിപ്പാര്‍ട്ട്മെന്റിന് പണം ലഭിച്ചത്. ഇത്തരത്തില്‍ 2639 കോടി രൂപയാണ് തെലങ്കാന എക്സൈസ് ഡിപ്പാര്‍ട്ട്മെന്റിന് ലഭിച്ചത്. തിങ്കളാഴ്ച നറുക്കെടുപ്പിലൂടെ ജില്ലാടിസ്ഥാനത്തില്‍ വില്‍പ്പന ശാലകള്‍ തിരഞ്ഞെടുക്കും.
ലൈസന്‍സ് ലഭിക്കുന്നവര്‍ കട അനുവദിച്ച പ്രദേശത്തെ ജനസംഖ്യ അനുസരിച്ച് പ്രതിവര്‍ഷം 50 ലക്ഷം രൂപ മുതല്‍ 1.1 കോടി രൂപ വരെ ഫീസായി നല്‍കണം. വാര്‍ഷിക ലൈസന്‍സ് ഫീസിന്റെ ആറിലൊന്ന് ഓഗസ്റ്റ് 23-നകം അടയ്ക്കണം. ചട്ടങ്ങള്‍ പ്രകാരം 5000 വരെ ജനസംഖ്യയുള്ള ഒരു പ്രദേശത്തെ ഒരു റീട്ടെയില്‍ എക്സൈസ് ഷോപ്പ് 50 ലക്ഷം നല്‍കണം. 20 ലക്ഷത്തില്‍ അധികം ജനസംഖ്യയുള്ള പ്രദേശത്ത് റീട്ടെയില്‍ ഷോപ്പിന് ലൈസന്‍സ് ഉള്ള ഒരാള്‍ക്ക് പ്രതിവര്‍ഷം 1.1 കോടി രൂപ എക്സൈസ് വകുപ്പിന് നല്‍കേണ്ടി വരും.
അതേസമയം മാര്‍ജിനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വ്യാപാരിയ്ക്ക് ഈ തുക നഷ്ടമല്ല. ഒരു സാധാരണ ബ്രാന്‍ഡില്‍ നിന്ന് 27 ശതമാനവും പ്രീമിയം ഇനങ്ങള്‍ക്ക് 20 ശതമാനവും വ്യാപാരികള്‍ക്ക് വരുമാനം ഉണ്ടാക്കാന്‍ സാധിക്കും. ലൈസന്‍സ് അലോട്ട്മെന്റിലും സംവരണം ഉണ്ട്. 786 ലൈസന്‍സുകള്‍ അല്ലെങ്കില്‍ 30 ശതമാനം പിന്നാക്ക വിഭാഗങ്ങള്‍ക്കാണ്. ഇതില്‍ 15 ശതമാനം പരമ്പരാഗതമായി കള്ള് ചെത്തും മദ്യവില്‍പ്പനയും നടത്തുന്ന ഗൗഡകള്ക്കാണ്.
10 ശതമാനം പട്ടികജാതിക്കാര്‍ക്കും അഞ്ച് ശതമാനം പട്ടികവര്‍ഗക്കാര്‍ക്കുമാണ്. റീഫണ്ട് ചെയ്യപ്പെടാത്ത 2 ലക്ഷം രൂപ അപേക്ഷാ ഫീസ് സഹിതം അപേക്ഷകള്‍ സ്വീകരിക്കുന്ന പ്രക്രിയ ഓഗസ്റ്റ് 4 ന് ആണ് ആരംഭിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ഈ പ്രക്രിയ അവസാനിച്ചത്. നിലവിലുള്ള ലൈസന്‍സുകള്‍ക്ക് സാധുതയുള്ളതിനാല്‍ ഡിസംബര്‍ ഒന്ന് മുതല്‍ പുതിയ കടകള്‍ക്ക് പ്രവര്‍ത്തനം ആരംഭിക്കാം.
രണ്ട് വര്‍ഷം മുമ്പ് ലൈസന്‍സ് നല്കിയപ്പോള് 69000 അപേക്ഷകളില്‍ നിന്ന് 1370 കോടി രൂപ തെലങ്കാന എക്സൈസ് ഡിപ്പാര്‍ട്ട്മെന്റിന് ലഭിച്ചിരുന്നു. അതില്‍ നിന്ന് വലിയ കുതിച്ചുചാട്ടമാണ് ഈ വര്‍ഷമുണ്ടായിരിക്കുന്നത്. ഷോപ്പ് ലൈസന്‍സ് ഫീസിലൂടെ സര്‍ക്കാരിന് ലഭിച്ചത് 3500 കോടി രൂപയാണ്. ഈ വര്‍ഷവും അടുത്ത വര്‍ഷവും തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ, സാമ്പത്തിക വളര്‍ച്ച, ബിസിനസ് ഇവന്റ്, ഹോസ്പിറ്റാലിറ്റി, ടൂറിസം എന്നിവയ്ക്കൊപ്പം മദ്യ ഉപഭോഗവും വര്‍ധിച്ചിട്ടുണ്ട്.
അതിനാല്‍ കൂടുതല്‍ ആളുകള്‍ മദ്യവ്യവസായത്തിലേക്ക് താല്‍പ്പര്യം പ്രകടിപ്പിക്കുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. ഹൈദരാബാദില്‍ 615 മദ്യവില്പനശാലകളാണുള്ളത്. ഹൈദരാബാദിലെ ഐടി കോറിഡോറിലുള്ള സെരിലിംഗംപള്ളിയിലും വിമാനത്താവളം സ്ഥിതി ചെയ്യുന്ന ഷംഷാബാദ് മേഖലയിലുമാണ് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത്. സരൂര്‍നഗര്‍ ഏരിയയിലെ ഒരു കടയ്ക്കായി 10908 അപേക്ഷകള്‍ ലഭിച്ചിട്ടുള്ളതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് തെലങ്കാനയില്‍ മദ്യവില്‍പ്പനയില്‍ നിന്നുള്ള വരുമാനം ഇരട്ടിയായിരിക്കുകയാണ്. 2015-16ല്‍ 12703 കോടി രൂപയായിരുന്നു മദ്യവില്പനയില് നിന്നുള്ള വരുമാനം. എന്നാല്‍ 2021-22 ല്‍ ഇത് 25585 കോടി രൂപയായി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏകദേശം 30,000 കോടി രൂപയുടെ വില്‍പ്പനയാണ് ഉണ്ടായിരിക്കുന്നത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications