കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്രമോദി, അമിത് ഷാ, നിര്‍മ്മല സീതാരാമന്‍; നിര്‍ണ്ണായക കൂടികാഴ്ച്ച; ആവശ്യമായ നടപടികള്‍

  • By News Desk
Google Oneindia Malayalam News

ദില്ലി: കൊറാേണ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച് ലോക്ക്ഡൗണ്‍ മെയ് മൂന്ന് അവസാനിക്കാനിരിക്കെയാണ്. രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് വ്യക്തമായ ചിത്രം ലഭ്യമല്ല. എന്നാല്‍ മറ്റ് വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയില്‍ രോഗ വ്യാപനം ഇരട്ടിക്കുന്നതും മരണ നിരക്കും താരതമ്യേന കുറവാണ്.

കൊറോണയുടെ പശ്ചാത്തലത്തില്‍ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് പോകുന്നത്. സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനായി മികച്ച നടപടികള്‍ കൈകൊള്ളേണ്ടിയിരിക്കുന്നു ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായും ധനമന്ത്രി നിര്‍മ്മലാ സീതാരാമനുമായി കൂടികാഴ്ച്ച നടത്തി.

കേരളത്തില്‍ ഇന്ന് 2 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; 14 പേര്‍ക്ക് രോഗം ഭേദമായി കേരളത്തില്‍ ഇന്ന് 2 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; 14 പേര്‍ക്ക് രോഗം ഭേദമായി

കൂടികാഴ്ച്ച

കൂടികാഴ്ച്ച

കൊറോണയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, വാണിജ്യമന്ത്രി പീയുഷ് ഗോയല്‍, മറ്റു മുതിര്‍ന്ന് ഗവണ്‍മെറ്റ് സ്റ്റാഫുകള്‍ എന്നിവരുമായാണ് കൂടികാഴ്ച്ച നടത്തിയത്. രാജ്യത്ത് രാജ്യത്ത് വിദേശ നിക്ഷേപം ഉയര്‍ത്തുന്നതും, സമ്പദ് വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്.

 നിക്ഷേപം വര്‍ധിപ്പിക്കണം

നിക്ഷേപം വര്‍ധിപ്പിക്കണം

കൃത്യമായി സാമൂഹിക അകലം പാലിച്ചാണ് യോഗം നടത്തിയത്. രാജ്യത്തെ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനും ഇന്ത്യയുടെ ആഭ്യന്തര വിപണിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിവിധ ആശയങ്ങള്‍ തേടുന്നതിനെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ചയായി. യോഗത്തിന് പിന്നാലെ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. അന്താരാഷ്ട്ര, ആഭ്യന്തര നിക്ഷേപം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായി യോഗം ചേര്‍ന്നുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

 സമ്പദ്‌വ്യവസ്ഥ

സമ്പദ്‌വ്യവസ്ഥ

രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ കുറിച്ചുള്ള വലിയ ആശങ്കകളാണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ യോഗം. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യത്ത് അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന ചെറിയ കടകളില്‍ മാത്രമെ ഇടപാടുകള്‍ നടക്കുന്നുള്ളു.

രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

ഈ സാഹചര്യത്തില്‍ മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചക്ക് ശേഷം ഇന്ത്യക്ക് പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ 65000 കോടിയുടെ പാക്കേജ് ആവശ്യമാണെന്നാണ് വിലയിരുത്തല്‍. വളരെ നിര്‍ണ്ണായകമായ കൂടികാഴ്ച്ചയില്‍ അടിയന്തിര പ്രാധാന്യമുള്ളനിരവധി വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്. രാജ്യത്ത് കൊറോണ പരിശോധനകള്‍ വര്‍ധിപ്പിക്കണമെന്നും രഘുറാം രാജന്‍ ആവശ്യപ്പെട്ടു.

തൊഴിലില്ലായ്മ

തൊഴിലില്ലായ്മ

ഒപ്പം രാജ്യത്ത് തൊഴിലില്ലായ്മ അതിരൂക്ഷമാണെന്നും ലോക്കഡൗണിന് ശേഷം അത് സങ്കീര്‍ണ്ണമാവുമെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു. ' പരസ്പരം ആശ്രയിക്കാനുള്ള ജനങ്ങളുടെ മനോഭാവം വളരെ കുറഞ്ഞിട്ടുണ്ട്. ഇവിടുത്തെ സംവിധാനത്തില്‍ ചിലര്‍ക്ക് വിശ്വാസകുറവുണ്ട്. ഇതെല്ലാമാണ് ഇപ്പോഴത്തെ വലിയ പ്രശ്‌നമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

English summary
High Level Meeting to Discuss Ways To Boost Investment PM Modi Tweet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X