Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്‍കിട പെണ്‍വാണിഭ കേന്ദ്രത്തില്‍ റെയ്ഡ്; 5 സ്ത്രീകള്‍ അറസ്റ്റില്‍

ലക്‌നൗ: വിഐപികളും വന്‍കിട ബിസിനസുകാരും മാത്രം സമീപിക്കുന്ന പെണ്‍വാണിഭസംഘത്തെ പോലീസ് അറസ്റ്റു ചെയ്തു. ഉത്തര്‍ പ്രദേശിലെ ലക്‌നൗവിനടുത്ത് മാഡിയോന്‍ ഏരിയയില്‍ ഒരു ഫ് ളാറ്റില്‍ പ്രവര്‍ത്തിക്കുകയായിരുന്ന സംഘത്തെയാണ് പിടികൂടിയത്. പിടിയിലായവരില്‍ 5 സ്ത്രീകളും ഒരു ഇടനിലക്കാരനും ഉള്‍പ്പെടുന്നു.

ഇവരെക്കൂടാതെ സ്ഥലത്തുണ്ടായിരുന്ന ഇടപാടുകാരെയും പെണ്‍കുട്ടികളെയും പിടികൂടിയതായും വിവരമുണ്ട്. എന്നാല്‍ ഇവരുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. രാത്രികാലങ്ങളില്‍ കെട്ടിടത്തിനകത്തേക്ക് അപരിചിതരും മറ്റും വരുന്നത് പതിവായതോടെ പ്രദേശവാസികള്‍ പോലീസ് വിവരം നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് റെയ്ഡ് നടത്തിയത്.

raid

ഇടപാടുകാരെന്ന വ്യാജേന പോലീസ് ഇവരെ സമീപിക്കുകയും മിന്നല്‍ പരിശോധന നടത്തുകയുമായിരുന്നു. സ്ഥലത്തുനിന്നും നൂറുകണക്കിന് അശ്ലീല ഡിവിഡികളും, മദ്യക്കുപ്പികളും കണ്ടെടുത്തു. ഉന്നതരുടെ അഡ്രസ് അടങ്ങിയ ബുക്കും, വിസിറ്റിങ് കാര്‍ഡുകളും പെണ്‍വാണിഭ കേന്ദ്രത്തിലെ ഇടനിലക്കാരന്റെ കൈയ്യില്‍ നിന്നും പിടിച്ചെടുത്തിട്ടുമുണ്ട്.

ബിസിനസുകാരും, രാഷ്ട്രീയ രംഗത്തെ പ്രമുഖരും പെണ്‍വാണിഭ കേന്ദ്രത്തിലെ പതിവുകാരായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ആവശ്യക്കാര്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കാറുണ്ടെന്നാണ് ഇടനിലക്കാരന്റെ മൊഴി. വന്‍ തുക പ്രതിഫലം വാങ്ങിയാണ് ഇടപാടുകള്‍. ഇവരുടെ വലയിലകപ്പെട്ട പെണ്‍കുട്ടികളുടെ വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+