ഹൃദയഭൂമി ഇത്തവണയും ഉറപ്പിച്ച് കോണ്‍ഗ്രസ്? ട്രെന്‍റില്‍ ഞെട്ടിത്തരിച്ച് ബിജെപി
ഭോപ്പാല്‍: മധ്യപ്രദേശും ഛത്തീസ്ഗഡും രാജസ്ഥാനും കൈപ്പിടിയില്‍ ആക്കിയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തങ്ങളുടെ തേരോട്ടം തുടങ്ങിയത്.മൂന്ന് സംസ്ഥാനങ്ങളിലെ മിന്നുന്ന വിജയം രാജ്യത്ത് പാര്‍ട്ടിയുടെ തിരിച്ചുവരവിന് കളമൊരുങ്ങുന്നതിന്‍റെ സൂചനയായി വിലയിരുത്തപ്പെട്ടു.
ഹിന്ദി ഹൃദയ ഭൂമിയില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ വീണ്ടും പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്താമായി കഴിഞ്ഞ അഞ്ച് ഘട്ടത്തിലും റെക്കോഡ് പോളിങ്ങാണ് ഇവിടങ്ങളില്‍ നടന്നത്. ഇത് കോണ്‍ഗ്രസിന് അനുകൂലമാക്കും കാര്യങ്ങള്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്

ഉയര്‍ന്ന പോളിങ്ങ്
ബിജെപിയില്‍ നിന്നും കോണ്‍ഗ്രസ് പിടിച്ചെടുത്ത മധ്യപ്രദേശിലും രാജസ്ഥാനിലും അഞ്ചാം ഘട്ട തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ഈ രണ്ട് സംസ്ഥാനങ്ങളിലുമായി ആകെ 54 ലോക്സഭ സീറ്റുകളാണുള്ളത്. അഞ്ചാം ഘട്ട വോട്ടെടുപ്പില്‍ ഉള്‍പ്പെടെ ഏറ്റവും ഉയര്‍ന്ന ശതമാനം പോളിങ്ങാണ് രണ്ട് സംസ്ഥാനങ്ങളിലും രേഖപ്പെടുത്തിയത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍
മധ്യപ്രദേശില്‍ 75.6 ശതമാനം ആണ് പോളിങ്ങ് രേഖപ്പെടുത്തിയത്. രാജസ്ഥാനിലാകട്ടെ 72.6 ശതമാനവും. കോണ്‍ഗ്രസിന് വന്‍ വിജയം സമ്മാനിച്ച 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഇതിന് തുല്യമായ രീതിയില്‍ പോളിങ്ങ് ശതമാനം ആദ്യമായി ഉയര്‍ന്നത്.

കുത്തനെ ഇടിഞ്ഞു
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വളരെ കുറഞ്ഞ പോളിങ്ങാണ് രേഖപ്പെടുത്തിയത്. മോദി പ്രഭാവത്തില്‍ ഈ രണ്ട് സംസ്ഥാനങ്ങളും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം നിന്നു. അതേസമയം കോണ്‍ഗ്രസിന്‍റേയും മറ്റ് പ്രാദേശിക പാര്‍ട്ടികളുടേയും വോട്ട് ശതമാനം കുത്തനെ ഇടിഞ്ഞു.

ശക്തമായ മത്സരം
ഇത്തവണ കാര്യങ്ങള്‍ മാറി മറിഞ്ഞെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പോളിങ്ങ് ഉയര്‍ന്നത് ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള ശക്തമായ മത്സരത്തിന്‍റ സൂചനയാണ് നല്‍കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ബിജെപിക്ക് തിരിച്ചടി
2013 ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിക്കൊപ്പമായിരുന്നു വിജയം. ഇത് 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചു. അതേസമയം 2014 ന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു.

ഭരണ വിരുദ്ധ വികാരം
ബിജെപി കോട്ടകളില്‍ കടുത്ത ഭരണവിരുദ്ധ വികാരവും, ഗ്രാമീണ മേഖലയില്‍ മോദിക്കെിരെയുള്ള വികാരവും ശക്തമായി ബാധിച്ചെന്നാണ് വിലയിരുത്തപ്പെടുന്നത്. 2014 നെ അപേക്ഷിച്ച് നോക്കുമ്പോള്‍ കോണ്‍ഗ്രസിന്‍റെ വോട്ട് വിഹിതമാണ് കൂടുതലായി ഇവിടങ്ങളില്‍ ഉയര്‍ന്നത്.

ഇഞ്ചോടിഞ്ച് പോരാട്ടം
ബിജെപി കോട്ടകളില്‍ കടുത്ത ഭരണവിരുദ്ധ വികാരവും, ഗ്രാമീണ മേഖലയില്‍ മോദിക്കെിരെയുള്ള വികാരവും ശക്തമായി നിലനില്‍ക്കുന്നുണ്ടെന്ന വിലയിരുത്തലുകള്‍ ഉണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിനെ പോലും ഇഞ്ചോടിഞ്ച് ഫലമായിരിക്കും ഉണ്ടാവുകയെന്ന സൂചനയുണ്ട്.

മധ്യപ്രേദശില്‍
മധ്യപ്രദേശില്‍ 230 അംഗ നിയമസഭയില്‍ 114 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്.എസ്പി,ബിഎസ്പി അംഗങ്ങളുടെ കൂടെ പിന്തുണയോടെയാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭരിക്കുന്നത്. മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കിയത്.

സര്‍ക്കാര്‍ രൂപീകരണം
230 സീറ്റുകളിലേക്ക് നടന്ന മത്സരത്തില്‍ ബിജെപിയോ കോണ്‍ഗ്രസോ കേവല ഭൂരിപക്ഷമായ 116 കടന്നില്ല. കോണ്‍ഗ്രസ് 114ും ബിജെപി 109ും സീറ്റുകള്‍ നേടി. എസ്പിയും ബിഎസ്പിയും സ്വതന്ത്രരും പിന്തുണ നല്‍കിയതോടെ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കി. ഇവരെ കൂടെ നിര്‍ത്താനുളള ബിജെപി ശ്രമം പരാജയപ്പെട്ടിരുന്നു.












Click it and Unblock the Notifications