Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിജാബ് നിരോധനം; വീണ്ടും പരീക്ഷ നടത്തില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് പരീക്ഷ എഴുതാതിരുന്ന വിദ്യാര്‍ഥിനികള്‍ക്ക് വീണ്ടും പരീക്ഷ നടത്താനാകില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍. നിയമ മന്ത്രി ജെസി മധുസ്വാമിയാണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്. ഹിജാബ് വിവാദത്തില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഹിജാബ് ഉള്‍പ്പെടെയുള്ള മതവേഷങ്ങള്‍ ധരിച്ച് സ്‌കൂളില്‍ എത്തരുത് എന്നായിരുന്നു ഇടക്കാല ഉത്തരവ്. ഈ ഉത്തരവിന് ശേഷം പരീക്ഷയ്ക്ക് ഹാജരാകാത്തവര്‍ക്ക് വീണ്ടും പരീക്ഷ നടത്തില്ല. അതിന് മുമ്പ് പരീക്ഷ നഷ്ടമായവര്‍ക്ക് പരീക്ഷ നടത്തും. കോടതി ഉത്തരവിന് ശേഷം അത് ഗൗനിക്കാതെ പരീക്ഷ എഴുതാതിരുന്നവര്‍ക്ക് പരീക്ഷയുണ്ടാകില്ലെന്നും മന്ത്രി നിയസഭയില്‍ പറഞ്ഞു.

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വന്നത് ഫെബ്രുവരി 11നാണ്. അന്തിമ വിധി വരുന്നത് വരെ മതവേഷങ്ങള്‍ ധരിച്ച് സ്‌കൂളില്‍ എത്തരുത് എന്നായിരുന്നു വിധി. അന്തിമ വിധി പ്രഖ്യാപിച്ചത് മാര്‍ച്ച് 15നാണ്. ഹിജാബ് നിരോധിച്ച സര്‍ക്കാര്‍ നടപടി ശരിവച്ചുകൊണ്ടായിരുന്നു അന്തിമ വിധി. ഇത് ചോദ്യം ചെയ്ത് വിദ്യാര്‍ഥിനികള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. സുപ്രീംകോടതി ഹോളി അവധിക്ക് ശേഷം ഹര്‍ജി പരിഗണിക്കാമെന്നാണ് അറിയിച്ചിട്ടുള്ളത്. വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെയാണ് ഹോളി അവധി. തിങ്കളാഴ്ചയാണ് ഇനി കോടതി ചേരുക. എന്നാണ് ഹിജാബ് ഹര്‍ജികള്‍ പരിഗണിക്കുക എന്ന് വ്യക്തമല്ല. അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണ തള്ളിയിരുന്നു.

h

നിയമസഭയില്‍ ശൂന്യ വേളയില്‍ ഉഡുപ്പി എംഎല്‍എ രഘുപതി ഭട്ട് ആണ് വിഷയം ഉന്നയിച്ചത്. ഹിജാബ് ധരിക്കാതെ പരീക്ഷ എഴുതാന്‍ തയ്യാറുള്ള വിദ്യാര്‍ഥിനികള്‍ക്ക് ഇനിയും ഒരു അവസരം കൂടി നല്‍കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഇതിന് മറുപടി നല്‍കിയപ്പോഴാണ് നിയമ മന്ത്രി മധുസ്വാമി പരീക്ഷ അനുവദിക്കുന്ന കാര്യത്തിലുള്ള നിബന്ധനകള്‍ വിശദീകരിച്ചത്. കോടതി ഉത്തരവ് തള്ളാന്‍ ഒരു പൗരനെയും അനുവദിക്കില്ല. വിധി ചോദ്യം ചെയ്ത് മേല്‍ക്കോടതിയില്‍ പോകാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. സുപ്രീംകോടതി ഉത്തരവ് വരുന്ന വരെ ഹൈക്കോടതിയുടെ ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുമെന്നും മധുസ്വാമി പറഞ്ഞു.

ഹൈക്കോടതി വിധിയില്‍ പ്രതിഷേധിച്ച് മുസ്ലിം സംഘടനകള്‍ കര്‍ണാടകയില്‍ ഇന്ന് ബന്ദ് ആചരിക്കുകയാണ്. വൈകീട്ട് ആറ് വരെയാണ് ബന്ദ്. സംസ്ഥാന സര്‍ക്കാര്‍ ബന്ദ് ആഹ്വാനം വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഹൈക്കോടതി വിധി നടപ്പാക്കുന്നതില്‍ വീഴ്ചയുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. ഹൈക്കോടതി ഉത്തരവിനെതിരെ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് രാഘുപതി ഭട്ട് ആവശ്യപ്പെട്ടു. ഹൈക്കോടതി വിധിയെ എതിര്‍ക്കുന്നത് അരാജകത്വത്തിന് കാരണമാകും. അത്തരം നീക്കങ്ങള്‍ അനുവദിക്കരുതെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+