കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിജാബ് കേസ്; കേരള ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ വാദം

Google Oneindia Malayalam News

ന്യൂഡല്‍ഹി: കര്‍ണാടകയിലെ സ്‌കൂളുകളില്‍ ഹിജാബ് നിരോധിച്ച സര്‍ക്കാര്‍ നടപടി മുസ്ലിം പെണ്‍കുട്ടികള്‍ക്ക് തിരിച്ചടിയാണെന്ന് സുപ്രീംകോടതിയില്‍ വാദം. സ്‌കൂള്‍ പഠനം പാതിവഴിയില്‍ നിര്‍ത്താന്‍ ഇത് നിര്‍ബന്ധിതമാക്കുന്നുവെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. ഹുസെഫ അഹ്മദി വാദിച്ചു. സാഹോദര്യം എന്ന സങ്കല്‍പ്പം തെറ്റിദ്ധരിച്ചുകൊണ്ടാണ് കര്‍ണാടക സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഹിജാബ് നിരോധിച്ചത്. ഇന്ത്യയുടെ വൈവിധ്യത്തെയും പരിഗണിച്ചില്ല. ഹിജാബ് മതപരമായി നിര്‍ബന്ധമല്ല എന്ന് കണ്ടെത്തിയാല്‍ പോലും സാംസ്‌കാരിക അവകാശം എന്ന നിലയില്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 29(1) പരിധിയില്‍ വരുമെന്നും അഹ്മദി വാദിച്ചു.

x

ആരെങ്കിലും ഹിജാബ് ധരിക്കുമ്പോള്‍ മറ്റുള്ളവര്‍ എന്തിനാണ് പ്രകോപിതരാകുന്നത്. മറ്റു വിദ്യാര്‍ഥികള്‍ക്ക് എന്താണ് പ്രശ്‌നം. ഹിജാബ് നിരോധനം കാരണം 17000 വിദ്യാര്‍ഥിനികള്‍ പരീക്ഷയില്‍ നിന്ന് വിട്ടുനിന്നു. സ്‌കൂളുകള്‍ വിട്ട് വീണ്ടും മദ്രസകളെ ആശ്രയിക്കേണ്ട അവസ്ഥയിലേക്ക് വിദ്യാര്‍ഥിനികളെ എത്തിക്കുന്ന വിധിയാണിത് എന്നും അഹ്മദി ചൂണ്ടിക്കാട്ടി.

അതേസമയം, ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ കേരള ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി. ഇസ്ലാമില്‍ ഹിജാബ് നിര്‍ബന്ധമാണെന്ന് കേരളാ ഹൈക്കോടതി വിധിച്ചിരുന്നു. ഖുര്‍ആനിന്റെയും നബി വചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഹിജാബ് നിര്‍ബന്ധമാണെന്ന് ഹൈക്കോടതി വിധിച്ചത്. ഹിജാബ് നിര്‍ബന്ധമല്ലെന്ന ഖുര്‍ആന്‍ വ്യാഖ്യാനം മാത്രം എങ്ങനെ പരിഗണിക്കാന്‍ സാധിക്കും. ഹിജാബ് നിര്‍ബന്ധമാണെന്ന വ്യഖ്യാനവുമുണ്ടെന്നും ധവാന്‍ വിശദീകരിച്ചു.

'3000 കോടി'യുടെ ബന്ധം; സൗദിയെ അടുപ്പിക്കാന്‍ മോദിയുടെ ടാക്റ്റിക് മൂവ്, ബിന്‍ സല്‍മാന് ക്ഷണം'3000 കോടി'യുടെ ബന്ധം; സൗദിയെ അടുപ്പിക്കാന്‍ മോദിയുടെ ടാക്റ്റിക് മൂവ്, ബിന്‍ സല്‍മാന് ക്ഷണം

നൂറ്റാണ്ടുകളായി തല മറയ്ക്കുന്ന രീതി നിലവിലുണ്ട്. ഉത്തമ വിശ്വാസത്തോടെ ചെയ്യുന്നതാണിത്. പിന്നെ എന്തിനാണ് മതാചാരമാണോ എന്ന് കോടതി പരിശോധിച്ചത്. തെറ്റായ അടിത്തറയില്‍ നിന്നാണ് ഹിജാബ് നിരോധിച്ച് കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടത്. ഹിജാബ് നിര്‍ബന്ധമല്ലെന്ന ഹൈക്കോടതിയുടെ കണ്ടെത്തല്‍ അമ്പരപ്പിക്കുന്നതാണ്. രാജ്യമെമ്പാടും മുസ്ലിം സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നുണ്ട്. അതിനര്‍ത്ഥം അത് ഉത്തമവിശ്വാസത്തോടെയുള്ള ആചാരമാണെന്നാണ്...

മുഖം മറയ്ക്കുന്ന ബുര്‍ഖ ക്ലാസില്‍ ധരിക്കരുതെന്ന് പറഞ്ഞാല്‍ ഔചിത്യം മനസിലാകും. എന്നാല്‍ തല മറയ്ക്കരുത് എന്ന് എങ്ങനെയാണ് പറയാന്‍ സാധിക്കുക എന്നും രാജീവ് ധവാന്‍ ചോദിച്ചു. ഹിജാബ് നിരോധനത്തിനെതിരായ അപ്പീല്‍ ഹര്‍ജികളില്‍ ഇന്ന് അഞ്ചാം ദിവസത്തെ വാദമാണ് സുപ്രീംകോടതിയില്‍ നടന്നത്. നാളെയും വാദം തുടരും. ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, സുധാന്‍ശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

English summary
Hijab Case: Adv Rajeev Dhavan Indicates Kerala High Court Order About Hijab in Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X