കര്‍ണാടകയിലെ ഹിജാബ് വിവാദം: സിഖ് വിദ്യാര്‍ത്ഥിനിയോട് തലപ്പാവ് അഴിക്കണമെന്ന് കോളേജ് അധികൃതര്‍
ബംഗളൂരു: ഹിജാബ് വിവനാദവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. ക്ലാസ് മുറിയില്‍ ഹിജാബ് ധരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം പെണ്‍കുട്ടികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ വാദം തുടരുന്നതിനിടെയാണ് 17 വയസ്സുള്ള സിഖ് പെണ്‍കുട്ടിയോട് വസ്ത്രധാരണ രീതിയും കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവും അനുസരിച്ച് തലപ്പാവ് അഴിക്കാന്‍ കോളേജ് ആവശ്യപ്പെട്ടു.

യൂണിഫോം നിര്‍ദ്ദേശിച്ചിട്ടുള്ള കോളേജുകളിലെ ക്ലാസ് മുറികളില്‍ കാവി ഷാളും ഹിജാബും മതപതാകകളും മറ്റും ധരിക്കുന്നതില്‍ നിന്നും' കോടതി നേരത്തെ വിദ്യാര്‍ത്ഥികളെ വിലക്കിയിരുന്നു. ഈ ഇടക്കാല ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് കോളേജ് അധികൃതര്‍ തലപ്പാവ് അഴിക്കാന്‍ ആവശ്യപ്പെട്ടത്. സ്റ്റുഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ ബെംഗളൂരുവിലെ മൗണ്ട് കാര്‍മല്‍ പിയു കോളേജിലെ വിദ്യാര്‍ത്ഥിനിയോട് ഫെബ്രുവരി 16 ന് ആദ്യമായി തലപ്പാവ് അഴിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ നിരസിക്കുകയായിരുന്നു.

ഒരു സിഖുകാരന്റെ തലപ്പാവിന്റെ പ്രാധാന്യം തങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും എന്നാല്‍ ഹൈക്കോടതി ഉത്തരവിന് അവര്‍ ബാധ്യസ്ഥരാണെന്നും കോളേജ് പിന്നീട് പെണ്‍ക്കുട്ടിയുടെ പിതാവിനോട് പറഞ്ഞു. ' ഞങ്ങള്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു സമൂഹത്തില്‍ വിശ്വസിക്കുകയും എല്ലാ മതപരമായ ആചാരങ്ങളെയും ബഹുമാനിക്കുകയും ചെയ്യുന്നു. കോളേജിന്റെ കാഴ്ചപ്പാടും ദൗത്യവും അനുസരിച്ച്, ഞങ്ങള്‍ പരസ്പര മത സൗഹാര്‍ദ്ദം പിന്തുടരുന്നു.

ഞങ്ങള്‍ക്ക് സജീവമായ ഒരു മതാന്തര കൂട്ടായ്മയും ഉണ്ട്. നിങ്ങള്‍ മതാന്തര ഗ്രൂപ്പിലെ സജീവ അംഗമാണെന്നറിഞ്ഞതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. തലപ്പാവ് സിഖ് പുരുഷന്മാരുടെ / സ്ത്രീകളുടെ അവിഭാജ്യ ഘടകമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു, നിങ്ങളുടെ വിശ്വാസത്തെ ഞങ്ങള്‍ മാനിക്കുന്നു. യൂണിഫോം ഡ്രസ് കോഡുള്ള ഒരു പിയു കോളേജ് എന്ന നിലയില്‍, ഞങ്ങള്‍ ഹൈക്കോടതി ഉത്തരവ് പാലിക്കേണ്ടതുണ്ട്. ഇത് നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താനും സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്തുന്നതിന് ദയവായി സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു- കോളേജ് അധികൃതകര്‍ പിതാവിന് അയച്ച കത്തില്‍ പറഞ്ഞു.

ഈ കത്തിന് പിതാവ് ഗുരുചരണ്‍ സിംഗ് മറുപടി നല്‍കിയത് ഇങ്ങനെയായിരുന്നു, ഞാന്‍ ഹൈക്കോടതിയുടെ ഉത്തരവ് വായിച്ചിട്ടുണ്ടെന്നും അതില്‍ സിഖുകാരുടെ തലപ്പാവിനെ കുറിച്ച് പരാമര്‍ശിക്കുന്നില്ലെന്ന് പിതാവ് മറുപടി കത്തില്‍ പറഞ്ഞു. കോടതിവിധി തെറ്റായി വ്യാഖ്യാനിക്കുകയാണ്. എന്നിരുന്നാലും ഞങ്ങളുടെ കമ്മ്യൂണിറ്റി അഭിഭാഷകരുമായും വിവിധ സംഘടനകളുമായും ഞാന്‍ ബന്ധപ്പെടുന്നുണ്ട്. നമ്മളാരും ഇത്തരം കാര്യങ്ങളില്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യമായ വിദ്യാഭ്യാസത്തിലും വ്യക്തിത്വ വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും എനിക്ക് ഉറപ്പുണ്ട്. നിങ്ങള്‍ ഈ കേസ് പരിഗണിക്കുകയും മകളെ തലപ്പാവ് ധരിച്ച് ക്ലാസുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കുകയും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു- ഗുരുചരണ്‍ സിംഗ് മറുപടി നല്‍കി.

അതേസമയം, ബംഗളുരുവിലെ അള്‍സൂരിലെ ശ്രീ ഗുരു സിംഗ് സഭയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ജീതേന്ദ്ര സിംഗിനും സിംഗ് ഈ വിഷയത്തില്‍ കത്തെഴുതിയിട്ടുണ്ട്. ഒരു സിഖുകാരനോട് അവന്റെ / അവളുടെ തലപ്പാവ് നീക്കം ചെയ്യാന്‍ ആവശ്യപ്പെടുന്നത് സിഖിനും മുഴുവന്‍ സിഖ് സമൂഹത്തിനോടും ചെയ്യുന്ന വലിയ അപമാനമാണ്. വിശ്വാസത്തിന്റെ ഭാഗമായി ഹിജാബ് / ദുപ്പട്ട കൊണ്ട് തല മറയ്ക്കാന്‍ ആഗ്രഹിക്കുന്ന മുസ്ലീം പെണ്‍കുട്ടികള്‍ / സ്ത്രീകള്‍ക്കൊപ്പം ഞങ്ങളും നിലകൊള്ളുന്നു, ഇത് നമ്മുടെ രാജ്യത്ത് നേരത്തെ തന്നെ ശീലമാക്കിയിട്ടുള്ളതിനാല്‍ അവര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാത്തതിനാല്‍ അവരെ അനുവദിക്കണമെന്ന് അധികാരികളോട് അഭ്യര്‍ത്ഥിക്കുന്നു- സിംഗ് കത്തില്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications