ഹിജാബ് മുസ്ലീങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നു, ആരും ധരിക്കാന്‍ പോലും ഇഷ്ടപ്പെടുന്നില്ലെന്ന് യോഗി
ദില്ലി: ഹിജാബ് വിവാദത്തില്‍ നിലപാട് വ്യക്തമാക്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിജാബ്വ മുസ്ലീം സ്ത്രീകളില്‍ അടിച്ചേല്‍പ്പിക്കുന്നതാണെന്ന് യോഗി പറഞ്ഞു. ഒരു മുസ്ലീം സ്ത്രീയും സ്വന്തം ഇഷ്ടപ്രകാരം ഹിജാബ് ധരിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഏതെങ്കില് മുസ്ലീം സ്ത്രീകള്‍ മുത്തലാഖ് സ്വന്തം ഹിതപ്രകാരം സ്വീകരിക്കുമോ? മുസ്ലീം സമുദായത്തിലെ സഹോദരിമാരോട് ചോദിച്ചാല്‍ അവര്‍ തന്നെ ഇക്കാര്യം പറയുമെന്ന് യോഗി പറഞ്ഞു. ഞാന്‍ അവരുടെ കണ്ണീര് കണ്ടതാണ്. സ്വന്തം ജീവിതത്തിലെ കയ്പറേയി അനുഭവങ്ങള്‍ ആ സ്ത്രീകള്‍ ഞങ്ങളോട് പറയുമ്പോള്‍ ബന്ധുക്കളെല്ലാം കരയുകയായിരുന്നുവെന്നും യോഗി വ്യക്തമാക്കി.

ജോന്‍പൂരില്‍ നിന്നുള്ള ഒരു സ്ത്രീ മുത്തലാഖ് നിരോധിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയുകയാണ് ചെയ്തതെന്ന് യോഗി പറഞ്ഞു. വ്യക്തിപരമായി എന്ത് ധരിക്കണമെന്നത് ഒരാളുടെ ഇഷ്ടമാണ്. എന്റെ കാവി വസ്ത്രം ഒരു ഉദ്യോഗസ്ഥനിലും അടിച്ചേല്‍പ്പിക്കാന്‍ ഞാന്‍ ശ്രമിക്കാറില്ല. എന്റെ ഓഫീസിലുള്ള എല്ലാവരോടും എനിക്ക് കാവി വസ്ത്രം ധരിക്കാന്‍ പറയാന്‍ പറ്റുമോ? ഇതേ ആവശ്യം എനിക്ക് പാര്‍ട്ടിയിലുള്ള എല്ലാവരോടും ആവശ്യപ്പെടാന്‍ പറ്റുമോ? എനിക്കതിന് സാധിക്കില്ല. എല്ലാവര്ക്കും അത് ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. ഒരു വിദ്യാഭ്യാസ സ്ഥാപനം ഉണ്ടെങ്കില്‍, അതില്‍ അച്ചടക്കവുമുണ്ടാകുമെന്ന് യോഗി പറഞ്ഞു.
ഓരോ വ്യക്തിക്കും എന്ത് ധരിക്കണമെന്ന് തീരുമാനിക്കാം. എന്നാല്‍ ആ സ്വാതന്ത്ര്യം പൊതുഇടങ്ങളിലായി പരിമിതപ്പെടുത്തിയതാണ്. മാര്‍ക്കറ്റുകളിലും വീടുകളിലും അത് തുടരാം. എന്നാല്‍ എനിക്ക് ഒരു ഡ്രസ് കോഡ് അടിച്ചേല്‍പ്പിക്കാനാവില്ല. ഞാനൊരിക്കലും അത് ചെയ്യുകയുമില്ലെന്ന് യോഗി പറഞ്ഞു. എന്നാല്‍ ഓരോ വിദ്യാഭ്യാസ സ്ഥാപനവും ഏകീകൃത യൂണിഫോം സമ്പദ്രായം പിന്തുടരണം. ഏതൊരു സംഘടനയും അങ്ങനെ തന്നെയാണ്. ഒരു പോലീസുകാരന് താനൊരു പ്രത്യേക മതവിഭാഗത്തില്‍ നിന്നുള്ളയാളാണെന്നും, അതിനനുസരിച്ച് മാത്രമേ വസ്ത്രം ധരിക്കൂ എന്നും പറഞ്ഞാല്‍ എങ്ങനെയിരിക്കും. അത്തരം അധികാര സ്ഥാപനങ്ങള്‍ ആകെ പ്രശ്നത്തിലേക്കാണ് നീങ്ങുകയെന്നും യോഗി വ്യക്തമാക്കി.
അതേസമയം പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് ചന്നിയുടെ യുപി-ബീഹാര്‍ ഭയ്യ പരാമര്‍ശത്തിനെതിരെയും യോഗി രംഗത്ത് വന്നു. കോണ്‍ഗ്രസും പഞ്ചാബ് മുഖ്യമന്ത്രിയും ചേര്‍ന്ന് വോട്ടിന് വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ചന്നി പറഞ്ഞു. ഗാന്ധിയുടെയും നെഹ്റുവിന്റെയും പേരില്‍ കോണ്‍ഗ്രസ് ഈ രാജ്യത്തെ തന്നെ വഞ്ചിച്ചു. ജാതിവാദം, പ്രാദേശികവാദം, ഭാഷാവാദം, തീവ്രവാദം, നക്സലിസം, ഇതെല്ലാം കോണ്‍ഗ്രസ് രാജ്യത്തിന് നല്കിയ മുറിവുകളാണ്. അവര്‍ വിതച്ചത് തന്നെയാണ് അവര്‍ കൊയ്യുന്നതെന്നും യോഗി ആരോപിച്ചു. സെയിന്റ് രവിദാസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാന്‍ തയ്യാറാവണമായിരുന്നു. എങ്കില്‍ ഇത്തരം വിലകുറഞ്ഞ പരാമര്‍ശം നടത്തില്ലായിരുന്നുവെന്നും ചന്നി പറഞ്ഞു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications