ഹിജാബ് വിവാദം: യുഎന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ഒഐസി, വര്‍ഗീയ ചിന്താഗതിയെന്ന് തിരിച്ചടിച്ച് ഇന്ത്യ
ദില്ലി: കര്‍ണാടകത്തിലെ ഹിജാബ് വിഷയത്തില്‍ ഐക്യരാഷ്ട്രസഭയുടെ ഇടപെടല്‍ ആവശ്യപ്പെട്ട ഇസ്ലാമിക് കോഓപ്പറേഷന്‍ സംഘടനയ്ക്ക് മറുപടിയുമായി ഇന്ത്യ. ഒഐസിയുടെ നേതൃത്വത്തെ വര്‍ഗീയ താല്‍പര്യമുള്ളവര്‍ കവര്‍ന്നെടുത്തുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദ് ബഗ്ച്ചി പറഞ്ഞു. ഇന്ത്യയിലെ വിഷയങ്ങള്‍ ഭരണഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ട് പരിഹരിഹരിക്കും. അതിന് ഇവിടെ അത്തരം സ്ഥാപനങ്ങളുണ്ട്. എന്നാല്‍ ഒഐസി സെക്രട്ടേറിയേറ്റിന്റെ വര്‍ഗീയ മനോഭാവം ഇത്തരം കാര്യങ്ങളെ അംഗീകരിക്കാന്‍ മടി കാണിക്കുകയാണെന്നും ബഗ്ച്ചി തുറന്നടിച്ചു. ഹിജാബ് വിഷയത്തില്‍ ഇടക്കം ഒഐസി അന്താരാഷ്ട്ര നീക്കം നടത്തുന്നത് ഇന്ത്യയെ ചൊടിപ്പിച്ചിരിക്കുകയാണ്.

ഒഐസിയുടെ നേതൃത്വം ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. അവര്‍ക്ക് ഗൂഢമായ താല്‍പര്യങ്ങളാണ് ഉള്ളത്. ഇന്ത്യക്കെതിരെ നീചമായ പ്രചാരണമാണ് അവര്‍ നടത്തുന്നതെന്നും ബഗ്ചി പറഞ്ഞു. നേരത്തെ ഒഐസി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലിനോട് ഈ വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടിരുന്നു. വേണ്ട നടപടിയെടുക്കണമെന്നായിരുന്നു പറഞ്ഞിരുന്നത്. കര്‍ണാടകത്തില്‍ മുസ്ലീം വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിക്കുന്നതില്‍ നിന്ന് തടഞ്ഞ വിഷയതിലായിരുന്നു പ്രതികരണം. ഹിജാബ് വിഷയം അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചയായത് ഇന്ത്യക്ക് നാണക്കേടാണ്. ഇന്ത്യയോട് മുസ്ലീം വിഭാഗത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ഒഐസി ജനറല്‍ സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടിരുന്നു.
ഇത്തരം അക്രമങ്ങള്‍ നടത്തുന്നവരെയും വിദ്വേഷ കുറ്റകൃത്യങ്ങള്‍ നടത്തുന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഒഐസി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഒഐസിയിലെ അംഗമായ പാകിസ്താന്‍ രൂക്ഷമായി ഹിജാബ് വിഷയത്തെ വിമര്‍ശിച്ചിരുന്നു. മുസ്ലീങ്ങളെ രണ്ടാം തരം പൗരന്മാരാക്കുകയാണ് ഇന്ത്യയെന്നും പാക് വിദേശ കാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷി പറഞ്ഞിരുന്നു. അതേസമയം ഇന്ത്യയിലെ വിദ്വേഷ പ്രസംഗങ്ങളെയും ഒഎന്‍സി വിമര്‍ശിച്ചിരുന്നു. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നടന്ന വിദ്വേഷ പ്രസംഗങ്ങളെ ചൂണ്ടിക്കാണിച്ചായിരുന്നു പരാമര്‍ശം. ഹിന്ദുത്വ ശക്തികള്‍ പരസ്യമായി മുസ്ലീങ്ങളുടെ വംശീയ ഉന്മൂലനത്തിന് ആഹ്വാനം ചെയ്തതില്‍ സംഘടന ആശങ്കയറിക്കുകയും ചെയ്തു.
ഇത്തരം മനോഭാവം കാരണം ഒഐസിയുടെ പ്രതിച്ഛായ തന്നെയാണ് തകരുന്നതെന്ന് അരിന്ദം ബഗ്ച്ചി പറയുന്നു. മുസ്ലീം ലോകത്തിന്റെ ശബ്ദമെന്നാണ് ഒഐസി വിശേഷിപ്പിക്കപ്പെടുന്നത്. നേരത്തെ ഹരിദ്വാറിലെ വിദ്വേഷ പ്രസംഗത്തില്‍ വലിയ പ്രതിഷേധം ഇന്ത്യയിലുണ്ടായിരുന്നു. മുസ്ലീങ്ങള്‍ക്കെതിരെ ആയുധങ്ങള്‍ ഉപയോഗിക്കുന്നതും വംശീയ ഉന്മൂലനം നടത്തുന്നതുമെല്ലാം പരാമര്‍ശിക്കപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ പോലീസ് കേസ് എടുത്തിരുന്നു. ഈ വിദ്വേഷ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. മുന്‍ സൈനിക മേധാവിമാര്‍ വരെ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. അന്താരാഷ്ട്ര ടെന്നീസ് താരം മാര്‍ട്ടീന നവരത്തിലോവയും ഈ പ്രസംഗത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.












Click it and Unblock the Notifications